Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

90 വയസ്സുവരെ താൻ ജീവിച്ചിരിക്കുമെന്ന് ആരാധകരോട് ഹൃത്വിക് റോഷൻ ; ഒരു ഡസനിലേറെ ഹോളിവുഡ് ഓഫറും തനിക്കുണ്ട് ; സംവിധായകനുമാകുമെന്ന്‌ ഹൃത്വിക്

90 വയസ്സുവരെ താൻ ജീവിച്ചിരിക്കുമെന്ന് ആരാധകരോട് ഹൃത്വിക് റോഷൻ  ; ഒരു ഡസനിലേറെ ഹോളിവുഡ് ഓഫറും തനിക്കുണ്ട് ; സംവിധായകനുമാകുമെന്ന്‌ ഹൃത്വിക്

ന്യൂഡൽഹി: ബോളിവുഡിന് ഒരിക്കലും മറക്കാനാകുന്നതല്ല റോഷൻ കുടുംബത്തിന്റെ സംഭാവനകൾ. ഈ സിനിമാ കുടുംബത്തിലെ പുതുതലമുറയിലെ സൂപ്പർതാരവും ആരാധകഹൃദയങ്ങൾ കീഴടക്കി മുന്നോട്ട് തന്നെ. അപ്പൂപ്പനേയും അച്ഛനേയും പോലെ സിനിമ തന്നെയാണ് ഹൃത്വിക് റോഷന്റേയും മനസ്സുനിറയെ. ലക്ഷകണക്കിന് ആരാധകരാണ് ലോകമെമ്പാടും ഹൃത്വിക്കിനുള്ളത്. ഇവരോടായി ഈ നടൻ പറയുന്നു-ഞാൻ 90 വയസ്സുവരെ ജീവിക്കും, അതുവരെയും വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കും.

സംഗീത സംവിധായനായ റോഷൻ. മക്കൾ രാകേഷും രാജേഷും. അച്ഛന്റെ വഴിയേ രാജേഷ് സംഗീതത്തെ പ്രണയിച്ചു. രാകേഷ് സിനിമയിൽ ഓൾറൗണ്ടറായി. സംവിധാനുവും തിരക്കഥാ രചനും അഭിനയവുമെല്ലാം രകേഷിന് വഴങ്ങി. ഇപ്പോഴും സിനിമാ ലോകത്ത് സജീവം. രാകേഷിന്റെ മകൻ ഹൃത്വിക് യുവതലമുറയുടെ ആവേശമാണ്. സൂപ്പർഹിറ്റുകളിലൂടെ ബോളിവുഡിൽ മെഗാ സ്റ്റാർ പദവി ഉറപ്പിച്ചയാൾ. ഈ മൂന്ന് പ്രതിഭകളുടെ സംഗമം ഹിന്ദി സിനിമാ ലോകത്തിന് ആവേശവുമാണ്. മൂവരും ഒരുമിക്കുന്ന സിനിമയുടെ പണിപ്പുരയിലാണ് താനെന്ന് രാകേഷ് പ്രഖ്യാപിക്കുന്നു. സി ഐ ഐയുടെ ബിഗ് പിക്ച്വർ ഉച്ചകോടിയിലാണ് ഹിന്ദി സിനിമയിലെ കുടുംബ പ്രതിഭാ സംഗമത്തിന് വേദിയൊരുങ്ങിയത്.

 മൂന്ന് പേരോടും ചോദ്യങ്ങളുയർന്നു. സിനിമയ്ക്കപ്പുറം ഒന്നും മനസ്സിലില്ലെന്ന് മൂവരും പറയുന്നു. സിനിമയെ കുറിച്ച് ചോദിക്കുമ്പോൾ ഹൃത്വിക്കാണ് അവേശഭരിതൻ. തന്റെ ജീവിതാവസാനം വരെ ഇവിടെയുണ്ടാകും. 90 വയസ്സുവരെ ജീവിക്കും. അതിനിടയിൽ കഴിയുന്നതെല്ലാം സിനിമാ മേഖലയിൽ ചെയ്യുമെന്നായിരുന്നു ഹൃത്വിക്കിന്റെ മറുപടി. സിനിമയുടെ സംവിധായകന്റെ റോളിലും താനെത്തുമെന്നും സംവിധാനമെന്നത് മനസ്സിലെന്നുമുള്ളതാണെന്നും ഹൃത്വിക് പറയുന്നു.

സിക്‌സ് പാക് മസിലുമായി സിനിമയിലെത്തിയ ഹൃത്വിക് പ്രതിഭകൊണ്ടും ആരാധകരുടെ മനസ്സിലിടം പിടിച്ചു. ബാലതാരമായി അഭിനയം തുടങ്ങിയ ഹൃത്വക്കിന്റെ ക്രിഷും ദൂമും ലക്ഷ്യയുമെല്ലാം ബോക്‌സ് ഓഫീസിൽ ചലനമുണ്ടാക്കി. ഈ വിജയങ്ങൾ ഇന്ത്യാക്കാർക്കപ്പുറമുള്ള ആരാധകരേയും ഹൃത്വിക്കിന് നൽകി. ഇതെല്ലാമുണ്ടെങ്കിലും കരുതലോടെയാണ് സിനിമകൾ തെരഞ്ഞെടുക്കുന്നത്. ഹോളിവുഡിന്റെ മായിക പ്രപഞ്ചത്തിലേക്ക് പോലും എടുത്ത് ചാടാൻ ഈ നടൻ തയ്യാറല്ല. ലോകസിനിമയെ ബോളിവുഡ് നയിക്കുന്നകാലം വിദൂരമല്ലെന്നാണ് ഹൃത്വിക്കിന്റെ അഭിപ്രായം.

ലോക സിനിമയെന്നാൽ ഇന്ത്യയാകും ഭാവിയിൽ. ഹോളിവുഡ് പോലും ഇത് തിരിച്ചറിഞ്ഞിട്ടുണ്ട്. ബോളിവുഡിന് വരുന്ന ജനകീയത എല്ലാവരും മനസ്സിലാക്കുന്നുണ്ടെന്നാണ് നടന്റെ അഭിപ്രായം. തന്റെ മുന്നിൽ ചില ഇംഗ്ലീഷ് സിനിമാ അവസരങ്ങളുണ്ട്. എല്ലാം ബിഗ് ബജറ്റ്. സ്‌ക്രിപ്റ്റ് പരിശോധിച്ചു മാത്രമേ അഭിനയ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ. ഒരു ഡസനോളം സ്‌ക്രിപ്റ്റുകൾ തന്റെ മേശപ്പുറത്തുണ്ട്. തന്നെ തേടിയെത്തുന്ന ഹോളിവുഡ് സിനിമാ അവസരങ്ങൾ ആഗോളതലത്തിൽ ഇന്ത്യൻ സിനിമ തിരിച്ചറിയപ്പെട്ടതിന് തെളിവാണെന്ന് ഹൃത്വിക് വിശദീകരിക്കുന്നു.

സഹോദരനും മകനും താനും ഒന്നിക്കുന്ന സിനിമയുടെ പണിപ്പുരയിലാണ് രാകേഷ് റോഷനിപ്പോൾ. ഈ സിനിമയെ ആവേശത്തോടെയാണ് ബോളിവുഡിന്റെ ഓൾറൗണ്ടറായ രാകേഷ് കാണുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP