Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിജയകുമാറിന്റെ മകളെന്ന വിശേഷണം തനിക്കുവേണ്ട; അച്ഛൻ എവിടെയെന്നു പോലും തനിക്കറിയില്ല; ഞാൻ അർഥന ബിനു: മുദ്ദുഗൗവിലെ നായികയ്ക്കു പറയാനുള്ളത്

വിജയകുമാറിന്റെ മകളെന്ന വിശേഷണം തനിക്കുവേണ്ട; അച്ഛൻ എവിടെയെന്നു പോലും തനിക്കറിയില്ല; ഞാൻ അർഥന ബിനു: മുദ്ദുഗൗവിലെ നായികയ്ക്കു പറയാനുള്ളത്

ടൻ വിജയകുമാറിന്റെ മകൾ എന്ന വിശേഷണം തനിക്കു വേണ്ടെന്നു നടി അർഥന. അമ്മയുടെ പേരുചേർത്ത് അർഥന ബിനു എന്നറിയപ്പെടാനാണു തനിക്ക് ആഗ്രഹമെന്നു മുദ്ദുഗൗ എന്ന പുതിയ ചിത്രത്തിലെ നായിക വ്യക്തമാക്കി.

'എന്റെ പേര് അർത്ഥന വിജയകുമാർ എന്നല്ല, അച്ഛൻ എവിടെയാണെന്ന് പോലും എനിക്കറിയില്ല. അമ്മ ബിനുവും അച്ഛൻ വിജയകുമാറും തമ്മിൽ വിവാഹമോചനം നേടിയവരാണ്. അതുകൊണ്ടുതന്നെ അർത്ഥന ബിനുവെന്ന് അറിയപ്പെടാനാണ് എനിക്ക് ആഗ്രഹം. അച്ഛന്റെ ലേബലിൽ അറിയപ്പെടാൻ താൽപര്യമില്ല'- അർത്ഥന പറഞ്ഞു.

അർത്ഥനയുടെ ആദ്യ മലയാളചിത്രമാണു മുദ്ദുഗൗ. നടൻ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ ആണ് അർത്ഥനയുടെ ജോഡിയായി ചിത്രത്തിൽ എത്തിയത്. വിജയകുമാറിന്റെ മകൾ എന്ന വിശേഷണത്തോടെയാണ് മലയാള സിനിമാ ലോകം അർത്ഥനയെ പരിചയപ്പെടുത്തിയത്. തുടർന്നാണ് തിരുത്തലുമായി അർത്ഥന തന്നെ രംഗത്തെത്തിയത്.

അവതാരകയായും മോഡലായും തിളങ്ങിയ അർത്ഥനയുടെ അരങ്ങേറ്റം തെലുങ്കിലൂടെയായിരുന്നു. രാജ് തരുൺ നായകനായ സീതമ്മ ആണ്ടാലു രാമയ്യ സീട്രാലു എന്ന ചിത്രമാണത്. സീതാ മഹാലക്ഷ്മി എന്ന ആ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വീഡിയോ പ്രൊഡക്ഷൻ ആൻഡ് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദധാരിയായ അർത്ഥന മാർ ഇവാനിയോസ് കോളേജിലാണു പഠിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP