Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫഹദും നസ്രിയയും സിനിമയ്ക്ക് താല്കാലിക വിട നല്കി വിവാഹത്തിരക്കിൽ; ഹണിമൂൺ യാത്രകൾക്ക് മിനി കൂപ്പർ വരെ റെഡിയാക്കി ഫഹദ്

ഫഹദും നസ്രിയയും സിനിമയ്ക്ക് താല്കാലിക വിട നല്കി വിവാഹത്തിരക്കിൽ; ഹണിമൂൺ യാത്രകൾക്ക് മിനി കൂപ്പർ വരെ റെഡിയാക്കി ഫഹദ്

സിനിമാ ലോകവും ആരാധകരും ഒരേ പോലെ കാത്തിരിക്കുന്ന വിവാഹത്തിന് ഇനി രണ്ട് ദിവസം കൂടി മാത്രം. ഇതിനായുള്ള ഒരുക്കങ്ങളിലാണ് ഫഹദിന്റെ കുടുംബവും നസ്രിയയുടെ കുടുംബവും. സിനിമാത്തിരക്കുകളൊക്കെ തത്കാലം മാറ്റിവച്ച് രണ്ട് പേരും മണവാട്ടിയും മണവാളനും ആകാനുള്ള തയ്യാറെടുപ്പിലാണ്.

21നാണ് ഫഹദ് നസ്‌റിൻ താരങ്ങളുടെ വിവാഹം. വിവാഹത്തിനായി വീട് മുഴുവൻ ഒരുക്കിക്കഴിഞ്ഞു ഫഹദ്. ഇരുപത് വർഷം മുമ്പ് ഫാസിൽ നിർമ്മിച്ച വീട് ചില മോടികൂട്ടലൊക്കെ നടത്തി മനോഹരമാക്കി. കൂടാതെ നസ്രിയയ്ക്കായി പുതിയ കാർ വാങ്ങിയിരിക്കുകയാണ് ഫഹദ്. വിവാഹം കഴിഞ്ഞിട്ടുളള യാത്രകൾക്കായി മിനി കൂപ്പറാണ് ഫഹദ് വാങ്ങിയത്. ഇനി താരങ്ങളുടെ യാത്ര ഈ കാറിലായിരിയക്കും.

കൂടാതെ സെലിബ്രിറ്റി കല്യാണമായതിൽ തന്നെ ജനങ്ങൾസഹകരിക്കണമെന്ന അഭ്യർത്ഥനയും ഫഹദ് നടത്തുന്നുണ്ട്. നിക്കാഹിന് എത്രത്തോളം പേർ സാക്ഷികളാകുന്നോ അത്രയും പ്രാർത്ഥനകൾ അവർക്കു കിട്ടുമെന്നാണ് ഇസ്‌ലാം വിശ്വാസം. ആ ചടങ്ങിൽ പങ്കെടുക്കാൻ ഓരോരുത്തർക്കും ആഗ്രഹമുണ്ടാകുമെന്നറിയാം. പക്ഷേ, ചടങ്ങിന്റെ പവിത്രതയെ മാനിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും ഫഹദ് പറയുന്നു. നേരിട്ടു ക്ഷണം ലഭിച്ചവരെ മാത്രമേ നിക്കാഹിനും സൽക്കാരത്തിനും പങ്കെടുക്കാൻ അനുവദിക്കുകയുള്ളൂ.

ക്ഷണിക്കപ്പെട്ടുവരുന്നവരുടെ സൗകര്യം ഞങ്ങൾ കണക്കിലെടുക്കണമെന്നതിനാൽ മറ്റൊരാളെയും അകത്തേക്കു വിടില്ല. മാത്രമല്ല വിവാഹ ചടങ്ങിൽ ദൃശ്യമാദ്ധ്യമ പ്രവർത്തകർക്കും പ്രവേശനമില്ല. ദൃശ്യമാദ്ധ്യമപ്രവർത്തകർക്കുള്ള വീഡിയോ ദൃശ്യങ്ങൾ അപ്പപ്പോൾ നൽകാൻ സംവിധാനം ഏർപ്പെടുത്തുന്നുണ്ട്. അവർ ഹാളിനുള്ളിലേക്കു കടക്കുന്നത് നിക്കാഹിനും സൽക്കാരത്തിലും പങ്കെടുക്കാനെത്തുന്നവർക്ക് അസൗകര്യം സൃഷ്ടിക്കുമെന്നതിനാൽ ക്യാമറ അകത്തേക്കു കടത്തിവിടില്ല. ഇതൊരു നിയന്ത്രണമല്ല, അഭ്യർഥനയാണ്. മൊബൈൽ ഫോണിൽ ചിത്രങ്ങളെടുക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നും ഫാസിൽ പറയുന്നു

ഓഗസ്റ്റ് 21 ന് ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരത്തെ കഴക്കൂട്ടം അൽസാജ് ഓഡിറ്റോറിയതത്തിലാണ് ഫഹദും നസ്‌റിയയുംതമ്മിലുള്ള വിവാഹം നടക്കുക.

24 ന് വൈകിട്ട് 6.30 മുതൽ 8.30 വരെ ആലപ്പുഴ പാതിരപ്പള്ളിയിലെ കാമിലോട്ട് കൺവെൻഷൻ സെന്ററിലാണ് വിവാഹ സൽക്കാരം നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP