Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാസ്റ്റിങ് കൗച്ച് എന്നൊരു സംഭവം സിനിമയിലുണ്ട്; മോശമായ രീതിയിലുള്ള സംസാരവും സമീപനവും ഉണ്ടായിട്ടുണ്ട്; സിനിമയ്ക്കകത്തും സിനിമയക്ക് പുറത്തും എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കുന്നത് നമ്മൾ തന്നെ; ഹണി റോസിന്റെ വെളിപ്പെടുത്തലുകൾ ഇങ്ങനെ

കാസ്റ്റിങ് കൗച്ച് എന്നൊരു സംഭവം സിനിമയിലുണ്ട്; മോശമായ രീതിയിലുള്ള സംസാരവും സമീപനവും ഉണ്ടായിട്ടുണ്ട്; സിനിമയ്ക്കകത്തും സിനിമയക്ക് പുറത്തും എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കുന്നത് നമ്മൾ തന്നെ; ഹണി റോസിന്റെ വെളിപ്പെടുത്തലുകൾ ഇങ്ങനെ

വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നടിയാണ് ഹണിറോസ്. ക്യാമ്പസ് പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ടിൽ മണിക്കുട്ടന്റെ രണ്ട് നായികമാരിൽ ഒരാളായിട്ടായിരുന്നു ഹണി റോസ് എത്തിയിരുന്നത്. പിന്നീട് ബോയ്ഫ്രണ്ടിനു ശേഷം തമിഴ്,തെലുങ്ക് തുടങ്ങിയ ഭാഷകളിൽ സജീവമായ നടി അനൂപ് മേനോൻ - ജയസൂര്യ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു.ഒമർ ലുലുവിന്റെ ചങ്ക്സ് എന്ന ചിത്രമായിരുന്നു ഹണിയുടെതായി ഒടുവിൽ തിയ്യേറ്ററുകളിലെത്തിയിരുന്നത്. മലയാളത്തിലും അന്യഭാഷകളിലുമൊക്കെയായി സിനിമയിൽ സജീവമായ നടിയും കാസ്റ്റിങ് കൗച്ച് സിനിമയിൽ ഉണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്.

കൈരളിയിലെ ജെ ബി ജംഗ്ഷൻ എന്ന പ്രോഗ്രാമിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തി യിരിക്കുന്നത്. ഒട്ടേറെ നടിമാരുടെ കാസ്റ്റിങ് കൗച്ച് അനുഭവങ്ങൾ വെളിപ്പെടുത്തിയതിന് പിന്നാലെ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടിയായാണ് കാസ്റ്റിങ് കൗച്ചിനെ പറ്റി ഹണി റോസും തുറന്ന് പറഞ്ഞത്.മലയാള സിനിമയിലും കാസ്റ്റിങ്ങ് കൗച്ച് നിലനിൽക്കുന്നുവെന്ന് വ്യക്തമാക്കിയ നടി തനിക്ക് മോശമായ രീതിയിലുള്ള സംസാരവും സമീപനവും ഉണ്ടായിട്ടുണ്ടെന്നും പറഞ്ഞു.

നമ്മൾ സിനിമയിൽ വന്ന് ഒന്നു ശ്രദ്ധിക്കപ്പെടുന്ന സമയം വരെ ഇത്തരം ബുദ്ധിമുട്ടുകൾ എല്ലാവർക്കും ഉണ്ട്. എല്ലാരീതിയിലും വരും നമ്മുക്ക് ഇത്തരം ബുദ്ധിമുട്ടുകൾ. നമ്മളെ ബ്രെയിൻ വാഷ് ചെയ്യാൻ കുറെ ആളുകൾ ഉണ്ടായിരിക്കും. മാനേജർമാർ ഉൾപ്പെടെ... സിനിമയിൽ അങ്ങനെ പല തലങ്ങളുണ്ടല്ലോ. ഹണി പറഞ്ഞു. കാസ്റ്റിങ് കൗച്ച് ഒരു റിയിലാറ്റിയാണെന്ന് പറയുമ്ബോഴും നമ്മളുടെ ഒരു വ്യക്തിത്വം കാത്തുസൂക്ഷിക്കാൻ കഴിയുകയാണെങ്കിൽ പ്രശ്നങ്ങളില്ലാതെ തന്നെ നമ്മുക്ക് മലയാള സിനിമയിൽ പിടിച്ചുനിൽക്കാൻ സാധിക്കുമെന്നതിന് ഉദാഹരണമാണ് താനെന്നും ഹണിറോസ് അഭിമുഖത്തിൽ പറഞ്ഞു.

ഒരു വ്യക്തി എന്ന രീതിയിൽ നമ്മുടെയൊരു ഒരു ഡിഗ്നിറ്റിയുണ്ട്. എന്ത് കാര്യത്തിലും അത് സിനിമയായാലും സിനിമയ്ക്ക് പുറത്തായാലും. നമ്മൾ എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കുന്നത് നമ്മളാണ്.വേറാർക്കും അതിൽ കൈകടത്താനൻ പറ്റില്ല. അല്ലെങ്കിൽ പിന്നെ നമ്മളെ ശാരീരികമായി കീഴ്പ്പെടുത്തുന്ന ലൈനിലേക്ക് ഒക്കെ പോകണം ആളുകൾ. ഇല്ലായെന്നുണ്ടെങ്കിൽ എന്നെ സംബന്ധിച്ചിടുത്തോളം എനിക്ക് എപ്പോഴും സെയ്ഫാണ് കാര്യങ്ങള്. എന്റെ എക്സ്പീരിയൻസാണ് ഞാൻ പറയുന്നത്. പിന്നെ എന്റെ അച്ഛനും അമ്മയും എപ്പോഴും എന്റെ കൂടെയുണ്ടെന്നും ഹണി പറയുന്നു.

മലയാളത്തിൽ കാസ്റ്റിങ്ങ് കൗച്ച് ഉണ്ടെന്നും തനിക്കു നേരിടേണ്ടിവന്നിട്ടുണ്ടെന്നും പാർവതിയാണ് ആദ്യം വെളിപ്പെടുത്തിയത്. പിന്നീട് നിരവധി നടിമാർ സിനിമാലോകത്തെ അനാരോഗ്യകരമായ പ്രവണതയെ തുറന്നു കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP