Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിൽ ഗൗതം മേനോൻ ഇല്ല; പകരം അഭിനയിച്ചത് പുതുമുഖ നടൻ; നിവിൻ പോളി ചിത്രത്തിന്റെ വിശേഷങ്ങൾ പങ്ക് വച്ച് വിനീത് ശ്രീനിവാസൻ

ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിൽ ഗൗതം മേനോൻ ഇല്ല; പകരം അഭിനയിച്ചത് പുതുമുഖ നടൻ; നിവിൻ പോളി ചിത്രത്തിന്റെ വിശേഷങ്ങൾ പങ്ക് വച്ച് വിനീത് ശ്രീനിവാസൻ

ഭാഗ്യ ജോഡികളായ നിവിൻ പോളിയുംവിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൊണ്ട് തന്നെ ആദ്യം മുതൽ ശ്രദ്ധ നേടിയ ചിത്രമാണ് ജേക്കബിന്റെ സ്വർഗരാജ്യം. മാത്രമല്ല ചിത്രത്തിൽ തമിഴിലെ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ അഭിനയിക്കുന്നു എന്നതും ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാൽ ഗൗതം മേനോൻ ചിത്രത്തിൽ അഭിനയിക്കുന്നില്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ വിനീത് ശ്രീനിവാസൻ വ്യക്തമാക്കി.

ഗൗതം മേനോനായി ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിൽ ഒരു വേഷം നീക്കിവച്ചിരുന്നെങ്കിലും അദ്ദേഹത്തെ അഭിനയിപ്പിക്കാൻ കഴിയാതെപോയെന്ന് തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലുടെയാണ് വിനിത് അറിയിച്ചത്.അദ്ദേഹത്തിന് പകരം മറ്റൊരു പുതുമുഖ നടൻ ചിത്രത്തിൽ ഇടം പിടിച്ചെന്നും വിനീത് പറഞ്ഞു.

തട്ടത്തിൽ മറയത്തിന് ശേഷം നിവിൻ പോളി വിനീത് ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ചിത്രം ഗൾഫിലാണ് ഭൂരിഭാഗവും ചിത്രീകരിച്ചത്. വടക്കൻ സെൽഫിക്ക് ശേഷം വിനീത് തിരക്കഥ യൊരുക്കുന്ന ചിത്രത്തിൽ ടൈറ്റിൽ റോളിലെത്തുന്നത് രൺജി പണിക്കരാണ്. വിനീതിന്റെ സുഹൃത്തിന്റെ ജീവിതം പശ്ചാത്തലമാക്കിയുള്ളതാണ് സിനിമ.

ശ്രീനാഥ് ഭാസി, സായ് കുമാർ, ലക്ഷ്മി രാമകൃഷ്ണൻ, ടി ജി രവി, ദിനേശ് പ്രഭാകർ തുടങ്ങിയവർ മറ്റു വേഷങ്ങളിലെത്തും. വിനീതിന്റെ സുഹൃത്ത് നോബിളാണ് ചിത്രം നിർമ്മിക്കുന്നത്.

വിനീത് ശ്രീനിവാസന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

'ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിന്റെ ഷൂട്ടിങ് പൂർത്തിയായതുമുതൽ എല്ലാവരുമായും പങ്കുവയ്ക്കണമെന്നാഗ്രഹിക്കുന്ന ഒരു വിവരമാണിത്. ഗൗതം വസുദേവ് മേനോൻ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കേണ്ടതായിരുന്നു. അദ്ദേഹത്തിന്റെ ഡേറ്റും ഇതിനായി ഞങ്ങൾക്ക് ലഭിച്ചിരുന്നു. ഡിസംബർ ആദ്യവാരം ദുബൈയിലാണ് അദ്ദേഹമുൾപ്പെട്ട ചിത്രീകരണം തീരുമാനിച്ചിരുന്നത്. പക്ഷേ അതിന് ശേഷമാണ് ചെന്നൈ പ്രളയം സംഭവിച്ചത്. ഈ സമയം അവിടുത്തെ വിമാനത്താവളം അടച്ചിട്ടതിനാൽ അദ്ദേഹത്തെ സമയത്ത് ദുബൈയിൽ എത്തിക്കാനായില്ല. പല കാരണങ്ങളാൽ ഷൂട്ടിങ് മാറ്റിവയ്ക്കുക അസാധ്യമായിരുന്നു. പിന്നീട് ഗൗതം സാറും അദ്ദേഹത്തിന്റെ പ്രോജക്ടിന്റെ തിരക്കുകളിലേക്ക് പോയി. ഞങ്ങളും തിരക്കേറിയ ഷെഡ്യൂളിലാണ് മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്നത്. അതെന്തായാലും, ദൈവാനുഗ്രഹത്താൽ ഗൗതം മേനോൻ സർ ചെയ്യാനിരുന്ന റോളിലേക്ക് ഞങ്ങൾക്കൊരു ഗംഭീര പുതുമുഖത്തെ കിട്ടി.

ഗൗതം വസുദേവ് മേനോൻ സാറുമൊത്ത് പ്രവർത്തികകാനുള്ള അവസരം എനിക്ക് നഷ്ടമായി. പക്ഷേ അത് കഴിവുറ്റ മറ്റൊരു നടന് വഴി തുറന്നു. എല്ലാം നല്ലതിനാണെന്നാണ് എന്റെ വിശ്വാസം.' ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് വിനീത് പ്രസ്തുത വിഷയത്തെക്കുറിച്ച് അറിയിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP