Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇടവേളയ്ക്ക് ശേഷം ഹരീശ്രീ അശോകൻ വീണ്ടും; ഭാസ്‌കർ ദി റാസ്‌ക്കലിൽ മമ്മൂട്ടിയുടെ ഡ്രൈവറായി നടൻ

ഇടവേളയ്ക്ക് ശേഷം ഹരീശ്രീ അശോകൻ വീണ്ടും; ഭാസ്‌കർ ദി റാസ്‌ക്കലിൽ മമ്മൂട്ടിയുടെ ഡ്രൈവറായി നടൻ

രിടവേളയ്ക്ക് ശേഷം ഹരിശ്രീ അശോകൻ വീണ്ടും സജിവമാകുന്നു. സിദ്ധിഖ് ചിത്രം ഭാസ്‌കർ ദി റാസ്‌കൽ എന്ന ചിത്രത്തിലൂടെയാണ് ഹരിശ്രീ അശോകന്റെ മടങ്ങിവരവ്. മമ്മൂട്ടിയുടെ ഡ്രൈവറായിട്ടാണ് ചിത്രത്തിൽ ഹരിശ്രീ അശോകൻ എത്തുക.

മമ്മൂട്ടിയുടെ കഥാപാത്രം വണ്ടിയോടിക്കുമ്പോൾ പിൻസീറ്റിലിരുന്ന് കാഴ്ചകൾ കണ്ട് രസിച്ച് പോകുക, വണ്ടി എവിടെയെങ്കിലും ചെല്ലുമ്പോൾ ഒതുക്കിയിടുക, കാറ് കഴുകുക തുടങ്ങിയവയാണ്  ഹരിശ്രീ അശോകന്റെ കഥാപാത്രത്തിന്റെ പ്രധാന പണി. ജി.എസ.വിജയൻ സംവിധാനം ചെയ്ത ബാവൂട്ടിയുടെ നാമത്തിൽ ആണ് മമ്മൂട്ടിയും ഹരിശ്രീ അശോകനും ഒരുമിച്ചെത്തിയ ഒടുവിലത്തെ ചിത്രം.

എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ മുംബൈയാണ്. നയൻതാരയാണ് നായിക. ജനാർദ്ദനൻ, കലാഭവൻ ഷാജോൺ, ഷാജു നവേദയ, സനൂപ്  തുടങ്ങി ഒട്ടേറെ താരങ്ങൾ ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സംഗീതം: ദീപക് ദേവ്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമ്മിക്കുന്ന   ചിത്രം വിഷുവിന് തിയേറ്ററുകളിലെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP