Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'തിരക്കഥ പൂർത്തിയാക്കാൻ ഞാൻ സിദ്ദീഖ് -ലാൽ കൂട്ടുകെട്ടിൽ നിന്നും ഉപദേശങ്ങൾ തേടി';സലിം കുമാറിനും നാദിർഷയ്ക്കും പിന്നാലെ മിമിക്രി കുടുംബത്തിൽ നിന്നും സംവിധായകന്റെ തൊപ്പിയണിയാൻ ഹരിശ്രീ അശോകൻ; ഒൻപത് വർഷത്തെ തന്റെ ആഗ്രഹം നിറവേറ്റുന്നത് ' ആൻ ഇന്റർനാഷണൽ ലോക്കൽ സ്‌റ്റോറി' എന്ന ചിത്രത്തിലൂടെ

'തിരക്കഥ പൂർത്തിയാക്കാൻ ഞാൻ സിദ്ദീഖ് -ലാൽ കൂട്ടുകെട്ടിൽ നിന്നും ഉപദേശങ്ങൾ തേടി';സലിം കുമാറിനും നാദിർഷയ്ക്കും പിന്നാലെ മിമിക്രി കുടുംബത്തിൽ നിന്നും സംവിധായകന്റെ തൊപ്പിയണിയാൻ ഹരിശ്രീ അശോകൻ; ഒൻപത് വർഷത്തെ തന്റെ ആഗ്രഹം നിറവേറ്റുന്നത് ' ആൻ ഇന്റർനാഷണൽ ലോക്കൽ സ്‌റ്റോറി' എന്ന ചിത്രത്തിലൂടെ

മറുനാടൻ ഡെസ്‌ക്‌

മിമിക്രി കുടുംബത്തിൽ നിന്നും സംവിധാകന്റെ കസേരയിലേക്ക് മറ്റൊരു കലാകാരൻ കൂടി എത്തുകയാണ്. മലയാള സിനിമയിലെ ചിരിയുടെ പര്യായമായ ഹരിശ്രീ അശോകൻ എന്ന അഭിനയ പ്രതിഭയാണ് സംവിധായകന്റെ തൊപ്പിയണിയുന്നത്. മിമിക്രിയിൽ നിന്നും സിനിമയിലെത്തിയ സലിം കുമാറിനും രമേഷ് പിഷാരടിക്കും നാദിർഷയ്ക്കും പിന്നാലെയാണ് ഹരിശ്രീ അശോകനും സംവിധാനത്തിൽ ഭാഗ്യപരീക്ഷണത്തിന് ഒരുങ്ങുന്നത്.'ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി' എന്നാണ് ചിത്രത്തിന്റെ പേര്. ഈ ചിത്രം യാഥാർത്ഥ്യമാകുന്നതോടെ വർഷങ്ങൾ ദൈർഘ്യമുള്ള തന്റെ സ്വപ്നമാണ് പൂവണിയുന്നതെന്ന് ഹരിശ്രീ അശോകൻ പറയുന്നു.

'ഒൻപത് വർഷങ്ങൾക്ക് മുമ്പാണ് നടനിൽ നിന്ന് സംവിധാനത്തിലെത്തണം എന്ന തീരുമാനം ഞാൻ എടുക്കുന്നത്. അന്ന് തൊട്ട് ആ സ്വപ്നം രൂപപ്പെടുത്തുകയാണ് ഞാൻ. എന്നാൽ അതിന് തക്കതായ ഒരു കഥയും പശ്ചാത്തലവും വേണമായിരുന്നു. അതിനാണ് കാത്തിരുന്നത്. അവസാനം അത് യാഥാർത്ഥ്യമായിരിക്കുന്നു.'സിനിമാരംഗത്തെ തന്റെ സുഹൃത്തുക്കളിൽ നിന്ന പുതിയ സംരംഭത്തിനായുള്ള പ്രോത്സാഹനവും ടിപ്സുകളും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ധാരാളം ഉപദേശങ്ങൾ സിനിമാരംഗത്തുള്ള എന്റെ സുഹൃത്തുക്കളിൽ നിന്ന ലഭിക്കുന്നുണ്ട്.

സിദ്ദിഖ്, ലാൽ എന്നിവരിൽ തിരക്കഥയെക്കുറിച്ചുള്ള ഉപദേശങ്ങൾ ഞാൻ തേടിയിട്ടുമുണ്ട്. അവരുമായി എന്റെ ചിത്രത്തെക്കുറിച്ച് ചർച്ച ചെയ്യുന്നത് നടനിൽ നിന്ന് സംവിധായകനിലേക്കുള്ള മാറ്റം എന്റെയുള്ളിൽ ഉണ്ടാകാനാണ്. എന്തായാലും ആ മാറ്റത്തെ ഉൾക്കൊണ്ട് കഴിഞ്ഞു അദ്ദേഹം വ്യക്തമാക്കി.ലോക്കൽ സ്റ്റോറിയുടെ പൂജ സെപ്റ്റംബർ മൂന്നിന് എറണാകുളം ടൗൺ ഹാളിൽ നടക്കും. രാഹുൽ മാധവ്, ധർമ്മജൻ ബോൾഗാട്ടി , സുരഭി സന്തോഷ് എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP