Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌പൈഡർമാൻ ആയി ഞാൻ; എത്ര മനോഹരമായ നടക്കാത്ത സ്വപ്നങ്ങൾ' ഏപ്രിൽ ഫൂൾ ദിനത്തിൽ പ്രചരിച്ച തമാശയ്ക്ക് മറുപടിയുമായി ദുൽഖർ

സ്‌പൈഡർമാൻ ആയി ഞാൻ; എത്ര മനോഹരമായ നടക്കാത്ത സ്വപ്നങ്ങൾ' ഏപ്രിൽ ഫൂൾ ദിനത്തിൽ പ്രചരിച്ച തമാശയ്ക്ക് മറുപടിയുമായി ദുൽഖർ

ദുൽഖർ സൽമാൻ ഹോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നതായി വന്ന വ്യാജ വാർത്തകൾക്ക് മറുപടിയുമായി താരം തന്നെ രംഗത്ത്. എത്ര നടക്കാത്ത മനോഹരമായ സ്വപ്‌നമെന്നാണ് ദുൽഫർ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. ദുൽഖർ ഹോളിവുഡിൽ ലോകത്തിലെ ഏറ്റവും വലിയ ബജറ്റിലൊരുക്കുന്ന ചിത്രത്തിൽ സ്‌പൈഡർമാനായിട്ട് എത്തുന്നതായിട്ടാണ് വാർത്തകൾ പ്രചരിച്ചത്.

അവധിക്കാലം ആഘോഷിക്കാനായി അമേരിക്കിയിൽ പോയ ദുൽഖറിനെ അമേരിക്കയിൽ വച്ച് അപ്രതീക്ഷിതമായി ചിത്രത്തിന്റെ സംവിധായകനെ കാണുകയായിരുന്നു. അങ്ങനെയാണ് മലയാള സിനിമയിലെ ഒരു താരത്തിനും സ്വപ്‌നം കാണാൻ പോലും കഴിയാത്ത ഈ ഓഫർ ദുൽഖറിന് ലഭിച്ചതെന്നുമാണ് വാർത്തകൾ വന്നത്.

അഡ്വാൻസ് ഏപ്രിൽ ഫൂൾ ആശംസകളുമായാണ് ദുൽഖറിന്റെ സ്‌പൈഡർമാൻ വേഷം സംബന്ധിച്ച തമാശ വാട്ട്‌സ്ആപിലൂടെ പ്രചരിച്ചിരുന്നത്. പ്രചരിച്ച വാർത്ത ചുവ'ടെ:

ഇന്ത്യൻ സിനിമക്ക് അഭിമാനിക്കാം, ഇനി ഈ മലയാളി നടനിലൂടെ..?

ലോക സിനിമയിലെ സൂപ്പർ നായകനായ സ്‌പൈഡർമാനായി മലയാളത്തിലെ ഒരു യുവ താരം എത്തും എന്ന് റിപ്പോർട്ട്. സ്‌പൈഡർമാൻ സീരീസിലെ അടുത്ത സിനിമയിൽ ആണ് മലയാള സിനിമയിലെ യുവതാരം ദുൽഖർ സൽമാൻ അഭിനയിക്കുന്നത്. ഇനി വരാൻ പോകുന്ന ചിത്രം
ഹോളിവുഡിൽ ഏറ്റവും കൂടുതൽ നിർമ്മാണച്ചെലവ് കൂടിയ ചിത്രം എന്നതാണ് പ്രത്യേകത. ഏകദേശം 2200 കോടിയാണ് നിർമ്മാണചെലവ് പ്രതീക്ഷികുന്നത്. കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ അമേരിക്കയിൽ പോയ ദുൽഖർ ഒരു വിവിഐപി പാർട്ടിയിൽ വച്ച് സംവിധായകനുമായി കണ്ടുമുട്ടാൻ ഇടവന്നു. കണ്ട ഉടനെ സംവിധായകൻ ആവശ്യം അറിയിച്ച് ദുൽഖറിനെ സമീപിച്ചു. ഫെബ്രുവരി മാസം കൂടുതൽ ചർച്ചകൾക്കായി താരം ബാങ്കോക്കിലേക്ക് തിരിക്കും.

ഇങ്ങനെ ഒരു അവസരത്തെ കുറിച്ച് മെഗാ സ്റ്റാർ മമ്മൂക്കയോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റ മറുപടി വ്യത്യസ്ഥമായിരുന്നു. അങ്ങനെ സ്‌പൈഡർമാന്റെ ബാപ്പയും ആവൂന്ന് തോനുന്നു എന്ന്. എന്തായാലും ലോക സിനിമ ഉറ്റുനോക്കുകയാണ് പുതിയ സ്‌പെഡർമാനെ. 2016 ഓഗസ്റ്റ് മാസം ചി
ത്രത്തിന്റ ഒഫിഷ്യൽ അനൗൺസ്‌മെന്റ് ഉണ്ടാവും. എന്തായാലും മമ്മൂട്ടിദുൽഖർ ഫാൻസിന് ആഘോഷിക്കാൻ മാത്രം ഉള്ള അത്രയും വലിയ കാര്യമാണ് ഇപ്പോൾ ഉണ്ടായത്. ആദ്യമായ് ലോകത്തിൽ ഏറ്റവും കൂടുതൽ തീയേറ്ററുകളിൽ ഇറക്കാൻ പോവുന്ന ലോകത്തിൽ ഏറ്റവും
നിർമ്മാണച്ചെലവ് കൂടിയ സിനിമയിലാണ് ഒരു മലയാള താരം അഭിനയിക്കുന്നത്. അപ്പോൾ നായകനാവാൻ പറ്റിയാൽ എന്താണ് അവസ്ഥ. ചിത്രത്തിൽ അഭിനയിച്ചാൽ ലോകത്തിലെ സൂപ്പർ താരം ആവും ദുൽഖർ. ചിത്രത്തിൽ കരാറായാൽ ദൂൽഖറിന്റെ രണ്ട് വർഷത്തെ ഡേറ്റ് ആവശ്യമാണ്. ഈസിനിമയിലെ പ്രതിഫലം രണ്ട് വർഷത്തേക്ക് ഏകദേശം 250 കോടിയോളം
വരും എന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ ഉടനെ ദുൽഖർ ഒഫിഷ്യൽ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്യൂം അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞു.

ഇതിലും വലിയ വിടൽ സ്വപ്‌നങ്ങളിൽ മാത്രം!

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP