Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സോഷ്യൽ മീഡിയയുടെ കൊലവിളിക്ക് മറ്റൊരു ഇര കൂടി; ബോളിവുഡ് നടൻ ശക്തി കപൂർ കാറപകടത്തിൽ മരിച്ചെന്ന വാർത്ത വൈറലായി; വ്യാജ വാർത്തയെ തള്ളി കുടുംബം

സോഷ്യൽ മീഡിയയുടെ കൊലവിളിക്ക് മറ്റൊരു ഇര കൂടി; ബോളിവുഡ് നടൻ ശക്തി കപൂർ കാറപകടത്തിൽ മരിച്ചെന്ന വാർത്ത വൈറലായി; വ്യാജ വാർത്തയെ തള്ളി കുടുംബം

സോഷ്യൽ മീഡിയ വഴി മരണമടഞ്ഞ സെലിബ്രിറ്റികളുടെ ലിസ്റ്റിലേക്ക് മറ്റൊരു താരം കൂടി. ഇത്തവണ സൈബർ ആക്രമണത്തിന് ഇരയായത് ബോളിവുഡ് നടൻ ശക്തി കപൂറാണ്. ബോളിവുഡിൽ ഒരു കാലത്തു ശക്തമായ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച 56 വയസുകാരനായ ശക്തി കപുർ കാർ അപകടത്തിൽ കൊല്ലപ്പെട്ടെന്നായിരുന്നു ഫേസ്‌ബുക്കിലും ട്വിറ്ററിലും വാട്ട്‌സ്ആപ്പിലും പ്രചരിച്ച ഊഹങ്ങൾ. വാർത്ത വൈറലായതോടെ കുടുംബം വ്യാജ വാർത്തയെ തള്ളി രംഗത്തെത്തുകയായിരുന്നു

ശക്തി കപൂറിന്റെ മകൻ സിദ്ധാർത്ഥ് കപുറാണ് ട്വിറ്ററിലൂടെ മരണ വാർത്തകളെ തള്ളിക്കളഞ്ഞത്. ബോളിവുഡ് താരം ശ്രദ്ധാ കപൂറിന്റെ പിതാവ് കൂടിയാണ് ശക്തി കപൂർ. മോഹൻലാൽ നായകനായ പ്രിയദർശൻ ചിത്രം അറബീം ഒട്ടകോം പി. മാധവൻനായരും: ഒരു മരുഭൂമിക്കഥ എന്ന മലയാളസിനിമയിലടക്കം നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് ശക്തികപൂർ.2014ൽ പുറത്തിറങ്ങിയ മിസ്റ്റർ ജോ ബി കാർവാലോ ആയിരുന്നു ശക്തി കപൂർ അവസാനമായി അഭിനയിച്ച ചിത്രം.

കുറച്ച് ദിവസങ്ങൾക്കു മുമ്പ് ശക്തമായ കഥാപാത്രങ്ങളിലൂടെ അഞ്ച് പതിറ്റാണ്ടായി തമിഴ്‌തെലുങ്ക് സിനിമകളിൽ സജീവമായ മനോരമ മരിച്ചെന്ന വർത്തയും പരന്നിരുന്നു. ഇതിന് പിന്നാലെയാണ് ശക്തി കപൂറിന്റെ മരണവാർത്തയും വൈറലായത്. മുമ്പ് നടി കനകയും നടൻ സലീം കുമാറും ഇത്തരത്തിൽ സൈബർ ലോകത്തിന്റെ ആക്രമണത്തിൽപ്പെട്ട് 'ജീവിക്കുന്ന രക്തസാക്ഷി'യായി തുടരുകയാണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP