Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എഡിറ്റിങ് സ്റ്റുഡിയോകൾക്ക് പണിയില്ലാതാക്കാൻ ഒരു വണ്ടി ഇറങ്ങുന്നു; ഇന്ത്യയിലെ ആദ്യത്തെ ഡബ്ബിങ് ഓൺ വീൽസ് എഡിറ്റിങ് ബസ്സ് കൊച്ചിയിൽ

എഡിറ്റിങ് സ്റ്റുഡിയോകൾക്ക് പണിയില്ലാതാക്കാൻ ഒരു വണ്ടി ഇറങ്ങുന്നു; ഇന്ത്യയിലെ ആദ്യത്തെ ഡബ്ബിങ് ഓൺ വീൽസ് എഡിറ്റിങ് ബസ്സ് കൊച്ചിയിൽ

ഇന്ത്യയിലെ ആദ്യത്തെ ഡബ്ബിങ് ഓൺ വീൽസ് എഡിറ്റിങ് ബസ്സ് കൊച്ചിയിൽ. ഇനി മുതൽ സിനിമാ ലൊക്കേഷനിൽ വച്ച് തന്നെ തത്സമയം ഡബ്ബിംഗും എഡിറ്റിംഗും ചെയ്യാൻ സാധിക്കുന്നതാണ് പുതിയ സാങ്കേതിക വിദ്യ. ജയസൂര്യ നായകനായെത്തുന്ന ഫുക്രിയുടെ ലൊക്കേഷനിലാണ് ഡബ്ബിങ് ഓൺ വീൽസ് കാരവനെത്തിയത്. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ആദ്യത്തെ സംരംഭമാണിത്.

ചിത്രീകരണം നടക്കുന്ന അതേസമയം സമന്തരമായി എഡിറ്റിംഗും ചെയ്യാൻ ഇതിലൂടെ സാധിക്കും. ചിത്രീകരണ വേളയിൽ അഭിനേതാക്കൾക്ക് ഒഴിവുള്ള സമയത്ത് ഡബ്ബിങ് നടത്താൻ കഴിയും. ഇതിലൂടെ പോസ്റ്റ് പ്രൊഡക്ഷന്റെ ചിലവും സമയവും വളരെയധികം ലാഭിക്കാം. അതായത് സിനിമയുടെ ഷൂട്ടിങ് കഴിയുമ്പോഴേക്കും ഡബ്ബിംഗും എഡിറ്റിംഗുമെല്ലാം 60 ശതമാനത്തിലധികം തീർന്നു കിട്ടും.

25 ലക്ഷം രൂപമുടക്കി ഡിഡി ഗ്രൂപ്പാണ് ഡബ്ബിങ് ഓൺ വീൽസ് കാരവൻ ഒരുക്കിയിരിക്കുന്നത്. ഫുക്രിയുടെ സംവിധായകൻ സിദ്ദിഖിന്റെ എസ് ടാക്കീസാണ് കാരവൻ കേരളത്തിലെത്തിച്ചിരിക്കുന്നത്. ഫുക്രിക്ക് പിന്നാലെ ഉടൻ ചിത്രീകരണമാരംഭിക്കുന്ന മൂന്ന് മലയാള ചിത്രങ്ങളിലും കാരവൻ എഡിറ്റിംഗിനായി ഉപയോഗിക്കാനിരിക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP