Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഹമ്പോ...ഒന്നുകൂടി ചെറുപ്പമായല്ലോ' ? 24 വർഷം കഴിഞ്ഞിട്ടും അതേ ചെറുപ്പവുമായി മലയാളത്തിന്റെ പ്രിയ നായിക; 10 ഇയർ ചലഞ്ച് കെട്ടടങ്ങി ആഴ്‌ച്ചകൾക്കുള്ളിൽ 24 വർഷം മുൻപുള്ള ചിത്രം പങ്കുവെച്ച് നടി ദിവ്യ ഉണ്ണി; 1995ൽ മോഡലിങ് ചെയ്യുന്ന കാലത്ത് എടുത്ത ചിത്രവും ഇപ്പോഴത്തേതും തമ്മിൽ വ്യത്യാസം കണ്ടെത്താനാകുന്നില്ലെന്ന് ആരാധകർ

'ഹമ്പോ...ഒന്നുകൂടി ചെറുപ്പമായല്ലോ' ? 24 വർഷം കഴിഞ്ഞിട്ടും അതേ ചെറുപ്പവുമായി മലയാളത്തിന്റെ പ്രിയ നായിക; 10 ഇയർ ചലഞ്ച് കെട്ടടങ്ങി ആഴ്‌ച്ചകൾക്കുള്ളിൽ 24 വർഷം മുൻപുള്ള ചിത്രം പങ്കുവെച്ച് നടി ദിവ്യ ഉണ്ണി; 1995ൽ മോഡലിങ് ചെയ്യുന്ന കാലത്ത് എടുത്ത ചിത്രവും ഇപ്പോഴത്തേതും തമ്മിൽ വ്യത്യാസം കണ്ടെത്താനാകുന്നില്ലെന്ന് ആരാധകർ

മറുനാടൻ ഡെസ്‌ക്‌

അന്നും ഇന്നും  ഒരേ രൂപത്തിലിരിക്കുന്ന നായികമാർ കുറവായിരിക്കും. വർഷങ്ങൾക്ക് മുൻപ് തന്നെ സിനിമാ മേഖല വിട്ട ശേഷം കുടുംബിനിയായി കഴിയുന്ന താരങ്ങളുണ്ട്. സമൂഹ മാധ്യമത്തിൽ മാത്രമാവും അവരെ പിന്നെയൊന്ന് കാണാൻ സാധിക്കുക. വർഷങ്ങൾക്ക് മുൻപുള്ള ചിത്രങ്ങൾ കുത്തിപ്പൊക്കിയെടുത്ത് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്യുന്ന 10 ഇയർ ചലഞ്ചിന്റെ ഓളം ഒന്ന് കെട്ടടങ്ങി വന്ന സമയത്താണ് 24 വർഷം മുൻപുള്ള ചിത്രം പങ്കുവെച്ച് മലയാളത്തിന്റെ പ്രിയ നായിക ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. അന്നും ഇന്നും ഒരേ രൂപത്തിൽ ദിവ്യ ഉണ്ണി ആരാധകരെ അത്ഭുതപ്പെടുത്തിയതാണ് ഇപ്പോൾ സമൂഹ മാധ്യമത്തിലടക്കം ചർച്ച.

1995-ൽ മോഡലിങ് ചെയ്തിരുന്ന സമയത്തെ തന്റെ ചിത്രവും ഇപ്പോഴത്തെ ചിത്രവും പങ്കുവച്ചാണ് ദിവ്യ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. രണ്ടും കണ്ടാൽ ഇത്രയധികം വർഷത്തിന്റെ അന്തരമുണ്ടെന്ന് പറയില്ല. രണ്ടും തമ്മിൽ പറയത്തക്ക വ്യത്യാസമൊന്നും കണ്ടെത്താനാകുന്നില്ലെന്നാണ് ആരാധകർ പറയുന്നത്. ഒന്നുകൂടി ചെറുപ്പമായിരിക്കുന്നുവെന്നാണ് ചിലരുടെ അഭിപ്രായം. എന്തായാലും താരത്തിന്റെ ഈ 24 ഇയർ ചലഞ്ചാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ ചൂടേറിയ വിഷയമായിരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP