Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യൊ യൊ ഗാനം പാടി ആരാധകരെ കൈയിലെടുത്ത് രഞ്ജിനി ഹരിദാസ്; ഹീറോയിനിലെ ഗാനം അടിപൊളി; യുട്യൂബിൽ ഹിറ്റായ പാട്ടു കേൾക്കാം.

യൊ യൊ ഗാനം പാടി ആരാധകരെ കൈയിലെടുത്ത് രഞ്ജിനി ഹരിദാസ്; ഹീറോയിനിലെ ഗാനം അടിപൊളി; യുട്യൂബിൽ ഹിറ്റായ പാട്ടു കേൾക്കാം.

വതാരകയും, മോഡലും, സിനിമാതാരവുമൊക്കെയായി തിളങ്ങിയ രഞ്ജിനി ഹരിദാസ് ഒടുവിൽ വീണ്ടും ഗായികയുടെ റോളിൽ എത്തുന്നു. ഷാൻ കേച്ചേരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹീറോയിൻ എന്ന സിനിമക്കു വേണ്ടിയാണ് രഞ്ജിനി ഹരിദാസ് ഗാനമാലപിച്ചിരിക്കുന്നത്.

ഹീറോയിൻ...' എന്ന് തുടങ്ങുന്ന പാട്ടാണ് ഇപ്പോൾ രഞ്ജിനി പാടിയരിക്കുന്നത്. ഹരി പി നായർ വരികളെഴുതിയ ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ബാലഗോപാലാണ്. കന്നഡ സംഗീത സംവിധായകനായ ബാലചന്ദ്രനാണ് ചിത്രത്തിലെ ഐറ്റം ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. രഞ്ജിനി പാടിയ പ്രമോ ഗാനം പുറത്തിറങ്ങുകയും യൂട്യൂബിൽ പാട്ട് ഹിറ്റാകുകയും ചെയ്തു.
'തിരക്കഥ' എന്ന ചിത്രത്തിൽ 'ഒന്നോടൊന്നു ചേർന്നാടി...' എന്ന പാട്ട് നേരത്തെ രഞ്ജിനി പാടിയിട്ടുണ്ട്.

അഭിനയ മോഹവുമായി സിനിമയിലെത്താൻ കഷ്ടപ്പെടുന്ന ഷെറിൻ എന്ന പെൺകുട്ടിയുടെ കഥയാണ് 'ഹീറോയിൻ' എന്ന ചിത്രത്തിൽ പറയുന്നത്. സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ നായികയായെത്തുന്നത് മോഡലായ നദാഷ ദോഷിയാണ്.

നദാഷയെ കുടാതെ ബിജുകുട്ടൻ, ഇന്ദ്രൻസ്, ധർമജൻ, കലിംഗ ശശി, ഷെജിൻ, നീനാകുറുപ്പ് തുടങ്ങിയവരും വേഷമിടുന്നു. എയിം അലേർട്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ കാർത്തിക് പിഎമ്മാണ് ചിത്രം നിർമ്മിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP