Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെറ്റിൽ തലവേദന സൃഷ്ടിക്കുന്ന താരമാണു ശ്യാമിലിയെന്ന വാർത്ത വ്യാജം; നടിക്കെതിരായ അപവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് 'വള്ളീം തെറ്റി പുള്ളീം തെറ്റി' നിർമ്മാതാവ്

സെറ്റിൽ തലവേദന സൃഷ്ടിക്കുന്ന താരമാണു ശ്യാമിലിയെന്ന വാർത്ത വ്യാജം; നടിക്കെതിരായ അപവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് 'വള്ളീം തെറ്റി പുള്ളീം തെറ്റി' നിർമ്മാതാവ്

മാളൂട്ടിയായി മലയാളികളുടെ മനംകവർന്ന ശ്യാമിലി സെറ്റിൽ എല്ലാവർക്കും തലവേദന സൃഷ്ടിക്കുന്ന താരമാണെന്ന തരത്തിൽ വന്ന വാർത്തകൾ തെറ്റെന്ന് നിർമ്മാതാവ് ഫൈസൽ ലത്തീഫ്. ശ്യാമിലി നായികയായി എത്തുന്ന 'വള്ളീം തെറ്റി പുള്ളീം തെറ്റി' എന്ന ചിത്രത്തിന്റെ നിർമ്മാതാവാണു ഫൈസൽ.

നടിക്കെതിരെ വന്ന വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്നു ഫൈസൽ ഫേസ്‌ബുക്കിൽ വ്യക്തമാക്കി. ശ്യാമിലിക്ക് തലക്കനമാണെന്നും സെറ്റിൽ താരത്തെക്കൊണ്ട് നിർമ്മാതാവിന് തലവേദനയാകുന്നുവെന്നുമായിരുന്നു നേരത്തെ വാർത്തകൾ വന്നത്.

നടി ശ്യാമിലി പ്രതിഫലമായി ആവശ്യപ്പെടുന്നത് അമ്പത് ലക്ഷമാണ്. സെറ്റിൽ അമ്മയെക്കൂടാതെ നാല് ആയമാർകൂടി ശ്യാമിലിക്കൊപ്പം ഉണ്ടാകും. കുഞ്ചാക്കോ ബോബൻ നായകനാകുന്ന 'വള്ളീം തെറ്റി പുള്ളീം തെറ്റി' എന്ന സിനിമയുടെ സെറ്റിൽ ശ്യാമിലി പ്രശ്‌നങ്ങൾ സൃഷ്ടിച്ച് നിർമ്മാതാവിന് തലവേദനയുണ്ടാക്കിയെന്നും വാർത്തകൾ വന്നു.

എന്നാൽ ഇതൊക്കെ വെറും വ്യാജവാർത്തകളാണെന്നും എന്തിനാണ് ഇത്തരം അപവാദപ്രചരണങ്ങൾ നടത്തുന്നതെന്ന് തങ്ങൾക്കറിയില്ലെന്നും നിർമ്മാതാവ് ഫൈസൽ പറഞ്ഞു.

Dear friends,അച്ചപ്പു മൂവി മാജിക്കിന്റെ ബാനറിൽ ഞാൻ നിർമ്മിക്കുന്ന 'വള്ളീം തെറ്റി പുള്ളീം തെറ്റി' എന്ന എന്റെ രണ്ടാമത്തെ...

Posted by Faizal Latheef on Sunday, December 20, 2015

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP