Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരക്കിനിടയിലും യാത്രകൾക്ക് സമയം കണ്ടെത്തി ഹൻസിക; സുഹൃത്തുക്കൾക്കൊപ്പം യൂറോപ്പിൽ അവധിയാഘോഷിച്ച് നടി; അടുത്ത ട്രിപ്പ് തന്റെ 25 ഓളം വരുന്ന കുട്ടികൾക്കൊപ്പമെന്നും താരം

തിരക്കിനിടയിലും യാത്രകൾക്ക് സമയം കണ്ടെത്തി ഹൻസിക; സുഹൃത്തുക്കൾക്കൊപ്പം യൂറോപ്പിൽ അവധിയാഘോഷിച്ച് നടി; അടുത്ത ട്രിപ്പ് തന്റെ 25 ഓളം വരുന്ന കുട്ടികൾക്കൊപ്പമെന്നും താരം

സിനിമയിൽ ഹൻസികയ്ക്ക് ഇപ്പോൾ തിരക്കിന്റെ സമയമാണ്. തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളാണ് കഴിഞ്ഞ വർഷം ഹൻസിക യുടേതായി പുറത്തിറങ്ങിയത്. ഇനി ഒരല്പം ഇടവേളയെടുത്ത് ഉല്ലസിക്കാനാണ് നടിയുടെ പ്ലാൻ. നടി ഇതിനായി ഇഷ്ട പ്രദേശമായ യൂറോപ്പ് തന്നെ തെരഞ്ഞെടുത്തിരിക്കുകയാണ്. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലായി നിരവധി സുഹൃത്തുക്കളാണ് ഹൻസികയ്ക്കുള്ളത്. ഒഴിവു സമയം ഇവരോടൊപ്പം അടിച്ചു പൊളിക്കാനാണ് തീരുമാനം.

എന്നാൽ ഈ ട്രിപ്പിന് ശേഷം അടുത്ത അവധിക്കാലം കുട്ടികൾക്കൊപ്പം ചിലവഴിക്കാനും താരം ഇപ്പോഴേ തീരുമാനിച്ചിരിക്കുകയാണ്. എല്ലാ അവധി ദിനത്തിലും ദത്തെടുത്ത കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കാൻ ഹൻസിക ശ്രമിക്കാറുണ്ട്. ഇത്തവണ സമയം കുറവായതിനാലാണ് കുട്ടികളെ കൂടെ കൊണ്ടുപോകാതിരുന്നത്. അടുത്ത തവണ അവർക്ക് വേണ്ടി സമയം മാറ്റിവച്ച് 25 ഓളം വരുന്ന തന്റെ കുട്ടികളെയും ഹൻസിക വിദേശത്തേയ്ക്ക് കൊണ്ടു പോകുമെന്നറിയിച്ചിരിക്കുകയാണ്.

വിജയ്‌ക്കൊപ്പം അഭിനയിക്കുന്ന പുലി എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ ഇടവേള ലഭിച്ചപ്പോഴാണ് താരം യൂറോപിലേക്ക് പറന്നത്. ജയം രവിയ്‌ക്കൊപ്പം അഭിനയിക്കുന്ന റെമോ ജൂലിയറ്റാണ് മറ്റൊരു ചിത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP