1 usd = 71.89 inr 1 gbp = 93.17 inr 1 eur = 77.98 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 234.52 inr

Feb / 2020
22
Saturday

യെസ് ഐ ആം പ്രിൻസ്...അണ്ടർവേൾഡ് പ്രിൻസ്; കീരിടവും ചെങ്കോലും സിംഹാസനവും ഉള്ള ഒരു രാജാവ്...പിന്നീട് എന്നെ കാണുമ്പോൾ അവൻ കളിയാക്കി വിളിക്കുമായിരുന്നു അധോലോകങ്ങളുടെ രാജകുമാരൻ; 'മലയാള സിനിമയിലെ ഏറ്റവും വലിയ താരം പിറന്നിട്ട് ഇന്നേക്ക് 33 വർഷങ്ങൾ''; മോഹൻലാലിനെക്കുറിച്ചുള്ള ഫേസ്‌ബുക്ക് പോസ്റ്റ്

July 17, 2019 | 05:45 PM IST | Permalink



യെസ് ഐ ആം പ്രിൻസ്...അണ്ടർവേൾഡ് പ്രിൻസ്; കീരിടവും ചെങ്കോലും സിംഹാസനവും ഉള്ള ഒരു രാജാവ്...പിന്നീട് എന്നെ കാണുമ്പോൾ അവൻ കളിയാക്കി വിളിക്കുമായിരുന്നു അധോലോകങ്ങളുടെ രാജകുമാരൻ; 'മലയാള സിനിമയിലെ ഏറ്റവും വലിയ താരം പിറന്നിട്ട് ഇന്നേക്ക് 33 വർഷങ്ങൾ''; മോഹൻലാലിനെക്കുറിച്ചുള്ള ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

'മലയാള സിനിമയിലെ ഏറ്റവും വലിയ താരം പിറന്നിട്ട് ഇന്നേക്ക് 33 വർഷങ്ങൾ''

July 17 1986...

''രാജുമോൻ ഒരിക്കൽ എന്നോട് ചോദിച്ചു, അങ്കിളിന്റെ ഫാദർ ആരാണെന്ന്??
ഞാൻ പറഞ്ഞു ഒരു രാജാവാണെന്ന്, കീരിടവും ചെങ്കോലും സിംഹാസനവും ഉള്ള ഒരു രാജാവ്...പിന്നീട് എന്നെ കാണുമ്പോൾ അവൻ കളിയാക്കി വിളിക്കുമായിരുന്നു,
'' Prince'',
''രാജകുമാരൻ''
'''രാജാവിന്റെ മകൻ'''
Yes Iam a Prince...underworld prince..
അധോലോകങ്ങളുടെ രാജകുമാരൻ..'
??എന്നും പറഞ്ഞ് തമ്പി കണ്ണന്താനത്തിന്റെയും ഡെന്നിസ് ജോസഫിന്റെയും വിൻസന്റ് ഗോമസ് എന്ന ആ രാജകുമാരൻ
വന്നിട്ട് ഇന്നേക്ക് 33 വർഷങ്ങൾ...
അതെ, മോഹൻലാൽ എന്ന മലയാള സിനിമ കണ്ട ഏറ്റവും വലിയ താരം പിറന്നിട്ട്
ഇന്നേക്ക് 33 വർഷങ്ങൾ...

മോഹൻലാൽ,
എടുത്ത് പറയത്തക്ക ആകാരഭംഗിയൊന്നും ഇല്ലാതെ, അല്പം സ്‌ത്രൈണതയുള്ള വില്ലനായി 1980 ഡിസംബറിൽ അരങ്ങേറ്റം കുറിച്ച നടൻ....പിന്നീട് ഒരുപാട് വില്ലൻ വേഷങ്ങൾ,
വില്ലനിൽ നിന്നും സ്വഭാവ നടനിലേക്ക്, സഹനടനിലേക്ക്,
സഹനടനിൽ നിന്നും നായക വേഷങ്ങളിലേക്ക്...അതും കോമഡി ചെയ്യുന്ന നായക വേഷങ്ങൾ...മലയാള സിനിമയിൽ നായക കഥാപാത്രങ്ങൾ സ്വാഭാവികമായി കോമഡി ചെയ്തു തുടങ്ങിയത് വില്ലനായി അരങ്ങേറ്റം കുറിച്ച മോഹൻലാലിലൂടെയാണ് എന്നത് കൗതുകകരമായ ഒപ്പം വിസ്മയിപ്പിക്കുന്ന ഒരു കാര്യമാണ്...
കോമഡി വേഷങ്ങൾ ചെയ്യുന്നതിനോടൊപ്പം തന്നെ ആക്ഷൻ വേഷങ്ങളും മോഹൻലാൽ ചെയ്തിരുന്നു...കേവലം 6 വർഷങ്ങൾക്കുള്ളിലാണ് മോഹൻലാൽ മേല്പറഞ്ഞ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ സഞ്ചരിച്ച് പ്രേക്ഷകരുടെ പ്രീതി സമ്പാദിച്ചത്..
ആ പ്രേക്ഷക പ്രീതിയുടെ പട്ടാഭിഷേകം ആയിരുന്നു 'രാജാവിന്റെ മകൻ'...
അതെ, മലയാള സിനിമയിലെ പുതിയ സൂപ്പർസ്റ്റാർ ആയി മോഹൻലാൽ തോള് ചെരിച്ചു നടന്നു കയറിയത് രാജാവിന്റെ മകനിലൂടെ ആണ്, അതും തന്റെ 26 ആം വയസിൽ.....മലയാള സിനിമ ചരിത്രത്തിൽ വേറെ ഒരു നടനും മോഹൻലാലിനെ പോലെ 26 ആം വയസിൽ ഒരു ഇൻഡസ്ട്രിയുടെ നെടുംതൂണ് ആയിട്ടില്ല എന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്....

മോഹൻലാലിന് മുമ്പും പിമ്പും എന്നാണ് മലയാള സിനിമയെ വിഭജിക്കേണ്ടത്...
മോഹൻലാലിന് മുമ്പും മലയാള സിനിമയിൽ ഒരുപാട് നടന്മാർ/താരങ്ങൾ ഉണ്ടായിട്ടുണ്ട്..പക്ഷെ ഒരു നടന്റെ സിനിമ റിലീസ് ചെയ്യുന്ന ദിവസം കേരളത്തിലെ തിയേറ്ററുകൾ പൂരപ്പറമ്പ് ആകുക, സിനിമയ്ക്കു ടിക്കറ്റ് കിട്ടാതെ ആളുകൾ അടുത്ത ഷോയ്ക്ക് വേണ്ടി കാത്തു നിൽക്കുക തുടങ്ങിയ കാര്യങ്ങൾ ഒക്കെ കൂടുതൽ കണ്ടു തുടങ്ങിയത് രാജാവിന്റെ മകനിലൂടെ ആണ്, മോഹൻലാലിലൂടെ ആണ്....

വിൻസന്റ് ഗോമസ്, മലയാള സിനിമയിലെ ഡോൺ കഥാപാത്രങ്ങളിൽ മുൻ നിരയിൽ ഉള്ള കഥാപാത്രം... ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങളിലൂടെയൊ, ആക്രോഷിക്കുന്ന സംഭാഷണങ്ങളിലൂടെയൊ സ്‌ളൊമോഷൻ രംഗത്തിലൂടെയൊ ഒക്കെ വിൻസന്റ് ഗോമസ് എന്ന പവർഫുൾ നായകനെ സംവിധായകൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്താമെന്നിരിക്കെ അതൊന്നും പിൻതുടരാതെ
വളരെ ലളിതമായിമായിട്ടാണ് സംവിധായകൻ അത് ചെയ്തിരിക്കുന്നത്...
കാറിൽ നിന്നിറങ്ങി കോടതിയിലേക്ക് നടന്ന് പോകുന്ന വിൻസന്റ് ഗോമസ്...
പക്ഷെ കോടതിയിലേക്ക് കയറി പോകുന്ന വിൻസന്റ് ഗോമസിന്റെ ഫോട്ടൊ എടുക്കുന്ന ഫോട്ടൊഗ്രാഫറെ തീവ്രമായി നോക്കുന്നതിലൂടെ, അത് കണ്ട് ഫോട്ടൊഗ്രാഫർ ക്യാമറയിൽ നിന്നും ഫിലിം റോൾ എടുത്ത് കളയുന്നതിലൂടെ വിൻസന്റ് ഗോമസ് എന്ന ഡോൺ കഥാപാത്രം എത്രമാത്രം ശക്തനാണെന്ന് സംവിധായകൻ പ്രേക്ഷകർക്ക് കാണിച്ച് കൊടുത്തു.... തിരശ്ശീലയിൽ വിൻസന്റ് ഗോമസ് വെടിയുണ്ടകൾ ഏറ്റ് മരിച്ച് വീഴുമ്പോൾ
പ്രേക്ഷ ലക്ഷങ്ങളുടെ ഹൃദയത്തിൽ മലയാള സിനിമയിലെ ഏറ്റവും വലിയ താരം ജനിക്കുകയായിരുന്നു.....

അധോലോക നായകന്റെയും ആഭ്യന്തരമന്ത്രിയുടെയും ശത്രുതയുടെ കഥ പറഞ്ഞ രാജാവിന്റെ മകൻ എന്ന സിനിമയ്ക്കു അന്നുവരെ നമ്മൾ കണ്ട് ശീലിച്ച സിനിമകളിൽ നിന്നും വ്യത്യസ്തമായ ചില പ്രത്യേകതകൾ ഉണ്ട്...
കാലങ്ങളായി സിനിമയിൽ നമ്മൾ കണ്ടു വരുന്ന ക്ലിഷേകൾ ആണ് വില്ലന്റെ മേലുള്ള നായകന്റെ വിജയം, ഇനി നായകൻ ക്ലൈമാക്‌സിൽ മരിച്ചാലും വില്ലൻ മരിച്ചെന്നു ഉറപ്പ് വരുത്തിയ ശേഷമേ മരിക്കൂ, മരിക്കുന്നതിന് മുമ്പുള്ള നായകന്റെ നെടുനീളൻ സംഭാഷണങ്ങൾ തുടങ്ങിയവ....എന്നാൽ ആ ക്ലിഷേകളെ/മുൻവിധികളെ പാടെ പൊളിച്ചെഴുതുന്നതായിരുന്നു രാജാവിന്റെ മകൻ എന്ന സിനിമയുടെ ക്ലൈമാക്‌സ്....വില്ലന്റെ മുന്നിൽ പരാജയപ്പെടുന്ന,മരിച്ചു വീഴുന്ന നായകനെയാണ് തമ്പി കണ്ണന്താനവും ഡെന്നിസ് ജോസഫും കൂടി മലയാള സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ചത്...ഒരു ആക്ഷൻ സിനിമയിലാണ് ഈ ഒരു വ്യത്യസ്ത സിനിമയുടെ സൃഷ്ടാക്കൾ കൊണ്ട് വന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത...നായകന് പ്രണയിക്കാൻ വേണ്ടി മാത്രം ഒരു നായിക, അത് രാജാവിന്റെ മകൻ എന്ന സിനിമയിൽ ഉണ്ടായിരുന്നില്ല എന്നത് മറ്റൊരു പ്രത്യേകതയാണ്....ഒരവസരത്തിൽ വിൻസെന്റ് ഗോമസ് നാൻസിയോട് തന്റെ പ്രണയം പറയുന്നുണ്ടെങ്കിലും അത് നാൻസി നിരസിക്കുന്നതിലൂടെ അധോലോക നായകനായ കഥാപാത്രം അവിടേം പരാജയപ്പെടുകയാണ്....

രാജാവിന്റെ മകൻ എന്ന സിനിമയുടെ ഏറ്റവും വലിയ മേന്മകളിൽ ഒന്ന് അതിന്റെ തിരക്കഥയും അതിമനോഹരമായ സംഭാഷങ്ങളും ആണ്....
'മൈ ഫോൺ നമ്പർ ഈസ് 2255'...
''വിൻസന്റ് ഗോമസിനെ ചതിച്ചവരാരും ഇന്ന് ജീവിച്ചിരിപ്പില്ല'...
'മനസ്സിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും'....
'രാജുമോൻ ഒരിക്കൽ എന്നോട് ചോദിച്ചു അങ്കിളിന്റെ ഫാദർ ആരാണെന്ന്'...
''പണ്ട് വായിച്ചിട്ടുണ്ട്,പരിശുദ്ധമായ ഒരു ഗ്രാമം,ആമ്പൽകുളങ്ങളും മുക്കുറ്റി പൂക്കളും,കാത്തിരിക്കാൻ ഒരു അമ്മിണികുട്ടി,അങ്ങനെ ഒരു അപ്പും അമ്മിണികുട്ടീം ഈ ലോകത്തു എവിടെയെങ്കിലും കാണോ.,ചിലപ്പൊ കാണുമായിരിക്കും,ഭാഗ്യം ചെയ്തവർ''....
''കുഴുപ്പള്ളി തോമ, കൊണ്ടൊട്ടി മൂസ, തീപ്പൊരി കേശവൻ''
??തുടങ്ങിയവ ഒരു കാലഘട്ടത്തിൽ എല്ലാവരും ഏറ്റുപറഞ്ഞിരുന്ന സംഭാഷണങ്ങൾ ആയിരുന്നു...
ശരിക്കും പറഞ്ഞാൽ മലയാള സിനിമയുടെ ഭാഗമായ സംഭാഷണങ്ങൾ....
അതിൽ '' രാജുമോൻ ഒരിക്കൽ എന്നോട് ചോദിച്ചു' സീനിൽ എത്ര ഗംഭീരമായിട്ടാണ് മോഹൻലാൽ അഭിനയിച്ചിരിക്കുന്നത്, എത്ര മനോഹരമായിട്ടാണ് ആ സംഭാഷണങ്ങൾ പറഞ്ഞിരിക്കുന്നത്....
പണ്ട് സിനിമകളുടെ ശബ്ദരേഖ ഓഡിയോ കാസറ്റ് ആയി ഇറക്കിയിരുന്നു, പാട്ടുകൾ കേൾക്കുന്നത് പോലെ അത് എല്ലാവരും കേൾക്കുകയും ചെയ്തിരുന്നു...അത്തരത്തിൽ ഏറ്റവും ഹിറ്റായ ശബ്ദരേഖ രാജാവിന്റെ മകന്റേതാണ്....

മോഹൻലാലിന്റെ വിൻസന്റ് ഗോമസ്
എന്ന കഥാപാത്രത്തെ ഉദ്ദേശിച്ചാണ് രാജാവിന്റെ മകൻ എന്ന ടൈറ്റിൽ സിനിമയ്ക്ക് കൊടുത്തിരിക്കുന്നതെങ്കിലും ശരിക്കും നായക കഥാപാത്രം വിൻസന്റ് ഗോമസ് ആണൊ കൃഷ്ണദാസ് ആണൊ??
അത് പോലെ തന്നെ വില്ലൻ കഥാപാത്രവും ഇവരിൽ ആരാണ്?? കാരണം ഈ രണ്ട് കഥാപാത്രങ്ങളെയും നന്മയുടെ പ്രതീകങ്ങളായിട്ടല്ല തിരക്കഥാകൃത്തും സംവിധായകനും കൂടി അവതരിപ്പിച്ചിരിക്കുന്നത്... മോഹൻലാലിനൊപ്പം രതീഷ്, അംബിക, സുരേഷ് ഗോപി, മോഹൻ ജോസ് തുടങ്ങിയ നടീനടന്മാരും നല്ല പ്രകടനം കാഴ്‌ച്ചവെച്ചു....രാജാവിന്റെ മകനിൽ എടുത്ത് പറയേണ്ടത് SP വെങ്കിടേഷിന്റെ സംഗീതമാണ്.... പാട്ടുകളും പശ്ചാത്തല സംഗീതവും ഒരു പോലെ ശ്രദ്ധിക്കപ്പെട്ടു... പിന്നെ മോഹൻലാലിന്റെ കോസ്റ്റ്യൂംസും അന്ന് ശ്രദ്ധിക്കപ്പെട്ടിരുന്നു....

രാജാവിന്റെ മകന്റെ കഥ തമ്പി കണ്ണന്താനം ആദ്യം പറയുന്നത് അന്ന് ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്ന നടനോടായിരുന്നു... മൂന്ന് സിനിമകൾ എടുത്ത് പരാജയപ്പെട്ട തമ്പി കണ്ണന്താനത്തിനോട് 'പോയി സംവിധാനം പഠിച്ചിട്ട് വരൂ' എന്നാണ് നടൻ പറഞ്ഞത്... അന്ന് നടന്റെ മുഖത്ത് നോക്കി തമ്പി കണ്ണന്താനം പറഞ്ഞത് ''ഞാനിത് മറ്റവനെ വെച്ച് ചെയ്യും, ആ സിനിമ വന്ന് കഴിഞ്ഞാൽ പിന്നെ അവന്റെ താഴെയായിരിക്കും നിന്റെ സ്ഥാനം''
(കടപ്പാട്: ഡെന്നീസ് ജോസഫിന്റെ ഇന്റർവ്യൂകൾ, പഴയ സിനിമ മാസികകൾ)....
ശരിക്കും യാഥാർത്ഥ്യം തന്നെ ആയി മാറി തമ്പി കണ്ണന്താനത്തിന്റെ ആ വാക്കുകൾ...
33 വർഷങ്ങൾക്കിപ്പുറം ഈ 2019 ലും മലയാള സിനിമയിലെ ഏറ്റവും വലിയ താരമായി മോഹൻലാൽ ഇന്നും നിലകൊള്ളുന്നു...

1986 July 19 ന് കൊടുങ്ങല്ലൂർ മുഗൾ തിയേറ്ററിൽ നിന്നും മോണിങ് ഷോ കണ്ടതാണ് ഞാൻ രാജാവിന്റെ മകൻ... സാധാരണ മോണിങ് ഷോയ്ക്ക് മറ്റു ഷോകളുടെ അത്രയും വലിയ തിരക്ക് ഉണ്ടാകാറില്ല, പക്ഷെ അന്ന് വരെ കൊടുങ്ങല്ലൂർ കാണാത്ത തിരക്കായിരുന്നു രാജാവിന്റെ മകന്.... മെഷിൻ ഗണ്ണ് കൊണ്ട് തുരുതുരാ വെടിവെയ്ക്കുന്ന വിൻസന്റ് ഗോമസ് അന്നത്തെ ആറാം ക്ലാസുക്കാരനായ എനിക്ക് നല്കിയ ആവേശം പറഞ്ഞറിയിക്കുന്നതിനപ്പുറമാണ്... മോഹൻലാൽ എന്ന നടൻ അന്നത്തെ കുട്ടികളുടെയും യുവാക്കളുടെയും ഹരമായത് രാജാവിന്റെ മകനിലൂടെയാണ്....
TP ബാലഗോപാലനും ഗാന്ധിനഗറും ഒക്കെ മോഹൻലാൽ എന്ന നടനെ ജനപ്രിയൻ ആക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുള്ള സിനിമകൾ ആണെങ്കിലും രാജാവിന്റെ മകൻ എന്ന സിനിമയാണ് മോഹൻലാലിനെ സൂപ്പർ സ്റ്റാർ പദവിയിലേക്ക് ഉയർത്തിയതെന്ന് നിസംശയം പറയാം....

മലയാള സിനിമയിൽ ആക്ഷൻ ജോണറിലുള്ള സിനിമകളിൽ മുൻനിരയിൽ രാജാവിന്റെ മകൻ ഉണ്ട്.. ആക്ഷൻ മൂഡിലുള്ള സിനിമകളുടെ കുത്തൊഴുക്കിന് കാരണമായതും രാജാവിന്റെ മകന്റെ മികച്ച ബോക്‌സ് ഓഫീസ് വിജയം തന്നെയാണ്...1986 ലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയങ്ങളായ സിനിമകളിൽ ഒന്ന് രാജാവിന്റെ മകനാണ്...
33 വർഷങ്ങൾക്കിപ്പുറവും രാജാവിന്റെ മകൻ എന്ന സിനിമയും വിൻസന്റ് ഗോമസും എന്ന കഥാപാത്രവും ഡയലോഗുകളും ഇന്നും മായാതെ നില്ക്കുന്നു പ്രേക്ഷക മനസിൽ...

മോഹൻലാൽ എന്ന സൂപ്പർ സ്റ്റാറിനെ രാജാവിന്റെ മകൻ എന്ന അടിപൊളി സിനിമയിലൂടെ മലയാള സിനിമയ്ക്ക് സമ്മാനിച്ച തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ്, നിർമ്മാതാവും സംവിധായകനുമായ തമ്പി കണ്ണന്താനം, പിന്നെ വിൻസന്റ് ഗോമസായി നിറഞ്ഞാടിയ മോഹൻലാൽ എന്നിവരോട് ഒരുപാട് നന്ദി പറഞ്ഞ് കൊണ്ട് നിർത്തുന്നു????

സഫീർ അഹമ്മദ്

33 years of #Rajavinte_Makan??????

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
ഫോണിന്റെ പാസ് വേർഡ് പോലും വാരത്തെ കാമുകന് അറിയാമായിരുന്നു; മിക്കപ്പോഴും ഫോൺ പരിശോധിക്കുകയും മെസേജുകൾ വായിച്ച് നോക്കുകയും ചെയ്ത 'ജാരൻ' മനസ്സിലാക്കിയത് കാമുകിക്ക് ഒന്നിലധികം ബന്ധങ്ങളുണ്ടെന്ന സത്യം; പാലക്കാട്ടെ കാമുകനെ കുറിച്ച് പൊലീസിന് മൊഴി നൽകിയത് ഭർത്താവിന്റെ കൂട്ടുകാരനായ നിധിൻ; മറ്റുള്ളവർ മെസേജ് കാണാതിരിക്കാൻ ഫോണിൽ ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലും; വിയാനെ കൊന്ന അമ്മയ്‌ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ; കേട്ട് ഞെട്ടി പൊലീസ്
ഉണ്ട ഇല്ലാ വെടിയല്ല.. തികച്ചും പ്ലാനിങ് മർഡർ ആണ് എല്ലാം; അപകടമുണ്ടായാൽ അര മണിക്കൂറിനുള്ളിൽ വാഹനങ്ങൾ ചീറി പാഞ്ഞ് എത്തി ആശുപത്രിയിലെത്തിക്കും: തിരിച്ച് തുന്നി കെട്ടി പായിൽ പൊതിഞ്ഞു വിടുമ്പോൾ.. ഹൃദയമോ.. വ്യക്കയോ.. കരളോ.... കണ്ണോ.. മജ്ജയോ.. അതിലുണ്ടന്ന് ആരും തിരയാറില്ല.. ഇത്രയും അപകട മരണങ്ങൾ നടക്കുന്ന മറ്റൊരു ദേശീയ പാത ഈ രാജ്യത്തില്ല; അവിനാശിയിലെ അപകടവും ചർച്ചയാക്കുന്നത് അവയവദാന മാഫിയയെ; ട്രിച്ചിയിലെ ആ പഴയ അപകടം അടക്കം ഓർമകളിലെത്തുമ്പോൾ
തനിക്ക് മുമ്പ് വാ തുറക്കുന്നവരെ അപമാനിക്കുന്ന ശീലം ആവർത്തിച്ച് വീണ്ടും പിണറായി വിജയൻ; സ്വാഗത പ്രസംഗത്തിനിടെ തടസ്സപ്പെടുത്തികൊണ്ട് ഉദ്ഘാടനത്തിന് എണീറ്റത് ഒരു മണിക്കൂർ വൈകി എത്തിയ പിണറായി; ചമ്മിയ മുഖത്തോടെ ഇരിപ്പിടത്തിലേക്ക് മടങ്ങി സുജാ സൂസൻ ജോർജ്; ജാള്യത മറയ്ക്കാൻ ചിരിച്ച് ഒരു മണിക്കൂറായി കാത്തിരുന്ന മന്ത്രി കടകംപള്ളി  
ഗുംനാമി ബാബ നേതാജി തന്നെയോ? യുപിയിലെ ഫൈസാബാദിൽ 1985ൽ മരിച്ച ഈ സന്യാസി സുഭാഷ് ചന്ദ്രബോസ് എന്നതിന് പുതിയ തെളിവുകൾ; ഇരുവരുടെയും കൈപ്പട ഒന്നു തന്നെ; സന്യാസിയുടെ സ്വകാര്യ വസ്തുക്കളും പ്രമുഖർ നടത്തിയ കത്തിടപാടുകളും അനിഷേധ്യ തെളിവുകൾ; ബാബയുടെ ഡിഎൻഎ പരിശോധന നടത്തിയെന്നത് വ്യാജം; ശ്രീജിത്ത് പണിക്കർ ഉൾപ്പെടുന്ന മിഷൻ നേതാജി പുറത്തു വിടുന്നത് ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകൾ
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
മിന്നാമിനുങ്ങേ മിന്നുംമിനുങ്ങേ എങ്ങോട്ടാണീ എങ്ങോട്ടാണീ തിടുക്കം..!കാലു തൊട്ട് തൊഴുന്നവർ.... പൊട്ടിക്കരയുന്നവർ... വിതുമ്പുന്നവർ.... ജോഫിയെ രണ്ട് കൊല്ലം മുമ്പ് മൈസൂരിലെ ജീവനക്കാർ യാത്രയാക്കിയത് നിറ മിഴിയോടെ; അവിനാശിയിലെ ദുരന്തം ജീവനെടുത്തത് സഹപ്രവർത്തകരുടേയും ഇടപാടുകാരുടേയും പ്രിയ ജോഫി ആച്ചായനെ; എവിടെ ജോലി ചെയ്താലും ജോഫിയെ സ്ഥലം മാറ്റാൻ സഹജീവനക്കാർ സമ്മതിക്കില്ലെന്ന് ജോയ്ആലുക്കാസ് സാരഥികളും; ജോഫി പോൾ സോഷ്യൽ മീഡിയയെ കരയിപ്പിക്കുമ്പോൾ
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ
ഗർഭിണിയായപ്പോൾ ഭർത്താവ് ഗൾഫിൽ പോയത് അവസരമാക്കി അവിഹിത പ്രണയം; എഫ് ബിയിലൂടേയും ചാറ്റിലൂടേയും ബന്ധം ദൃഢമാക്കി വാരത്തെ കാമുകൻ; മറ്റൊരു കാമുകിയെ കാമുകൻ കെട്ടിയേക്കുമെന്ന ആശങ്കയിൽ കൊടും ക്രൂരത; ചോദ്യം ചെയ്യൽ നേരിട്ട ആദ്യദിവസം മാത്രം ശരണ്യയുടെ മൊബൈൽ ഫോണിലേക്കു വന്നതു കാമുകന്റെ 17 മിസ്ഡ് കോൾ; ചാറ്റ് ഹിസ്റ്ററിയിൽ നിറഞ്ഞത് കാമുകനൊപ്പം ഒരുമിച്ചു ജീവിക്കാനുള്ള വിവാഹിതയുടെ അതിയായ ആഗ്രഹം; വിയാനെ കൊന്ന അമ്മ ശരണ്യയെ 'സൈക്കോ' ആക്കിയ പ്രണയകഥ
ഷൂട്ടിനായി പല റിസോർട്ടുകളെയും സമീപിച്ചെങ്കിലും സ്വകാര്യത ഉറപ്പുതരാൻ അവർക്ക് സാധിച്ചില്ല; ഒടുവിലാണ് എന്റെ അമ്മയുടെ വീടിന്റെ സ്ഥലമായ കോഴിക്കോട്ടെ കോടഞ്ചേരി തിരഞ്ഞെടുക്കുന്നത്;ഞങ്ങൾ ഫോട്ടോയെടുത്തുകൊണ്ടിരിക്കുമ്പോൾ പുഴയിൽ നനയ്ക്കാൻ രണ്ട് ചേച്ചിമാർ വന്നു; ഈ രീതിയിൽ ഫോട്ടോയെടുക്കുന്നത് കണ്ട് അവരാകെ അമ്പരന്നു; ആന്റിയുടെ ഭർത്താവും വിമർശനം നേരിട്ടു; വൈറലായ മെറ്റേണിറ്റി ഫോട്ടോഷൂട്ടിനെ കുറിച്ച് ആതിര പറയുന്നു
ആദ്യ ഭാര്യയ്‌ക്കൊപ്പം മകനും അമേരിക്കയിൽ; ചെമ്പൻ വിനോദിന്റെ ഏകാന്തതയ്ക്ക് വിരാമം ഇടാൻ കോട്ടയത്തുകാരി മറിയം തോമസ്; മദ്യപാനവും അടിപൊളി ജീവിതവും ആഘോഷിക്കുന്നുവെന്ന് തുറന്ന് പറയുന്ന നടൻ ചെമ്പന് കൂട്ടുകാരിയാകുന്നത് സൈക്കോളജിസ്റ്റായ യുവതി: പത്തു വർഷം കൊണ്ട് മലയാള സിനിമയിൽ നിറ സാന്നിധ്യമായി മാറിയ സ്വഭാവ നടന് ഇനി രണ്ടാം മാംഗല്യം
തനിക്കും മകനുമൊപ്പം ഉറങ്ങാൻ കിടന്നവൾ മാറിക്കിടന്നത് ചൂടെടുക്കുന്നു എന്ന പേരിൽ; മകനെയും ഒപ്പം കൂട്ടിയത് ഉറക്കത്തിനിടെ കരഞ്ഞതോടെ; നേരം വെളുത്തപ്പോൾ ചോദിച്ചത് ഏട്ടനൊപ്പം ഉറക്കിക്കിടത്തിയ മോനെവിടെ എന്നും; ശരണ്യ വിളിച്ച് വരുത്തിയത് മകനെ കൊലപ്പെടുത്തിയ ശേഷം അത് തന്റെ തലയിൽ വെച്ചുകെട്ടാൻ; നാടുനടുങ്ങിയ ക്രൂരത ചെയ്ത ശരണ്യയുടെ തന്ത്രങ്ങളെ കുറിച്ച് വിയാന്റെ പിതാവ് പ്രണവ് മറുനാടനോട് പറയുന്നു
ആദ്യ വിവാഹ ശേഷം ഭർതൃവീട്ടിൽ പോയപ്പോൾ തോന്നിയത് അറക്കാൻ കൊണ്ടു പോകുന്ന അവസ്ഥ; 18ാം വയസിൽ വിവാഹമോചിത; 'കെട്ടിച്ചൊല്ലിയവൾ' എന്ന വിളികൾക്കൊടുവിൽ കാലെടുത്ത വെച്ച രണ്ടാം ദാമ്പത്യവും നരകമായി; ആദ്യ രാത്രിയിൽ കെട്ടിയിട്ടു പീഡിപ്പിച്ചു രണ്ടാം ഭർത്താവ്; ഗർഭിണിയായപ്പോൾ വയറ്റത്ത് ചവിട്ടിക്കലക്കിയും ക്രൂരത; വീടു വിട്ടിറങ്ങി എത്തിയതുകൊച്ചിയിൽ; ജിമ്മിൽ തുടങ്ങിയ രണ്ടാം ജീവിതം എത്തിച്ചത് ബാഗ്ലൂരിലെ അറിയപ്പെടുന്ന ഫിറ്റ്‌നസ് ട്രെയിനറായി; തീയിൽ കുരുത്ത ജാസ്മിൻ മൂസയുടെ ജീവിതകഥ
ഇത് വാങ്ങാൻ രണ്ടായിരം രൂപ അയച്ചു തന്ന നിന്റെ കൂട്ടുകാരൻ ഒരു ഭൂലോകതോൽവിയാണ്......വേറെ വെളിവും വെള്ളിയാഴ്ചയും ഉള്ള ഒരുത്തൻ ആണേൽ! സ്വയംഭോഗത്തെ ആദ്യം എഴുതിയപ്പോൾ കിട്ടിയത് കൈയടി; ജയരാജനെതിരെ പോസ്റ്റിട്ടപ്പോൾ ഫേസ്‌ബുക്ക് അക്കൗണ്ട് പൂട്ടിച്ച് പ്രതികാരം തീർത്തു; ശംഖുമുഖത്തെ സദാചാര ഗുണ്ടകളെ അഴിക്കുള്ളിലാക്കിയ ശ്രീലക്ഷ്മി അറയ്ക്കലിന് നേരെ വീണ്ടും സൈബർ ആക്രമണം; ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ലേഖനം വൈറലാകുമ്പോൾ
വിവാഹം കഴിഞ്ഞതോടെ സങ്കടം പെരുകി; ഫേസ്‌ബുക്കിൽ നിന്ന് വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്തു; ടാൻസി എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നതായി സംശയിച്ച് ബന്ധുക്കൾ; ഭർത്താവിന്റെയും വീട്ടുകാരുടെയും സ്‌നേഹം നിറഞ്ഞ പെരുമാറ്റം കണ്ടതോടെ താൻ എല്ലാവരെയും ചതിക്കുകയാണെന്ന തോന്നലും; പള്ളിയിൽ പോകാനായി ഒരുങ്ങുന്നതിനിടെ മുറി അടച്ച് ജീവനൊടുക്കിയ 26 കാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു; കോട്ടപ്പുറത്തെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇങ്ങനെ
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
ഗൾഫിൽ എല്ലുമുറിയെ പണിയെടുക്കുന്ന പാവങ്ങളുടെ വയറ്റത്ത് ആഞ്ഞ് തൊഴിച്ച് നിർമ്മലാ സീതാരാമൻ; വിദേശത്ത് നികുതി അടയ്ക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി അടക്കണമെന്ന വ്യവസ്ഥ കേട്ട് ഞെട്ടി പ്രവാസികൾ; സകല ഗൾഫ് മലയാളികളും ഇനി നാട്ടിൽ നികുതി അടയ്‌ക്കേണ്ടി വരും; വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ ഇനി എൻ ആർ ഐ പദവി എടുത്ത് കളയുന്നതും ഞെട്ടിക്കുന്നത്; പ്രവാസികളോട് ബജറ്റ് കാട്ടിയത് ക്രൂരത മാത്രം
ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ
നടിയായി അഡ്രസുണ്ടാക്കിയത് ഏഷ്യാനെറ്റിലെ ചന്ദനമഴ; കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനിൽ സിദ്ദിഖിന്റെ ഭാര്യയായി പ്രേക്ഷകപ്രീതി നേടി; ദുൽഖറിന്റെ ഒരു യെമണ്ടൻ പ്രേമകഥയിലെ മഴ സീനിൽ അഭിനയിക്കാൻ വിസമ്മതിച്ചതോടെ 'വില്ലത്തി'യായി; മണിയൻ പിള്ളയുടെ സിനിമയിൽ അഡ്വാൻസ് ലഭിച്ചിട്ടും റോൾ കിട്ടിയില്ല; 'കൊച്ച് ഉറങ്ങിക്കോട്ടെ, അവളെ വെറുതെ വിളിക്കുന്നത് എന്തിന്? നമ്മൾക്ക് പെട്ടെന്ന് പോയി വരാലോ?' എന്ന വാക്കോടെ പോക്‌സോ കേസിൽ പ്രതിയായി; പീഡനക്കേസിൽ കുടുങ്ങിയ കൂടത്തായി സിനിമാക്കാരി ഡിനി ഡാനിയലിന്റെ കഥ