Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോഫി വിത്ത് കരണിൽ ഹർദിക് പാണ്ഡ്യ പറഞ്ഞത് വെറും വീമ്പടിയല്ല; സ്ത്രീകളെ അപമാനിക്കൽ പതിവു പരിപാടിയെന്ന് മുൻ കാമുകി; ലൈംഗിക പ്രസ്താവനയിൽ രൂക്ഷമായി പ്രതികരിച്ച് എല്ലി ആവ്റം

കോഫി വിത്ത് കരണിൽ ഹർദിക് പാണ്ഡ്യ പറഞ്ഞത് വെറും വീമ്പടിയല്ല; സ്ത്രീകളെ അപമാനിക്കൽ പതിവു പരിപാടിയെന്ന് മുൻ കാമുകി; ലൈംഗിക പ്രസ്താവനയിൽ രൂക്ഷമായി പ്രതികരിച്ച് എല്ലി ആവ്റം

മുംബൈ: കോഫി വിത്ത് കരണിൽ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ സ്ത്രീകളുമായി ലൈംഗിക സല്ലാപം നടത്തിയെന്ന് തുറന്നു പറഞ്ഞത് വലിയ വിവാദത്തിനാണ് വഴിവെച്ചത്. എന്തായാലും പാണ്ഡ്യ പരിപാടിയിൽ നടത്തിയത് വെറും വാചകമടി അല്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. വ്യക്തിത്വത്തെയും മാന്യതയേയും മതിക്കാതെ ലൈംഗിക വസ്തു എന്ന നിലയിൽ സ്ത്രീത്വത്തെ കാണുന്നയാളാണ് പാണ്ഡ്യയെന്ന് ആരോപിച്ച് മുൻ കാമുകി രംഗത്തെത്തി. ഇത്തരക്കാർക്കെതിരെ ശബ്ദം ഉയർത്തണമെന്ന് ബോളിവുഡ് താരം എല്ലി ആവ്റം. തന്റെ മുൻ കാമുകനും ക്രിക്കറ്റ് താരവുമായ ഹർദിക് പാണ്ഡ്യ നടത്തിയ വിവാദ പരാമർശത്തിനെതിരേയാണ് താരം പ്രതികരിച്ചത്.

ഏതപമാനവും സഹിക്കേണ്ടവരാണ് സ്ത്രീകളെന്ന നിലപാടിനെതിരേ സ്ത്രീകൾ തന്നെ ശബ്ദം ഉയർത്തണമെന്നും നമ്മൾ ജീവിക്കുന്നത് സ്ത്രീകൾക്ക് സ്വന്തമായി പ്രതികരിക്കാനും ശബ്ദമുയർത്താനും ശേഷിയുള്ള 2019 ലാണെന്നും അവർ പറഞ്ഞു. ഇത്തരക്കാരുടെ കാലുകൾ നിലത്ത് തന്നെ നിർത്തുന്ന രീതിയിൽ ആൾക്കാരുടെ പ്രതികരണം ഉണ്ടായത് മഹത്തായ കാര്യമാണെന്നും എന്തു വീമ്പും തട്ടിവിടാൻ പരുവത്തിലുള്ള മാനസീക നിലയെ ഒരു സാധാരണ കാര്യം പോലെ എടുക്കാനാകില്ലെന്ന് മനസ്സിലാക്കിച്ച അവസരമാണെന്നും താരം പറഞ്ഞു. താൻ പങ്കെടുത്ത 2019 ൽ നടന്ന ഇരുപത്തഞ്ചാമത് ലയൺസ് ഗോൾഡ് പുരസ്‌ക്കാര വേദിയിലാണ് പാണ്ഡ്യയുടെ സെക്സിയസ്റ്റ് കമന്റിനെതിരേ എല്ലി തുറന്നടിച്ചത്.

അതേസമയം ക്രിക്കറ്റ് താരത്തിന്റെ സംസാരം വളരെ മോശമായി പോയെന്നും അത് തന്നെ ഞെട്ടിച്ചെന്നും താരം പറഞ്ഞു. ഒരിക്കൽ താൻ വ്യക്തിപരമായി അറിഞ്ഞിരുന്ന ഹർദിക്പാണ്ഡ്യ ഈ രീതിയിലുള്ള ആളായിരുന്നില്ലെന്നും എല്ലി ആവ്റം പറഞ്ഞു. ബോളിവുഡ് സംവിധായകൻ കരൺജോഹറിന്റെ ടെലിവിഷൻ പരിപാടിയായ കോഫി വിത്ത് കരണിൽ ലൈംഗികതയുമായി ബന്ധപ്പെട്ട് നടത്തിയ സംഭാഷണം ക്രിക്കറ്റ് താരത്തെ വിവാദത്തിന്റെ കൊടുമുടിയിലാണ് കൊണ്ടെത്തിച്ചത്.

ഇന്ത്യൻ ടീമിൽ നിന്നും സസ്പെൻഷൻ ലഭിച്ച പാണ്ഡ്യയ്ക്ക് ഇപ്പോൾ ഐപിഎല്ലും നഷ്ടമാകുന്ന സ്ഥിതിയാണ്. നേരത്തേ ഹർദികുമായി ഡേറ്റിംഗിലായിരുന്നു എല്ലി. ഇരുവരേയും പുറത്ത് പലയിടങ്ങളിലും ഒരുമിച്ച് കാണുകയും ഹർദികിന്റെ വീടുമായി ബന്ധപ്പെട്ട ചടങ്ങുകളിലും എല്ലി പതിവ് സാന്നിദ്ധ്യമായിരുന്നു. ഹർദികിന്റെ സഹോദരൻ കൃണാളിന്റെ വിവാഹത്തിൽ താരം പങ്കെടുത്തതോടെയാണ് ഇരുവരും പ്രണയമാണെന്ന വാർത്തകൾ പരന്നു തുടങ്ങിയത്. പിന്നീട് ഇരുവരും പിരിയുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP