Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചുവന്ന പട്ടുസാരി ചുറ്റി മെലിഞ്ഞ് സുന്ദരിയായി ദിവ്യ ഉണ്ണി; ഭർത്താവിനൊപ്പം ധനുഷ്‌കോടി യാത്രക്കിടെ പകർത്തിയ ചിത്രങ്ങൾ കണ്ട് വീണ്ടും സിനിമയിലേക്ക് എത്തുമോയെന്ന ചോദ്യവുമായി ആരാധകർ; കടൽത്തീരത്ത് കാറ്റിലലിഞ്ഞ് നില്ക്കുന്ന വീഡിയോയും വൈറൽ

ചുവന്ന പട്ടുസാരി ചുറ്റി മെലിഞ്ഞ് സുന്ദരിയായി ദിവ്യ ഉണ്ണി; ഭർത്താവിനൊപ്പം ധനുഷ്‌കോടി യാത്രക്കിടെ പകർത്തിയ ചിത്രങ്ങൾ കണ്ട് വീണ്ടും സിനിമയിലേക്ക് എത്തുമോയെന്ന ചോദ്യവുമായി ആരാധകർ; കടൽത്തീരത്ത് കാറ്റിലലിഞ്ഞ് നില്ക്കുന്ന വീഡിയോയും വൈറൽ

ബാലതാരമായി സിനിമയിലേക്കെത്തിയ താരമാണ് മലയാളത്തിന്റെ പ്രിയ നടി ദിവ്യ ഉണ്ണി . കല്യാണസൗഗന്ധികത്തിലൂടെയാണ് നായികയായി അരങ്ങേറിയത്. ആദ്യ വിവാഹത്തിന് ശേഷം സിനിമ വിട്ട നടി ഭർത്താവുമൊത്ത് അമേരിക്കയിലായിരുന്നു. പിന്നീട് ആദ്യ വിവാഹം വേർപെടുത്തിയ നടി കഴിഞ്ഞവർഷമാണ് അരുൺ കുമാർ എന്നയാളെ വിവാഹം കഴിച്ചതും വാർത്തയായിരുന്നു.സിനിമയിൽ സജീവമല്ലെങ്കിലും നൃത്തപരിപാടികളുമായി ബന്ധപ്പെട്ട് ആകെ തിരക്കിലാണ് താരം.

സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും ഇന്നും ആരാധകരുള്ള നടി സമൂഹമാധ്യമത്തിൽ ദിവ്യ പങ്കുവെക്കുന്ന കുടുംബചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ധനുഷ്‌കോടി യാത്രയ്ക്കിടയിലെ ചിത്രങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം. ഭർത്താവാണ് ചിത്രം പകർത്തിയതെന്നും ദിവ്യ ഫേസ്‌ബുക്കിൽ കുറിച്ചു.

പട്ടുസാരിയണിഞ്ഞ് അതീവ സുന്ദരിയായാണ് ദിവ്യ ഉണ്ണി പ്രത്യക്ഷപ്പെടുന്നത്. നാളുകൾക്ക് ശേഷം താരത്തെ കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകർ. ചിത്രങ്ങൾ മാത്രമല്ല വിഡിയോയും താരം പങ്കുവച്ചു. പരസ്യങ്ങളിലെ മോഡലിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ചിത്രങ്ങളെന്നാണ് കമന്റ്. പ്രിയ നായികയെ വീണ്ടും മലയാളസിനിമയിൽ കാണാനാകുമോ എന്നും ചോദ്യം ഇതോടെ ഉയരുകയാണ്.

ആകാശഗംഗയുടെ രണ്ടാം ഭാഗത്തിൽ താരമുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഇടക്കാലത്ത് പ്രചരിച്ചിരുന്നു.സ്റ്റേജ് പരിപാടികളിലും മറ്റുമായി താരം സജീവമായതോടെയാണ് വീണ്ടും തിരിച്ചുവരവിനെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP