Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദുൽഖറിന് ബോളിവുഡിൽ നിന്ന് പിറന്നാൾ സമ്മാനം; ഇനി ബ്ലു വാനും ദുൽഖറിന് കൂട്ടിന്  

ദുൽഖറിന് ബോളിവുഡിൽ നിന്ന് പിറന്നാൾ സമ്മാനം; ഇനി ബ്ലു വാനും ദുൽഖറിന് കൂട്ടിന്   

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ജൂലൈ 28ന് യുവ താരം ദുൽഖർ സൽമാന്റെ 32-ാം പിറന്നാളാണ്. പിറന്നാൾ എത്തുന്നതിന് മുൻപ് തന്നെ ദുൽഖറിനൊരു വമ്പൻ പിറന്നാൾ സമ്മാനം ലഭിച്ചിരിക്കുകയാണ്. കർവാന്റെ സംവിധായകൻ ആകർഷ് ഖുരാനയാണ് പിറന്നാൾ ആഘോഷിക്കാൻ ഒരുങ്ങുന്ന ഡിക്യുവിന് സമ്മാനം നൽകിയത്. കർവാൻ സിനിമയിൽ കഥാപാത്രങ്ങളെപ്പോലെ തന്നെ ഒരു ബ്ലൂ വാനും നിറഞ്ഞുനിൽക്കുന്നുണ്ട്. സിനിമയിലുടനീളം കഥാപാത്രങ്ങൾക്കൊപ്പം സന്തതസഹചാരിയായി ഈ വാനുമുണ്ട്. ദുൽഖറിന് പിറന്നാൾ സമ്മാനമായി സംവിധായകൻ നൽകിയിരിക്കുന്നത് ഈ വാനാണ്.

'ഈ വാൻ ഡിക്യുവിന് സമ്മാനിക്കാൻ രണ്ടു കാരണങ്ങളുണ്ട്. ഒന്നു തീർച്ചയായും ഇമോഷണലാണ്. ഈ സിനിമയിലെ ഒരു പ്രധാന കഥാപാത്രമാണ് വാൻ. ഇതിലാണ് ദുൽഖർ കൂടുതൽ സമയവും ചെലവഴിച്ചത്. മറ്റൊന്ന് വാഹനങ്ങളോടുള്ള ദുൽഖറിന്റെ ഇഷ്ടമാണ്. ഇതു കൂടി ചിന്തിച്ചാണ് ബ്ലൂ വാൻ പിറന്നാൾ സമ്മാനമായി നൽകാൻ തീരുമാനിച്ചത്', ആകാശ് പറഞ്ഞു. 

കാറുകളോടും ബൈക്കുകളോടും ദുൽഖറിന് പ്രത്യേക ഇഷ്ടമാണ്. ബിഎംഡബ്ല്യു എം3, വോക്സ്വാഗൻ പോളോ ജിടി, ബിഎംഡബ്ല്യു ഇ46, ബിഎംഡബ്ല്യു ഐ8, ട്രംപ് ബോണിവില്ലേ, ബിഎംഡബ്ല്യു ആർ120 ജിഎസ് തുടങ്ങി വലിയൊരു ശേഖരം തന്നെ താരത്തിന്റെ പക്കൽ ഇപ്പോഴുണ്ട്. ദുൽഖറിന്റെ ശേഖരണത്തിൽ ഈ വാനും കൂടി ഇരിക്കട്ടെ', ആകാശ് പറഞ്ഞു. ഓഗസ്റ്റ് 10നാണ് കർവാൻ റിലീസ് ചെയ്യുന്നത്. ദുൽഖറിന്റെ ആദ്യ ബോളിവുഡ് ചിത്രമാണ്. ഇർഫാൻ ഖാനും മിഥില പാർക്കറുമാണ് ചിത്രത്തിൽ മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യ പടം റിലീസാവുന്നതിനുമുൻപേ രണ്ടാമത്തെ ബോളിവുഡ് ചിത്രത്തിനും ദുൽഖർ കരാർ ഒപ്പിട്ടു കഴിഞ്ഞിട്ടുണ്ട്.

അഭിനേതാവും തിരക്കഥാകൃത്തുമായ അഭിഷേക് ശർമ സംവിധാനം ചെയ്യുന്ന 'ദി സോയാ ഫാക്ടർ' ആണ് ദുൽഖറിന്റെ അടുത്ത ബോളിവുഡ് ചിത്രം. അനുജാ ചൗഹാൻ എഴുതിയ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം. 1983ൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്ത് ജനിച്ച സോയ സിങ് എന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് നോവൽ വികസിക്കുന്നത്. സോയയുടെ ഭാഗ്യം കൊണ്ടാണ് ടീം കപ്പ് നേടിയത് എന്നായിരുന്നു വിശ്വാസം. അതിനാൽ 2010ലെ ലോകകപ്പിനും 'സോയ ഫാക്ടർ' വിനിയോഗിക്കാൻ ഇന്ത്യൻ ടീം തീരുമാനിക്കുന്നതാണ് കഥ. ചിത്രത്തിൽ ഒരു ക്രിക്കറ്റ് താരത്തിന്റെ വേഷമാകും ദുൽഖർ അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP