Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞാൻ ആഗ്രഹിക്കുന്നതു പോലുള്ള സിനിമകളും കഥാപാത്രങ്ങളും സംവിധായകരുമൊന്നും എന്റെ അടുത്തേക്ക് വരുന്നില്ല; അത് വരാതിരിക്കാനായി പലരും പല കളികളും കളിക്കുന്നുണ്ട്; കുട്ടിക്കാലം മുതൽ സൗഹൃദമുള്ളത് കാളിദാസുമായി; പ്രണവുമായി സൗഹൃദത്തിലായത് ഒരുമിച്ച് അഭിനയിച്ചപ്പോൾ; മനസ് തുറന്ന് ഗോകുൽ സുരേഷ്

ഞാൻ ആഗ്രഹിക്കുന്നതു പോലുള്ള സിനിമകളും കഥാപാത്രങ്ങളും സംവിധായകരുമൊന്നും എന്റെ അടുത്തേക്ക് വരുന്നില്ല; അത് വരാതിരിക്കാനായി പലരും പല കളികളും കളിക്കുന്നുണ്ട്; കുട്ടിക്കാലം മുതൽ സൗഹൃദമുള്ളത് കാളിദാസുമായി; പ്രണവുമായി സൗഹൃദത്തിലായത് ഒരുമിച്ച് അഭിനയിച്ചപ്പോൾ; മനസ് തുറന്ന് ഗോകുൽ സുരേഷ്

2016 ൽ പുറത്തു വന്ന മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയായിരുന്നു സുരേഷ് ഗോപിയുടെ മകനായ ഗോകുൽ സുരേഷിന്റെ സിനിമാ പ്രവേശനം.പിന്നീട് ചെറുതും വലുതുമായ ഒരുപാട് സിനിമകളിൽ ഗോകുൽ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നായകനായി മാത്രമല്ല അതിഥി വേഷത്തിലും നടൻ സിനിമകളിൽ എത്തിയിട്ടുണ്ട്. എന്നാൽ താൻ ആഗ്രഹിക്കുന്ന പോലുള്ള കഥാപാത്രങ്ങളും സിനിമകളും സംവിധായകരും തന്റെ അടുത്തേയ്ക്ക് പോലും എത്തിയിട്ടില്ലെന്നും തനിക്ക് ലഭിക്കാതിരിക്കാൻ പലരും പല കളികളും കളിക്കുന്നുണ്ടെന്ന് ഗോകുൽ പറയുന്നു. ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിലാണ് ഗോകുൽ മനസ് തുറന്നത്. കൂടാത താരപുത്രന്മാരുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചും ഗോകുൽ കൂട്ടിച്ചേർത്തു.

''ഞാൻ ആഗ്രഹിക്കുന്നതു പോലുള്ള സിനിമകളും കഥാപാത്രങ്ങളും സംവിധായകരുമൊന്നും എന്റെ അടുത്തേക്ക് വരുന്നില്ല. അത് വരാതിരിക്കാനായി പലരും പല കളികളും കളിക്കുന്നുണ്ട്. അത് ആരാണെന്ന് വ്യക്തമായി അറിയില്ല, ചിലരുടെ പേരൊക്കെ പറഞ്ഞു കേൾക്കാറുണ്ട്. ഗോകുൽ പറഞ്ഞു. എന്നാൽ താനതിനെ കുറിച്ചൊന്നും ആശങ്കപ്പെടുന്നില്ലെന്നും സ്വന്തം കാലിൽ നിന്ന് പ്രൂവ് ചെയ്യാൻ സാധിക്കുന്ന കഥാപാത്രങ്ങൾ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും നടൻ കൂട്ടിച്ചേർത്തു.

'ഇരുപത്തൊന്നാം നൂറ്റാണ്ടി'ലെ അതിഥി വേഷമാണെങ്കിൽ, കൂടി അതുവഴി എനിക്ക് അരുൺ ഗോപി സാറിനെ പരിചയപ്പെടാൻ പറ്റി. പ്രണവുമായി സൗഹൃദത്തിലാവാൻ സാധിച്ചു. ആ എക്‌സ്പീരിയൻസാണ് ഞാനാഗ്രഹിച്ചത്. 'മാസ്റ്റർപീസി'ൽ ആണെങ്കിലും അതെ, മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞു. അതല്ലാതെ സിനിമയുമായോ സിനിമാക്കാരുമായോ എനിക്കത്ര ബന്ധമോ പരിചയങ്ങളോ ഒന്നുമില്ല. ഒരു സാധാരണ വ്യക്തി ഒരു താരത്തെ കാണുമ്പോൾ എക്‌സൈറ്റഡ് ആവുന്നതുപോലെ എക്‌സൈറ്റഡാവുന്ന ഒരാളാണ് ഞാൻ. ഗോകുൽ വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കു പോലെ താരങ്ങളുടെ മക്കളുമായി അടുത്ത ബന്ധം ഒന്നു തന്നെയില്ലായിരുന്നു. എല്ലാവർക്കും തിരിക്കായതുകൊണ്ട് അത്തരത്തിലുള്ള ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും നടൻ പറയുന്നു. കുട്ടിക്കാലം മുതലെ സൗഹൃദവും അതിപോലെ സഹോദര ബന്ധവും ഉണ്ടായിരുന്നത് കാളിദാസ് ജയറാമുമായിട്ടായിരുന്നു. ഞാൻ അച്ഛന്റെ അടിത്തു പോലും ഒരുപരിധിവിട്ട് സംസാരിച്ചിട്ടില്ല. അവർ എത്രമാത്രം കഷ്ടപ്പെട്ടിട്ടാണ് വരുന്നത്. അവർ അവരുടേതായ സ്വകാര്യത വേണം. നമ്മളായി ശല്യം ചെയ്യണ്ട എന്നൊക്കെയാണ് ഞാൻ വിചാരിക്കാറുണ്ട്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ വന്നപ്പോഴാണ് പ്രണവുമായി സൗഹൃദത്തിലാകുന്നത്. അതേസമയം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതു പോലെയല്ല കാര്യങ്ങൾ. ഞങ്ങൾക്ക് പല കാര്യങ്ങളിലും ഓരേ സ്വഭാവമാണുള്ളത്. കൂടാതെ ഞങ്ങളുടെ നക്ഷത്രങ്ങളും ഒന്നാണെന്നും നടൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP