Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വകാര്യ ചിത്രങ്ങളും ഇമെയ്ൽ വിലാസവും പ്രചരിപ്പിച്ച ഹൃത്വിക്കിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി കങ്കണ; ഷൂട്ടിങിനിടെയിൽ തമാശ കാട്ടിയ സൈയ്ഫ് അലി ഖാനോടും പൊട്ടിത്തെറിച്ച് നടി

സ്വകാര്യ ചിത്രങ്ങളും ഇമെയ്ൽ വിലാസവും പ്രചരിപ്പിച്ച ഹൃത്വിക്കിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി കങ്കണ; ഷൂട്ടിങിനിടെയിൽ തമാശ കാട്ടിയ സൈയ്ഫ് അലി ഖാനോടും പൊട്ടിത്തെറിച്ച് നടി

കങ്കണ ഹൃത്വിക് പോര് ഓരോ ദിവസം കൂടുതൽ മുറുകുകയാണ്. കലുഷിതമാവുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും വ്യാജ ഇമെയിൽ വിഷയത്തിൽ പരസ്പരം നിയമനടപടികളുമായി മുന്നോട്ട് പോകുകയാണ് .അതിനിടെയാണ് ഹൃതികിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കങ്കണ രംഗത്തെത്തിയിരിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ട്.

തന്റെ സ്വകാര്യ ചിത്രങ്ങളും ഇമെയിൽ വിലാസവും മാദ്ധ്യമങ്ങൾക്ക് വിതരണം ചെയ്ത കുറ്റത്തിന് നടൻ അറസ്റ്റ് ചെയ്യണമെന്നാണ് നടിയുടെ ആവശ്യം.താരത്തിന്റെ അഭിഭാഷകൻ റിസ്‌വാൻ സിദ്ദീഖി വഴിയാണ് മുംബൈ പൊലീസ് കമ്മീഷണറോട് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.കമ്മീഷണർക്കെഴുതിയ കത്തിൽ തന്റെ കക്ഷിയെ അപകീർത്തിപ്പെടുത്തുന്ന നീക്കങ്ങളാണ് ഹൃതികിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അതിനാൽ സാധ്യമായ നടപടികൾ
സ്വീകരിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെടുന്നു

ഇതിനിടെ ഷൂട്ടിങിനിടെ സെയ്ഫ് അലി ഖാനോട് കങ്കണ പൊട്ടിത്തെറിച്ചെന്നും റിപ്പോർട്ടുണ്ട്.. ഋത്വിക് റോഷനുമായുള്ള വിവാദങ്ങളിൽ കത്തി നിൽക്കുന്ന താരം റങ്കൂൺ എന്ന ചിത്രത്തിന്റെ ഷൂ്ട്ടിങിനിടെയാണ് ചൂടായത്. സിനിമയുടെ പ്രധാന സീനുകളിൽ ഒന്നായ കിടപ്പറ രംഗങ്ങൾ ചി
ത്രീകരിക്കുന്നതിനിടെ സൈഫ് കാട്ടിയ തമാശയാണ് കങ്കണയെ ചൊടിപ്പിച്ചത്. സംഭവത്തിൽ പൊട്ടിത്തെറിച്ച കങ്കണ സംവിധായകനോടും സൈഫിനോടും ചൂടായെന്നാണ് വിവരം.

കിടപ്പറ രംഗം ചിത്രീകരിക്കുന്നതിനിടെ ക്യാമറ സൈഫിന്റെ വശത്തേക്ക് വന്നപ്പോൾ സൈഫ് കങ്കണയുടെ മുഖത്ത് നോക്കി കളിയാക്കാൻ ആരംഭിച്ചു. തമാശ ഇഷ്ടപ്പെടാതെ വന്നതോടെ കങ്കണയ്ക്ക് ദേഷ്യം വന്നു. വളരെ പ്രധാനപ്പെട്ട സീൻ ഷൂട്ട് ചെയ്യുമ്പോഴാണോ തമാശകാട്ടുന്നത്
എന്നും ചോദിച്ച കങ്കണ ചാടി എഴുന്നേറ്റു. തുടർന്ന് സംവിധായകനോടും സൈഫിനോടും കങ്കണ ചൂടായതായാണ് വിവരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP