Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുതിയൊരു പാതയിൽ ... വിരലുകൾ കോർത്തുനിൻ... ഫഹദിനായി നസ്രിയ പാടിയ വരത്തനിലെ പാട്ടെത്തി; ഫഹദിന്റെ പിറന്നാൾ ദിനത്തിൽ പ്രിയതമയുടെ വകയായി ഗാനവും ഒപ്പം പിറന്നാൾ ആഘോഷവും; വീഡിയോകൾ കാണാം

പുതിയൊരു പാതയിൽ ... വിരലുകൾ കോർത്തുനിൻ... ഫഹദിനായി നസ്രിയ പാടിയ വരത്തനിലെ പാട്ടെത്തി; ഫഹദിന്റെ പിറന്നാൾ ദിനത്തിൽ പ്രിയതമയുടെ വകയായി ഗാനവും ഒപ്പം പിറന്നാൾ ആഘോഷവും; വീഡിയോകൾ കാണാം

ലയാള സിനിമയിലെ മുൻനിര യുവതാരങ്ങളിലൊരാളായ ഫഹദ് ഫാസിലിന്റെ ജന്മദിനമായിരുന്നു ഇന്നലെ. നിരവധി ആരാധകരും സിനിമാരംഗത്തുള്ള സുഹൃത്തുക്കളും താരത്തിന് ആശംസകൾ നേർന്ന് രംഗത്തെത്തിയിരുന്നു. ഭാര്യ നസ്രിയയ്ക്കൊപ്പമാണ് ഇത്തവണയും താരം പിറന്നാൾ ആഘോഷിച്ചത്.

പിറന്നാൾ ദിനത്തിൽ തന്റെ പ്രിയതമന് ഒരു ബിഗ് സർപ്രൈസ് ഒരുക്കിയാണ് ആശംസ നേർന്നത്. ഒരു സ്‌പെഷ്യൽ കേക്കാണ് ഫഹദിന്റെ ജന്മദിനത്തിൽ നസ്രിയ ഒരുക്കിയത്. പിറന്നാൾ ആഘോഷത്തിന്റെ വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. ഒപ്പം ഫഹദിന്റെ പുതിയ ചിത്രമായ വരത്തനിലെ നസ്രിയ പാടിയ പാട്ടും പുറത്ത് വിട്ടു.

ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തിറങ്ങിത്.നസ്രിയ ആലപിച്ചിരിക്കുന്ന ഗാനത്തിന് സുഷിൻ ശ്യാം ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റേതാണ് വരികൾഅമൽ നീരദ് സംവിധാനം ചെയ്യുന്ന വരത്തനാണ് ഫഹദിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. നസ്രിയ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.വിവാഹശേഷം സിനിമയിൽ നിന്ന് അകന്ന് നിന്ന നസ്രിയ അഞ്ജലി മേനോന്റെ കൂടെയിലൂടെ തിരിച്ചെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP