Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുരസ്‌കാരങ്ങൾ വാരിക്കൂട്ടി ഈ.മ.യൗ; ടാർസാനിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മൂന്ന് അവാർഡ് സ്വന്തമാക്കി ചിത്രം; മികച്ച നടനുള്ള പുരസ്‌കാരം രൺവീറിനൊപ്പം പങ്കിട്ട് ചെമ്പൻ വിനോദ്

പുരസ്‌കാരങ്ങൾ വാരിക്കൂട്ടി ഈ.മ.യൗ; ടാർസാനിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മൂന്ന് അവാർഡ് സ്വന്തമാക്കി ചിത്രം; മികച്ച നടനുള്ള പുരസ്‌കാരം രൺവീറിനൊപ്പം പങ്കിട്ട് ചെമ്പൻ വിനോദ്

ലച്ചിത്രമേളകളിൽ മലയാളത്തിനായി അവാർഡുകൾ വാരിക്കൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ഈ.മ.യൗ. ഗോവൻ ചലച്ചിത്രമേളയിലും കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലും പുരസ്‌കാരങ്ങൾ നേടിയ ചിത്രം ടാൻസാനിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ വേൾഡ് സിനിമ കാറ്റഗറിയിൽ മൂന്ന് അവാർഡുകളാണ് ചിത്രം നേടിയത്. മികച്ച നടൻ, തിരക്കഥ, സംവിധാനം എന്നീ കാറ്റഗറിയിലാണ് ചിത്രത്തിന് പുരസ്‌കാരം.

മികച്ച നടനുള്ള പുരസ്‌കാരം ഈ.മ.യൗവിലെ അഭിനയത്തിലൂടെ ചെമ്പൻ വിനോദിനെ തേടിയെത്തി. 'പത്മാവതി' യിലെ അഭിനയത്തിലൂടെ രൺവീർ സിംഗും മികച്ച നടനുള്ള പുരസ്‌കാരത്തിന് അർഹനായി. മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരിയും തിരക്കഥയ്ക്കുള്ള അവാർഡ് പി എഫ് മാത്യൂസും കരസ്ഥമാക്കി. ഈ അവാർഡുകൾ ഇറാനിയൻ ചിത്രമായ 'ഗോൾനെസ'യ്ക്കൊപ്പമാണ് ഇരുവരും പങ്കിട്ടത്.

പിതാവിന്റെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പ്രമേയമാക്കിയ 'ഈ.മ.യൗ' ഗോവൻ ചലച്ചിത്രമേളയിലും കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലും പുരസ്‌കാരങ്ങൾ നേടിയിരുന്നു. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ചിത്രത്തെ തേടിയെത്തിയിരുന്നു. മികച്ച സംവിധായകൻ, മികച്ച സഹനടി, മികച്ച സൗണ്ട് ഡിസൈൻ എന്നീ കാറ്റഗറികളിലാണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ചിത്രം നേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP