Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സുകുമാരക്കുറുപ്പ് വെള്ളിത്തിരയിലേക്ക്! കേരള പൊലീസിനെ നെട്ടോട്ടമോടിക്കുന്ന പിടികിട്ടാപ്പുള്ളിയായി ദുൽഖർ സൽമാൻ; ആറ് വർഷത്തിന് ശേഷം ശ്രീനാഥ് രാജേന്ദ്രന്റെ സിനിമയിൽ അഭിനയിക്കുന്നതിന്റെ ത്രില്ലിൽ ദുൽഖർ

സുകുമാരക്കുറുപ്പ് വെള്ളിത്തിരയിലേക്ക്! കേരള പൊലീസിനെ നെട്ടോട്ടമോടിക്കുന്ന പിടികിട്ടാപ്പുള്ളിയായി ദുൽഖർ സൽമാൻ; ആറ് വർഷത്തിന് ശേഷം ശ്രീനാഥ് രാജേന്ദ്രന്റെ സിനിമയിൽ അഭിനയിക്കുന്നതിന്റെ ത്രില്ലിൽ ദുൽഖർ

തിരുവനന്തപുരം: കേരളാ പൊലീസ് ഇക്കാലമത്രമായിട്ടും പിടികൂടാത്ത വ്യക്തിയാണ് സുകുമാരക്കുറുപ്പ്. എല്ലാ അർത്ഥത്തിലും പൊലീസിന് തലവേദന സൃഷ്ടിച്ചിട്ടുള്ള വ്യക്തിത്വം. ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് പോലും ആർക്കും ഒരു പിടിയുമില്ല, അങ്ങനെയുള്ള സുകുമാരക്കുറുപ്പിന്റെ ജീവിതം സിനിമയാകുകയാണ്. ദുൽഖർ സൽമാനാണ് സുകുമാരക്കുറുപ്പിന്റെ വേഷത്തിൽ അഭിനയിക്കുന്നത്. ഇക്കാര്യം ദുൽഖർ തന്നെയാണ് ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടത്. 

സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ ദുൽഖർ സൽമാൻ എന്ന ഡിക്യൂവിനെ മലയാള സിനിമയിൽ അവതരിപ്പിച്ച ശ്രീനാഥ് രാജേന്ദ്രൻ തന്നെയാണ് പുതിയ ദുൽഖർ ചിത്രത്തിന് പിന്നിൽ. ആറ് വർഷങ്ങൾക്ക് ശേഷം ഇരുവരും ഒത്തുചേരുമ്പോൾ പിറവിയെടുക്കുന്നത് ഏവരെയും ആംകാക്ഷയുടെ മുൾമുനയിൽ നിർത്തുന്ന വിഷയം തന്നെയാണ്. ഫേസ്‌ബുക്കിലൂടെയാണ് ദുൽഖർ താൻ സുകുമാര ക്കുറുപ്പാകുന്ന വിവരം പുറത്തുവിട്ടത്.

അങ്ങനെ അവസാനം അതും സംഭവിച്ചു. തന്റെ ആദ്യ ചിത്രമായ സെക്കൻഡ് ഷോയുടെ സംവിധാകൻ ശ്രീനാഥ് രാജേന്ദ്രനോടൊപ്പം ആറ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുകയാണ്. വളരെയേറെ മോഹിച്ച ഒരു ചിത്രത്തിനു വേണ്ടി. സെക്കൻഡ് ഷോ നടന്നു കൊണ്ടിരിക്കുമ്പോൾ തന്നെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങൾ സംസാരിച്ചതാണ്. പക്ഷെ എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ. 2018 ആദ്യം ചിത്രം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞാനീ ചിത്രത്തെ കുറിച്ച് ത്രില്ലിലുമാണെന്നും ദുൽഖർ പ്രതികരിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP