Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫഹദിന്റെയും നസ്രിയയുടെയും ഹണിമൂൺ ആഘോഷം ഗ്രീസിൽ; വിവാഹശേഷം നസ്രിയ അഭിനയിക്കുമോ എന്ന കാര്യത്തിലും ചർച്ചകൾ സജീവം

ഫഹദിന്റെയും നസ്രിയയുടെയും ഹണിമൂൺ ആഘോഷം ഗ്രീസിൽ; വിവാഹശേഷം നസ്രിയ അഭിനയിക്കുമോ എന്ന കാര്യത്തിലും ചർച്ചകൾ സജീവം

താരദമ്പതികൾ എന്നും സോഷ്യൽ മീഡിയയ്ക്ക് ചർച്ചാവിഷയമാണ്. ന്യൂജനറേഷൻ താരദമ്പതികളാണെങ്കിൽ പറയുകയും വേണ്ട. ഫേസ്‌ബുക്കും ട്വിറ്ററും വാട്‌സ് ആപ്പുമെല്ലാം അത് തകർത്ത് ആഘോഷിക്കുകയും ചെയ്യും.

ആരാധകരുടെ സ്‌നേഹം ആവോളം ആസ്വദിച്ച രണ്ടു താരങ്ങളുടെ വിവാഹ വാർത്തയായിരുന്നു കഴിഞ്ഞയാഴ്ച സോഷ്യൽ മീഡിയ കൊണ്ടാടിയത്. പറഞ്ഞുവരുന്നത് ഫഹദ് ഫാസിലിന്റെയും നസ്രിയ നസീമിന്റെയും കാര്യം തന്നെ. അവരുടെ വിവാഹവാർത്തയും ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ സിനിമകളേക്കാൾ സൂപ്പർ ഹിറ്റായി ഓടിയിരുന്നു.

വിവാഹഘോഷം കഴിഞ്ഞപ്പോൾ അടുത്ത ചർച്ചയ്ക്കാണ് നവമാദ്ധ്യമങ്ങളിൽ കളമൊരുങ്ങുന്നത്. സംശയമൊന്നും വേണ്ട. ഹണിമൂൺ തന്നെ. ഫഹദിന്റെയും നസ്രിയയുടെയും ഹണിമൂൺ എവിടെ ആയിരിക്കും എന്നതാണ് ചർച്ച.

എന്നാൽ സംശയങ്ങൾക്ക് വിട നൽകി നസ്രിയയുടെ പിതാവ് തന്നെ ഇക്കാര്യം പുറത്തുവിട്ടു. ഗ്രീസിലാണ് മകളും മരുമകനും ഹണിമൂണിന് യാത്രയാകുന്നതെന്ന് നസീം പറയുന്നു. ഗ്രീസിൽ ചുറ്റിയടിച്ചശേഷം ഇരുവരും അമേരിക്കയ്ക്കും പോകുമത്രെ.

വിവാഹസമയത്ത് 'മണിരത്‌നം' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലായിരുന്നു ഫഹദ്. വിവാഹത്തിനുശേഷം ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കാനായി ഫഹദ് പോയതിനാൽ തിരുവനന്തപുരത്തെ സ്വന്തം വീട്ടിലായിരുന്നു നസ്രിയയുടെ താമസം. ഇപ്പോൾ നസ്രിയ ആലപ്പുഴയിൽ ഫഹദിന്റെ വീട്ടിലാണെന്നും നസീം അറിയിച്ചു. എന്തായാലും 'മണിരത്‌ന'ത്തിന്റെ ചിത്രീകരണം പൂർത്തിയായാലുടൻ ഫഹദും നസ്രിയയും ഗ്രീസിലേക്ക് പറക്കും.

വിവാഹം കഴിഞ്ഞതിനാൽ നസ്രിയ ഇനി അഭിനയിക്കുമോ എന്ന കാര്യത്തിലും ചർച്ചകൾ സജീവമാണ്. ഇപ്പോൾ ചിത്രങ്ങൾക്കൊന്നും നസ്രിയ കരാർ നൽകിയിട്ടില്ല. അൻവർ റഷീദിന്റെ ചിത്രത്തിലൂടെ നസ്രിയ വെള്ളിത്തിരയിൽ മടങ്ങിയെത്തും എന്നും റിപ്പോർട്ടുകളുണ്ട്. എന്തായാലും ഇക്കാര്യം കാത്തിരുന്നുതന്നെ കാണേണ്ടിവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP