Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിജയുമായുള്ള വിവാഹമോചനം സംഭവിക്കരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നയാളാണ് ധനുഷ്: അത്തരമൊരാളുമായി ചേർത്ത് ഇല്ലാക്കഥകൾ സൃഷ്ടിക്കുന്നത് ഓക്കാനമുണ്ടാക്കുന്നു; ഗോസിപ്പുകളോട് രൂക്ഷമായി പ്രതികരിച്ച് അമലാ പോൾ

വിജയുമായുള്ള വിവാഹമോചനം സംഭവിക്കരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നയാളാണ് ധനുഷ്: അത്തരമൊരാളുമായി ചേർത്ത് ഇല്ലാക്കഥകൾ സൃഷ്ടിക്കുന്നത് ഓക്കാനമുണ്ടാക്കുന്നു; ഗോസിപ്പുകളോട് രൂക്ഷമായി പ്രതികരിച്ച് അമലാ പോൾ

ചെന്നൈ: സംവിധായകൻ എ എൽ വിജയ്യുമായുള്ള വിവാഹമോചനത്തിന് അമലാ പോളിനെ പ്രേരിപ്പച്ചതിനെ കുറിച്ചുള്ള ചർച്ച ഏറെ നാളായി സോഷ്യൽ മീഡിയയിൽ സജീവമാണ്. പല കഥകളും ചർച്ചയായി. അമലാ പോളും വിജയ്യുമായുള്ള ബന്ധം തകർന്നതിന് കാരണം നടൻ ധനുഷാണെന്ന ആരോപണങ്ങളാണ് അവസാനമായി ഉയർന്നത്. ഇതിന് ചുട്ട മറുടി നൽകുകയാണ് അമലാ പോൾ.

വിവാഹമോചനത്തിന് തൊട്ടുപിന്നാലെ തന്നെയും ധനുഷിനെയും ചേർത്ത് ആളുകൾ കഥകൾ മെനയുന്നത് അറപ്പുളവാക്കുന്നുവെന്ന് അമലാ പോൾ പറയുന്നു. വിജയ്യുമായുള്ള വിവാഹമോചനം സംഭവിക്കരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നയാളാണ് ധനുഷ്. ഇക്കാര്യത്തിൽ ഞാനുമായി ധനുഷ് സംസാരിച്ചിട്ടുമുണ്ട്. അത്തരമൊരാളുമായി ചേർത്ത് ഇല്ലാക്കഥകൾ സൃഷ്ടിക്കുന്നത് ഓക്കാനമുണ്ടാക്കുന്നതാണെന്നും അമലാ പോൾ. കെട്ടുകകഥകൾ അധികം ആയുസ്സുണ്ടാവില്ല എന്നതാണ് ആശ്വാസമെന്നും അമല.

വിഐപി ആദ്യഭാഗത്തിൽ നായികയായിരുന്നതിനാലാണ് രണ്ടാം ഭാഗത്തിലും ആ റോൾ ലഭിച്ചത്. അതല്ലാതെ ആരുടെയും ശുപാർശ കൊണ്ടല്ല. ഒരു പെൺകുട്ടിയായതിനാലാണ് ഇത്തരത്തിലുള്ള അപവാദപ്രചരണങ്ങൾ എനിക്കെതിരെ ഉണ്ടാകുന്നത്. ഒരു ബന്ധം തകർന്നാൽ ആദ്യംഎല്ലായ്‌പ്പോഴും കുറ്റപ്പെടുത്തുക പെണ്ണിനെയാണ്. കൈ നിറയെ സിനിമകളുണ്ട്. മലയാളത്തിലും തമിഴിലും സജീവമാണ്. വിവാഹം ചെയ്യുമെന്നും തുടർന്ന് വിവാഹമോചനമുണ്ടാകുമെന്നോ ഒന്നും കരുതിയിരുന്നതല്ല. കരിയറിനാണ് ഇനി പ്രഥമ പരിഗണന.

ഉല്ലാസമേകുന്നത് അഭിനയജീവിതമാണ്. ചിറകുവിരിച്ച് സ്വതന്ത്ര്യമായി മുന്നേറാനാണ് ആഗ്രഹം. ഹോളിവുഡ് വരെയെത്തുമെങ്കിൽ അങ്ങനെ. വിവാഹമോചനം വ്യക്തിജീവിതത്തിലെ വലിയ ദുരന്തമാണെന്ന് കരുതുന്നില്ല. രണ്ടുപേർക്കും ഏറെ ദുഷ്‌കരമായ അവസ്ഥയാണ്, എന്നാൽ രണ്ടുപേരും അവരവരുടെ സന്തോഷത്തിലേക്കാണ് മടങ്ങുന്നത്. ഒന്നിന്റെയും അവസാനമാണ് വിവാഹമോചനമെന്ന് വിശ്വസിക്കുന്നില്ല. ഒരു വാതിൽ അടയുമ്പോൾ മറ്റൊരു വാതിൽ തുറക്കപ്പെടും. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അമല ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

അമലയ്ക്ക് തമിഴ് സിനിമയിൽ അപ്രഖ്യാപിത വിലക്കുണ്ടെന്നും വാർത്തകൾ വന്നിരുന്നു. അതിനിടെയാണ് ധനുഷിനൊപ്പം അഭിനയിക്കാൻ അമലാ പോളിന് അവസരം കിട്ടിയത് വടാ ചെന്നൈ, വിഐപി ടു എന്നീ സിനിമകളിലും മലയാളത്തിൽ ക്വീൻ റീമേക്കിലും ധനുഷിനൊപ്പം അമല അഭിനയിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP