Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആര്യ ഇനി 'സയേഷയുടെ വീട്ടു മാപ്പിളൈ'; താരവിവാഹത്തിന് പകിട്ടേകാൻ ഹൈദരാബാദിലെ താജ് ഫാലക്‌നുമ കൊട്ടാരത്തിലേക്ക് ഒഴുകിയെത്തിയത് ഇന്ത്യൻ സിനിമയുടെ വെള്ളി നക്ഷത്രങ്ങൾ; വെള്ളലഹങ്കയണിഞ്ഞ സയേഷയും പൈജാമ ധരിച്ച ആര്യയുടേയും വിവാഹാഘോഷ ചിത്രങ്ങൾക്ക് തന്നെ സമൂഹ മാധ്യമത്തിൽ ഡിമാന്റ്; താരദമ്പതികൾക്ക് ആശംസ നേർന്ന് ആരാധകരും

ആര്യ ഇനി 'സയേഷയുടെ വീട്ടു മാപ്പിളൈ'; താരവിവാഹത്തിന് പകിട്ടേകാൻ ഹൈദരാബാദിലെ താജ് ഫാലക്‌നുമ കൊട്ടാരത്തിലേക്ക് ഒഴുകിയെത്തിയത് ഇന്ത്യൻ സിനിമയുടെ വെള്ളി നക്ഷത്രങ്ങൾ; വെള്ളലഹങ്കയണിഞ്ഞ സയേഷയും പൈജാമ ധരിച്ച ആര്യയുടേയും വിവാഹാഘോഷ ചിത്രങ്ങൾക്ക് തന്നെ സമൂഹ മാധ്യമത്തിൽ ഡിമാന്റ്; താരദമ്പതികൾക്ക് ആശംസ നേർന്ന് ആരാധകരും

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: തമിഴ് യുവതാരം ആര്യ ഇനി 'സയേഷയുടെ വീട്ടു മാപ്പിളൈ'. താരങ്ങളുടെ വിവാഹത്തിന് പിന്നാലെ സിനിമാ ലോകത്ത് നിന്നും ആരാധകരിൽ നിന്നും അഭിനന്ദന പ്രവാഹമാണ് തേടിയെത്തുന്നത്. ഹൈദരാബാദിൽ മുസ്ലിം ആചാരപ്രകാരമായിരുന്നു ആര്യയുയേടും സയേഷാ സൈഗാളിന്റെയും വിവാഹം. താരവിവാഹത്തിന് പത്തരമാറ്റ് തിളക്കം നൽകി ബോളിവുഡിലേയും കോളിവുഡിലേയും താരങ്ങളും എത്തിയിരുന്നു.

ഹൈദരാബാദിലെ താജ് ഫാലക്നുമ കൊട്ടാരത്തിൽ നടന്ന സൽക്കാരത്തിൽ നിരവധി താരങ്ങളാണ് എത്തിയത്. ഇപ്പോൾ സമൂഹ മാധ്യമത്തിലടക്കം പ്രിയ താരത്തിന്റെ വിവാഹ ചിത്രങ്ങളാണ് സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നത്. ഉറുമി, ഗ്രേറ്റ്ഫാദർ, ഡബിൾ ബാരൽ തുടങ്ങിയ മലയാള സിനിമകളിലടക്കം വേഷമിട്ടിട്ടുള്ള തെന്നിന്ത്യയിലെ ശ്രദ്ധേയ താരങ്ങളിലൊരാളായ ആര്യ, കാസർഗേഡ് സ്വദേശിയാണ്. സയേഷാ സൈഗാൾ ബോളിവുഡിലെ മുതിർന്ന താരങ്ങളായ ദിലീപ് കുമാർ-സൈറാ ബാനു ദമ്പതികളുടെ അനന്തരവളുടെ മകളും.

സൈറാ ബാനുവിന്റെ അനന്തരവളും സയേഷയുടെ അമ്മയുമായ ഷഹീൻ ബാനു തെലുങ്ക് സിനിമയിലെ നടിയാണ്. ബോളിഡുഡ്, തെലുങ്ക് സിനിമകളിൽ നായികയായി വേഷമിട്ടിട്ടുള്ള സയേഷ ആര്യക്കൊപ്പം ആദ്യം അഭിനയിക്കുന്നത് കഴിഞ്ഞവർഷം ഇറങ്ങിയ ഗജനീകാന്ത് എന്ന സിനിമയിലാണ്.മോഹൻലാലും സൂര്യയും മുഖ്യവേഷത്തിലഭിനയിക്കുന്ന കെ.വി. ആനന്ദിന്റെ പുതിയ സിനിമ കപ്പത്തിലും ഇരുവരും ഒന്നിച്ചെത്തുന്നുണ്ട്. തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ, സഞ്ജയ് ദത്ത്, സൂര്യ, ജ്യോതിക, അൻജു മഹേന്ദ്രോ, ഖുശി കപൂർ തുടങ്ങിയവർ വിവാഹച്ചടങ്ങിൽ പങ്കെടുത്തു.

മനസിൽ മായാതെ ആഘോഷ രാവ്

താരങ്ങളുടെ വിവാഹത്തലേന്നുള്ള ആഘോഷങ്ങളാണ് സമൂഹ മാധ്യമത്തിൽ ഇപ്പോഴും ചൂടേറിയ ചർച്ചയായിരിക്കുന്നത്. വെള്ളയിൽ സിൽവർ വർക്കുള്ള ലെഹങ്ക ചോളിയായിരുന്നു ആഘോഷചടങ്ങിൽ സയേഷയുടെ വേഷം. വെള്ള കുർത്ത പൈജാമയ്ക്ക് പാസ്റ്റൽ- സിൽവർ കളറിലുള്ള നെഹ്റു ജാക്കറ്റാണ് ആര്യ ധരിച്ചിരിക്കുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും സിനിമാ മേഖലയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. ഡാൻസും പാട്ടും ആർപ്പുവിളികളുമായിട്ടായിരുന്നു സംഗീത് ചടങ്ങ് നടത്തിയത്.

പുറത്ത് വന്ന ചിത്രങ്ങൾക്കും വീഡിയോസിനും വമ്പൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്. അല്ലു അർജുൻ, സഞ്ജയ് ദത്ത്, സറീന വഹാബ് തുടങ്ങിയ പ്രമുഖരും സംഗീത് ചടങ്ങുകൾക്ക് എത്തിയിരുന്നു. ഫെബ്രുവരി 14 വാലന്റെൻസ് ഡേയിലാണ് സയേഷയുമായുള്ള വിവാഹകാര്യം സമൂഹമാധ്യമങ്ങളിലൂടെ ആര്യ സ്ഥിരീകരിച്ചത്. മാർച്ചിൽ ഇരുവീട്ടുകാരുടെയും സാന്നിധ്യത്തിലാവും വിവാഹമെന്നും ആര്യ പറഞ്ഞിരുന്നു. പരമ്പരാഗത മുസ്ലിം വെഡ്ഡിങ് രീതിയിലാണ് വിവാഹം.

വിവാഹത്തിനു ശേഷം സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും സിനിമാരംഗത്തുള്ളവർക്കുമായി ചെന്നൈയിലും പ്രത്യേക റിസപ്ഷനും ആര്യയും സയേഷയും ചേർന്ന് ഒരുക്കുന്നുണ്ട്. തെലുങ്ക് ചിത്രം 'അഖിൽ' ആയിരുന്നു സയേഷയുടെ അരങ്ങേറ്റചിത്രം. പ്രശസ്തനടൻ ദിലീപ് കുമാറിന്റെ അനന്തരവളാണ് സയേഷ. 2017 ൽ അജയ് ദേവ്ഗണിന്റെ 'ശിവായ്' എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു. മുൻപ് പരിചയമുണ്ടെങ്കിലും സയേഷ- ആര്യ ജോഡികളുടേത് പ്രണയവിവാഹമല്ല, അറേഞ്ച്ഡ് മാര്യേജ് ആണെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ സയേഷയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP