Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരുപാട് കാലം കപ്പയും ചോറും മാത്രം കഴിച്ച് ശീലിച്ചവർ ഇഡിലീയും സാമ്പാറും, ബിരിയാണിയും ഒക്കെ സുപ്പർ ഭക്ഷണങ്ങളാണ്; പക്ഷെ നല്ല ഭക്ഷണങ്ങളല്ലാ എന്ന് പറയുന്നത് ഭക്ഷണങ്ങളുടെ പ്രശനമല്ലാ! വിജയ് സൂപ്പർ നടനും നിലപാടുള്ള സൂപ്പർ മനുഷ്യനുമാണ്;വിജയ് പരാമർശത്തിൽ സിദ്ദിഖിനു മറുപടിയുമായി ഹരീഷ് പേരടി

ഒരുപാട് കാലം കപ്പയും ചോറും മാത്രം കഴിച്ച് ശീലിച്ചവർ ഇഡിലീയും സാമ്പാറും, ബിരിയാണിയും ഒക്കെ സുപ്പർ ഭക്ഷണങ്ങളാണ്; പക്ഷെ നല്ല ഭക്ഷണങ്ങളല്ലാ എന്ന് പറയുന്നത് ഭക്ഷണങ്ങളുടെ പ്രശനമല്ലാ! വിജയ് സൂപ്പർ നടനും നിലപാടുള്ള സൂപ്പർ മനുഷ്യനുമാണ്;വിജയ് പരാമർശത്തിൽ സിദ്ദിഖിനു മറുപടിയുമായി ഹരീഷ് പേരടി

മിഴകത്തെ സൂപ്പർ സ്റ്റാർ വിജയിക്കെതിരായ സിദ്ദിഖിന്റെ പരാമർശത്തിന് പരോക്ഷമായി മറുപടി നൽകി നടൻ ഹരീഷ് പേരടി. വിജയ് സൂപ്പർസ്റ്റാറാണെങ്കിലും സൂപ്പർനടനാണെന്ന് പറയാൻ കഴിയില്ല. എന്നാൽ കമൽഹാസൻ സൂപ്പർനടനും സൂപ്പർസ്റ്റാറുമാണ് എന്നായിരുന്നു സിദ്ദിഖിന്റെ പരാമർശം.

കപ്പയും ചോറും മാത്രം ശീലിച്ചവർ ഇഡലിയും സാമ്പാറും മോശമാണെന്ന് പറയുന്നത് ഭക്ഷണത്തിന്റെ പ്രശ്നമല്ലെന്നും വിജയ് സൂപ്പർ നടനും നല്ല മനുഷ്യനുമാണെന്നും ഹരീഷ് പറഞ്ഞു. ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഹരീഷ് സിദ്ദിഖിന്റെ പരാമർശത്തോടുള്ള തന്റെ വിയോജിപ്പ് അറിയിച്ചത്.

'ഒരുപാട് കാലം കപ്പയും ചോറും മാത്രം കഴിച്ച് ശീലിച്ചവർക്ക് ഇഡലിയും സാമ്പാറും, ബിരിയാണിയും ഒക്കെ സുപ്പർ ഭക്ഷണങ്ങളാണ് പക്ഷെ നല്ല ഭക്ഷണങ്ങളല്ലാ എന്ന് പറയുന്നത് ഭക്ഷണങ്ങളുടെ പ്രശ്‌നമല്ല. അവനവന്റെ ആസ്വാദനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. സ്വന്തം അനുഭവത്തിൽ പറയട്ടെ, ഈ മനുഷ്യൻ സൂപ്പർ നടനുമാണ്, സൂപ്പർ താരവുമാണ്, സഹജീവികളോട് കരുണയുള്ള ജീവിക്കുന്ന കാലത്തോട് കൃത്യമായ നിലപാടുള്ള സൂപ്പർ മനുഷ്യനുമാണ്.' ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഹരീഷ് പറഞ്ഞു.

അടുത്തിടെ ഒരു അഭിമുഖത്തിലാണ് വിജയ് നല്ല നടനല്ലെന്ന് സിദ്ദിഖ് പറഞ്ഞത്. 'സൂപ്പർസ്റ്റാറുകളെ ആശ്രയിച്ചാണ് സിനിമ നിൽക്കുന്നത്. 'മധുരരാജ' എന്ന സിനിമ ഉണ്ടാകണമെങ്കിൽ മമ്മൂക്കയും 'ലൂസിഫർ' എന്ന സിനിമ വരണമെങ്കിൽ മോഹൻലാലും വേണം. ഈ സൂപ്പർതാരങ്ങളെ ആശ്രയിച്ചാണ് ഇൻഡസ്ട്രി നിൽക്കുന്നത്. അത്തരം താരങ്ങളുടെ സിനിമ ആശ്രയിച്ചാണ് ഞങ്ങളെ പോലുള്ള നടീനടന്മാർ നിലനിൽക്കുന്നത്. നമ്മുടെ സൂപ്പർതാരങ്ങൾ സൂപ്പർനടന്മാരാണെന്നതാണ് മലയാളസിനിമയുടെ സൗഭാഗ്യം. അന്യഭാഷകളിൽ അത്തരം മഹിമകളില്ല. വിജയ് സൂപ്പർസ്റ്റാറാണെങ്കിലും സൂപ്പർനടനാണെന്ന് പറയാൻകഴിയില്ല. എന്നാൽ, കമൽഹാസൻ സൂപ്പർനടനും സൂപ്പർസ്റ്റാറുമാണ്.' എന്നുമാണ് സിദ്ദിഖ് അഭിമുഖത്തിൽ പറഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP