Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാലു പഴയ ഹർജികൾ കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത് ഇന്നലെ; കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസിൽ സൽമാനെതിരെയുള്ള വിധി മാർച്ച് മൂന്നിലേക്ക് മാറ്റി

നാലു പഴയ ഹർജികൾ കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത് ഇന്നലെ; കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസിൽ സൽമാനെതിരെയുള്ള വിധി മാർച്ച് മൂന്നിലേക്ക് മാറ്റി

കൃഷ്ണമൃഗത്തെ വേട്ടയാടിയതിനും അനധികൃതമായി ആയുധം കൈവശം വച്ചിരുന്നതിനും ബോളിവുഡ് താരം സൽമാൻഖാനെതിരേ ഉണ്ടായിരുന്ന കേസിൽ വിധി പറയുന്നത് ജോദ്പൂർ കോടതി കോടതി മാറ്റിവച്ചു. കേസ് മാർച്ച് മൂന്നിനു വീണ്ടും പരിഗണിക്കും.

കേസിൽ ഫെബ്രുവരി പത്തോടെ അന്തിമവാദം പൂർത്തിയായിരുന്നെങ്കിലും പ്രോസിക്യൂഷനുചില അപേക്ഷകൾ കൂടി ഹാജരാക്കിയതിനാലാണു വിധി പറയുന്നത് മാറ്റിയതെന്നു പ്രോസിക്യൂഷൻ കൗൺസിൽ അറിയിച്ചു. ബുധനാഴ്ച കേസിൽ വിധി പറയാനിരിക്കെ, നേരത്തേ സമർപ്പിച്ചിരുന്നതും പരിഗണിക്കേണ്ടതുമായ നാലോളം പഴയ ഹരജികൾ ആണ് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അനുപമ ബിജ്‌ലാനി വിധിപറച്ചിൽ മാറ്റി വയ്ക്കുകയായിരുന്നു. 2006ൽ പ്രോസിക്യൂഷൻ നൽകിയവയാണ് ഈ ഹരജികൾ. ഹർജികളുമായി ബന്ധപ്പെട്ട് മാർച്ച് മൂന്നിന് വാദം തുടരും.

അതേസമയം, കോടതിയിൽ നേരിട്ടു ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് സൽമാൻ ഖാൻ സമർപ്പിച്ച ഹർജി ഇന്നു പരിഗണിസച്ചേക്കില്ല.

98ൽ 'ഹം സാത്ത് സാത്ത് ഹെ' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ജോദ്പൂരിലെ കങ്കണിയിൽ സൽമാൻ കൃഷ്ണമൃഗവേട്ട നടത്തിയത്. കേസിൽ സൽമാന് 2006ൽ അഞ്ചു വർഷം തടവ് വിധിച്ചെങ്കിലും രാജസ്ഥാൻ ഹൈക്കോടതി ശിക്ഷ പിന്നീട് റദ്ദാക്കുകയായിരുന്നു. വേട്ടക്ക് ഉപയോഗിച്ച തോക്ക് അനധികൃതമായി കൈവശംവെക്കുകയും ഉപയോഗിക്കുകയും ചെയ്‌തെന്ന കേസിലാണ് ഇപ്പോഴത്തെ വിചാരണ. ബുധനാഴ്ച വിധി പറയാനിരിക്കെ ബോളിവുഡ് ആശങ്കയിലായിരുന്നു. 200 കോടി രൂപയിലേറെ സൽമാനുമായി ബന്ധപ്പെട്ട സിനിമകൾക്ക് നിർമ്മാതാക്കൾ മുടക്കിയിരിക്കെയാണ് കേസ് വിധി പ്രഖ്യാപനത്തിലത്തെിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP