Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അന്ന് കലാഭവൻ മണി ബോധം കെട്ടതല്ല; അതൊരു നാടകമായിരുന്നു; സാംസ്‌കാരിക മന്ത്രി ഇടപെട്ട് അവാർഡ് മാറ്റി; ബോധംകെടൽ നാടകത്തിന്റെ പിന്നിലെ യാഥാർത്ഥ്യം തുറന്ന് പറഞ്ഞ് തിരക്കഥാകൃത്ത് ഹരിദാസ് കരിവെള്ളൂർ

അന്ന് കലാഭവൻ മണി ബോധം കെട്ടതല്ല; അതൊരു നാടകമായിരുന്നു; സാംസ്‌കാരിക മന്ത്രി ഇടപെട്ട് അവാർഡ് മാറ്റി; ബോധംകെടൽ നാടകത്തിന്റെ പിന്നിലെ യാഥാർത്ഥ്യം തുറന്ന് പറഞ്ഞ് തിരക്കഥാകൃത്ത് ഹരിദാസ് കരിവെള്ളൂർ

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും 'എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് മണിക്ക് കിട്ടാത്തതിനെ തുടർന്ന് ബോധം കെട്ട് വീണ മണിയെ ആരും മറന്ന് കാണില്ല. മണിയുടെ മരണശേഷവും ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് ഇക്കാര്യം തന്നെയായിരിക്കും. മണിയുടെ മരണ ശേഷം പല ചലച്ചിത്ര നിരൂപകരും നിരീക്ഷകരും മണിയുടെ വ്യക്തി ജിവിതത്തിൽ ഉണ്ടായ ഏറ്റവും വലിയ വീഴ്ചയായി ഇതിനെ വിലയിരുത്തി. എന്നാൽ മണി ശരിക്കും ബോധം കെട്ടതായിരുന്നില്ല അതൊരു നാടകമാണ് എന്നാണ് അപ്പോൾ തിരക്കഥാകൃത്തും സുഹൃത്തുമായ ഹരിദാസ് കരിവെള്ളൂർ പറഞ്ഞിരിക്കുന്നത്.

ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്ത തെന്നിന്ത്യയിലെ തിരക്കുള്ള നടനായി മാറിയ മണി ഒരിക്കലും നിസാരമായ അവാർഡിന് വേണ്ടി ബോധം കെട്ടു വീഴുന്ന ആളല്ലെന്ന് ഹരിദാസ് പറഞ്ഞു. അവാർഡ് ലഭിക്കാത്തതിന്റെ പേരിൽ ബോധം കെട്ട നടനെന്ന് മരണ ശേഷവും അദ്ദേഹത്തെ പലരും പരിഹസിക്കുന്നതിനാലാണ് താനിത് തുറന്നു പറയാൻ തയ്യാറാകുന്നതെന്നും ഹരിദാസ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ ഓൺലൈൻ എഡിഷന്
നൽകിയ കുറിപ്പിലാണ് ഹരിദാസിന്റെ വെളിപ്പെടുത്തൽ.

സംഭവത്തെക്കുറിച്ച് ഹരിദാസ് പറയുന്നത് ഇങ്ങനെ: അവാർഡ് പ്രഖ്യാപനത്തിന്റെ തലേന്ന് മണി അവസാന റൗണ്ടിലുണ്ടെന്ന് ഒരു ജൂറി അംഗം മണിയെ വിളിച്ചു പറഞ്ഞിരുന്നു. മണി ഇക്കാര്യം സുഹൃത്തുക്കളോടും പറഞ്ഞു. അവാർഡ് പ്രഖ്യാപിക്കുന്ന ദിവസവും പുരസ്‌കാരം മണിക്ക്
തന്നെയെന്ന് ഈ ജൂറി അംഗം അദ്ദേഹത്തെ വിളിച്ചു പറഞ്ഞു. ഇതോടെ ചാലക്കുടിയിൽ മണിയുടെ സുഹൃത്തുക്കളും നാട്ടുകാരും ആഘോഷം തുടങ്ങി. വാർത്ത പ്രചരിച്ചതോടെ മണിയുടെ പ്രതികരണം എടുക്കാൻ മാദ്ധ്യമങ്ങളും തിരക്കുകൂട്ടി. എന്നാൽ അവാർഡ് പ്രഖ്യാപനത്തിന് തൊട്ടുമുൻപ് സാംസ്‌കാരിക മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് മികച്ച നടനുള്ള പുരസ്‌കാരത്തിൽ നിന്നും മണിയുടെ പേര് വെട്ടി പകരം പ്രത്യേക പരാമർശമാക്കി. വിവരം മന്ത്രി തന്നെ മണിയെ വിളിച്ചു പറഞ്ഞു.

രോക്ഷാകുലനായ മണി പൊട്ടിത്തെറിച്ചു. അപ്പോഴത്തെ ക്ഷോഭത്തിൽ മന്ത്രിയെ ചീത്ത വിളിച്ചു. എന്നാൽ അവാർഡ് ലഭിക്കാതിരുന്നതിന് മണി മന്ത്രിയെ ചീത്ത വിളിച്ചുവെന്ന് വാർത്ത പ്രചരിക്കാനിടയുണ്ടെന്ന് സുഹൃത്തുക്കൾ പറഞ്ഞതോടെ ബോധക്കേട് അഭിനയിക്കാൻ മണിയുടെ അടുത്ത സുഹൃത്തായ ഒരു വക്കീൽ ഉപദേശിക്കുകയായിരുന്നു. വക്കീലിന്റെ നിർദ്ദേശപ്രകാരമാണ് മണി ബോധക്കേട് അഭിനയിച്ചതെന്ന് ഹരിദാസ് പറഞ്ഞു. ഇതോടെ മാദ്ധ്യമങ്ങളിൽ മണിയുടെ ബോധക്കേട് വാർത്തയായി.

ചാലക്കുടി സർക്കാർ ആശുപത്രിയിലായിരുന്നു ആദ്യം മണി ബോധം കെടൽ അഭിനയിച്ചത്. എന്നാൽ തെന്നിന്റ്യയിലെ ആരാധ്യനായ നടൻ സർക്കാരാശുപത്രിയിൽ കിടക്കുന്ന വിഷ്വൽസ് ചാനലിൽ വരുമ്പോൾ അത് ഇമേജിനെ ബാധിക്കുമെന്ന് ഒരു പത്ര പ്രവർത്തകൻ പറഞ്ഞപ്പോഴാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ലൊക്കേഷൻ മാറ്റിയതെന്നും ഹരിദാസ് പറയുന്നു.

കണ്ണിനും കണ്ണാടിക്കും എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് മണി തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും ഹരിദാസ് വെളിപ്പെടുത്തി. കലാഭവൻ മണിനായകനായ കണ്ണിനും കണ്ണാടിക്കും എന്ന സിനിമയുടെ തിരക്കഥാകൃത്താണ് ഹരിദാസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP