Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അവന്റെ വസത്രവും ഹെയർ സ്റ്റൈലും ഫോട്ടോ എടുത്ത് ചർച്ചയാക്കുന്നതിന്റെ കാര്യമെന്താണ്; ഇനി തൈമൂറിന്റെ ഫോട്ടോ എടുക്കേണ്ടയെന്ന നിർദ്ദേശവുമായി കരീനയും സെയ്ഫും

അവന്റെ വസത്രവും ഹെയർ സ്റ്റൈലും ഫോട്ടോ എടുത്ത് ചർച്ചയാക്കുന്നതിന്റെ കാര്യമെന്താണ്; ഇനി തൈമൂറിന്റെ ഫോട്ടോ എടുക്കേണ്ടയെന്ന നിർദ്ദേശവുമായി കരീനയും സെയ്ഫും

നിച്ച ദിവസം മുതൽ തന്നെ വാർത്തകളിൽ നിറഞ്ഞ താരപുത്രനായിരുന്നു തൈമൂർ അലി ഖാൻ പട്ടൗഡി. സെയിഫ് അലി ഖാൻ, കരീന കപൂർ താരദമ്പതികളുടെ പുത്രനായ തൈമൂർ എന്ത് ചെയ്താലും അത് വാർത്തയാണ്. ഒടുവിൽ തെമൂറിന്റെ ആയയെ കുറിച്ചുപോലും വാർത്തകൾ വന്നു. എന്നാൽ ഇനി അതിന് അനുവദിക്കില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്.

തൈമൂറിന്റെ ഫോട്ടോ ഇനി എടുക്കരുതെന്ന് പാപ്പരസികളോട് അഭ്യർത്ഥിച്ച് സെയ്ഫ് അലി ഖാൻ തന്നെ ഒരു അഭിമുഖത്തിൽ രംഗത്ത് എത്തിയിരിക്കുകയാണ്. കാര്യങ്ങൾ മനസ്സിലാക്കി വരുന്ന പ്രായമാണ്, അതിനാൽ ഫോട്ടോ എടുക്കരുത്. വീട്ടിനു മുന്നിൽ കാത്തുനിന്ന് ഫോട്ടോ എടുക്കാിതിരിക്കാനും സെയ്ഫ് അഭ്യർത്ഥിച്ചു. പാപ്പരാസി സംസ്‌കാരം തൈമൂറിനെ ബാധിക്കരുതെന്നാണ് മാതാപിതാക്കൾ അഗ്രഹിക്കുന്നത്. എല്ലാ ദിവസവും തൈമൂറിനെക്കുറിച്ച് ഫോട്ടോയും വാർത്തയും വരുന്ന് തനിക്ക് ഇഷ്ടമല്ലെന്ന് കരീനയും പറയുന്നു.

എന്താണ് അവൻ ചെയ്യുന്നത്, എന്ത് വസ്ത്രങ്ങളാണ് ധരിക്കുന്നത്, എന്താണ് ഹെയർസ്‌റ്റൈൽ.. അങ്ങനെ എപ്പോഴും എന്തിനാണ് ഫോട്ടോകൾ എടുത്ത് ചർച്ച ചെയ്യുന്നതെന്നാണ് കരീന പറയുന്നത്. അതേസമയം ഇപ്പോൾ തൈമൂർ പോസ് ചെയ്യാൻ തുടങ്ങിയെന്നും കരീന പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP