Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രണയം തോന്നിയത് ജീവിതത്തിൽകണ്ട എല്ലാ പെൺകുട്ടികളോടും; പ്രൊപ്പോസ് ചെയ്തത് നിരവധിപ്പേരോട്; എന്നാൽ നസ്രിയയോട് എല്ലാം വ്യത്യസ്തമായിരുന്നു; പ്രണയകാര്യങ്ങൾ തുറന്ന് പറഞ്ഞ് ഫഹദ് ഫാസിൽ

പ്രണയം തോന്നിയത് ജീവിതത്തിൽകണ്ട എല്ലാ പെൺകുട്ടികളോടും; പ്രൊപ്പോസ് ചെയ്തത് നിരവധിപ്പേരോട്; എന്നാൽ നസ്രിയയോട് എല്ലാം വ്യത്യസ്തമായിരുന്നു; പ്രണയകാര്യങ്ങൾ തുറന്ന് പറഞ്ഞ് ഫഹദ് ഫാസിൽ

കൊച്ചി: നസ്രിയയോടുള്ള പ്രണയവും വിവാഹവും ഫഹദ് ഫാസിൽ തുറന്ന് പറഞ്ഞിരിക്കുന്നത് ഗ്രഹലക്ഷ്മിയോടാണ്. ബാംഗ്ലൂർ ഡെയ്സ് എന്ന ചിത്രത്തിനിടയിലാണ് നസ്രിയ തന്നെ പ്രൊപ്പോസ് ചെയതതെങ്കിലും അതിനും മുമ്പ് താൻ നസ്രിയെ ശ്രദ്ധിച്ചിരുന്നു. ഉമ്മയ്ക്ക് നസ്രിയയോട് തോന്നിയ ഇഷ്ടമാണ് ഇതിനു കാരണം. നസ്രിയയുടെ നോട്ടങ്ങളും സംസാരങ്ങളും ഏറെ ആസ്വദിച്ചിരുന്നു. കണ്ട ഓരോ പെൺകുട്ടികളോടും പ്രണയം തോന്നിയിട്ടുള്ള തനിക്ക് നസ്രിയയോട് തോന്നിയ അടുപ്പമെല്ലാം വ്യത്യസ്തമായാണ് തോന്നിയത്. താൻ പ്രൊപ്പോസ് ചെയ്തത് നിരവധിപേരോടാണ് പക്ഷേ തന്നോട് ഇത്രയും വ്യത്യസ്തമായി പ്രൊപ്പോസ് ചെയ്തത് നസ്രിയമാത്രമാണെന്നും ഫഹദ് പറയുന്നു. എടോ തനിക്കെന്നെ കല്യാണം കഴിക്കാൻ പറ്റുമോ ബാക്കിയുള്ള ലൈഫിൽ ഞാൻ തന്നെ നന്നായി നോക്കുമെന്ന് പ്രോമിസ് ചെയ്യാം ഇങ്ങനെയായിരുന്നു പ്രൊപ്പോസൽ. ഒത്തിരി സത്രീകൾ തന്നെ ഫാസിനേറ്റ് ചെയ്യാറുണ്ടെങ്കിലും നസ്രിയയാകും തന്റെ ജീവിതത്തിലേക്ക് വരികയെന്ന് ഉറപ്പിച്ചത് ഈ വ്യത്യസ്തത കൊണ്ടാണ്.

സിനിമകൾ തിരഞ്ഞെടുക്കുന്നതിലെ രീതികളും ഫഹദ് വ്യക്തമാക്കുന്നുണ്ട്. കഥ കേൾക്കുമ്പോൾ കണ്ടുമറന്ന ഒരു ഇമേജ് മനസ്സിലെത്തുന്നുണ്ടോയെന്നാണ് ആദ്യം നോക്കുന്നത്. ഇതിലൂടെ തന്നെ സിനിമയുടെ ജഡ്ജ്മെന്റ് ലഭിക്കുമെന്നാണ് ഫഹദ് പറയുന്നത്. ഇതുവരെ ചെയ്ത ചിത്രങ്ങളിലെ കഥാപാത്രങ്ങളെല്ലാം ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടുമുട്ടിയവരാണ്. അതുകൊണ്ടാണ് ഫഹദിനെ മറന്ന് തന്റെ കഥാപാത്രത്തെ സിനിമ കാണാനെത്തുന്നവർ ഓർക്കുന്നത്. നല്ല സിനിമ ചെയ്യമമെന്ന ആഗ്രഹം മാത്രമാണുള്ളത്. നിർമ്മാതാവിന് മാന്യമായ ലാഭം കിട്ടിയാൽ മതി. അല്ലാതെ നൂറ് കോടി പടം ചെയ്യണമെന്ന ആഗ്രഹമൊന്നും ഇല്ല. ബാഹുബലി പോലുള്ള സിനിമകൾക്കൊന്നും താൻ അനുയോജ്യനല്ലെന്ന അഭിപ്രയവും ഫഹദിനുണ്ട്്.

ആദ്യ ചിത്രത്തിനു ശേഷമുള്ള ആറ് വർഷത്തെ ഇടവേളക്കാലവും ഫഹദ് തുറന്നു പറയുന്നുണ്ട്. സ്‌കോളർഷിപ്പ് കിട്ടി എൻജിനീയറിങ്ങ് പഠനത്തിനായാണ് വിദേശത്തേക്ക് പോയത്. മൂന്ന് വർഷം കഴിഞ്ഞപ്പോൾ ഇത് തന്റെ വഴിയല്ലെന്ന് മനസ്സിലാക്കി അത് ഉപേക്ഷിച്ചു. ഇക്കാര്യം വാപ്പയോട് പറഞ്ഞപ്പോൾ ഇഷ്ടമുള്ളത് ചെയ്യാനാണ് പറഞ്ഞത്. തുർന്ന് മൂന്നര വർഷം ഫിലോസഫിയാണ് പഠിച്ചത്. അല്ലാതെ വ്യാപകമായി പ്രചരിക്കുന്നതു പോലെ ആക്ടിങ്ങ് പഠിക്കാനൊന്നും പോയിട്ടില്ല. അത്തരം പഠന രീതികളോടുള്ള എതിർപ്പും ഫഹദ് തുറന്ന് പറയുന്നുണ്ട്. ജീവിതത്തെ ചപ്പകുരിശിനു ശേഷവും മുൻപും എന്ന രീതിയിൽ വിഭജിക്കാമെന്നാണ് ഫഹദിന്റെ പക്ഷം. അത്രക്ക് മേൽ സ്വാധീനമാണ് സമീർതാഹിർ തന്റെ ജീവിതത്തിൽ ഉണ്ടാക്കിയത്.

സംസ്ഥാന പുരസ്‌കാരം നേടിയ വിനായകനെ അഭിനന്ദിക്കാനും ഫഹദ് മറന്നില്ല. മഹേഷിന്റെ പ്രതികാര്ത്തലെ മഹേഷിനെ അഅവതരിപ്പിക്കാൻ വിനായകന് കഴിയും. മറഅറൊരു രീതിയിൽ പക്ഷേ കമ്മട്ടിപാടത്തിലെ ഗംഗയാകാൻ പത്ത ഫഹദ് ഫാസിലിനും കഴിയില്ല. തന്റെ അഭിനയം മോട്ടോർകൊണ്ട് വെള്ളമടിക്കുന്നതു പോലേയും വിനായകന്റേത് മഴപെയ്യും പോലെയുമാണ്. അത്രനാച്ചുറലാണ് അത്. ഒരു ഇന്റർനാഷണൽ ലെവലിൽ വരെ പോകാൻ പറ്റുന്ന ബ്രില്ല്യന്റ് ആക്ടറാണ് വിനായകനെന്നും ഫഹദ് പറയുന്നുണ്ട്.

ഒരു പെണ്ണിന്റ പ്രതികാരം സ്നേഹമാണെന്ന് പറഞ്ഞാണ് ഫഹദ് സംഭാഷണം അവസാനിപ്പിക്കുന്നത്. പെണ്ണ് സ്നേഹിക്കുന്നതു പോലെ ഒരാണിനെ മറ്റൊരാണിന് സ്നേഹിക്കാൻ കഴിയില്ല. പെണ്ണിനെ പോലെ സ്നേഹിക്കാൻ മറ്റാർക്കും കവിയില്ലെന്നാണ് ഫഹദ് ഫാസിലിന്റ വിശ്വാസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP