Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അറുപതാം വയസിലും ബിക്കിനിയിട്ട ചിത്രങ്ങൾ പോസ്റ്റ് ചെയ്യും; തന്റെ സെൽഫിയുടെ പേരിൽ ബഹളം വയ്ക്കുന്നവർ പബ്ലിസിറ്റി ആഗ്രഹിക്കുന്നവർ; വാർത്തകളിൽ നിറഞ്ഞ് പൂനം പാണ്ഡെ

അറുപതാം വയസിലും ബിക്കിനിയിട്ട ചിത്രങ്ങൾ പോസ്റ്റ് ചെയ്യും; തന്റെ സെൽഫിയുടെ പേരിൽ ബഹളം വയ്ക്കുന്നവർ പബ്ലിസിറ്റി ആഗ്രഹിക്കുന്നവർ; വാർത്തകളിൽ നിറഞ്ഞ് പൂനം പാണ്ഡെ

വ്യത്യസ്തമായ എന്തെങ്കിലുമൊരാശയം പ്രചരിപ്പിക്കുന്നതിലൂടെ വാർത്തകളിൽ ഇടം നേടുന്ന പോൺ സ്റ്റാറാണ് പൂനം പാണ്ഡെ. ഇത്തവണയും അത്തരമൊരു പ്രസ്താവനയുമായാണ് താരം രംഗത്തെത്തിയിരിക്കുന്നത്. അല്പ വസ്ത്രം ധരിക്കുന്നതിലൂടെ സാമൂഹ്യ സേവനമാണെന്നാണ് ചെയ്യുന്നതെന്ന് പറഞ്ഞ നടി ഇപ്പോൾ പറയുന്നത് താൻ 60ാം വയസിലും ബിക്കിനിയിട്ട ചിത്രങ്ങൾ പോസ്റ്റു ചെയ്യുമെന്നാണ്.

എന്നെ കുറച്ച് വസ്ത്രങ്ങൾ മാത്രം ധരിച്ച് കാണാൻ് ആളുകൾ ആഗ്രഹിക്കുന്നുണ്ടെന്നും അങ്ങനെ നോക്കുമ്പോൾ താൻ ചെയ്യുന്നത് സാമൂഹ്യ സേവനമാണെന്നും പറഞ്ഞ നടിയുടെ പുതിയ വെളിപാടുകളും ഇപ്പോൾ വാർത്തകളിൽ ഇടം നേടുകയാണ്. കൂടാതെ സോഷ്യൽ മീഡിയകളിൽ തന്റെ സെൽഫികളുടെ പേരിൽ ബഹളമുണ്ടാക്കുന്ന ആളുകൾ യഥാർത്ഥത്തിൽ പബ്വിസിറ്റി ആഗ്രഹിക്കുന്നവരാണെന്നും പൂനം പാണ്ഡെ പറഞ്ഞു.

തന്റെ പുതിയ ചിത്രം 'ഹെലൻ' തനിക്ക് സെപ്ഷലായിരിക്കുമെന്ന കാര്യത്തിലും പൂനത്തിന് സംശയമില്ല. എന്നിൽ വളരെ സ്വാധീനം ചെലുത്തിയ തിരക്കഥയാണ് ഹെലന്റേതെന്നും നടി പറഞ്ഞു. അജിത് രാജ്പാലാണ് 'ഹെലൻ' സംവിധാനം ചെയ്യുന്നത്. നിരവധി ചേരുവുകളുള്ള കംപ്ലീറ്റ് എന്റർടൈന്മെന്റായിരിക്കും ഹെലൻ എന്നാണ് സംവിധായകൻ പറയുന്നത്.എന്നാൽ ചിത്രത്തിനു പറ്റിയ നായകനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് നടിയും സംവിധായകനെന്നും സൂചനയുണ്ട്.

ഇന്ത്യൻ ടീം ക്രിക്കറ്റിൽ ലോക ചാമ്പ്യന്മാരായാൽ നഗ്‌നയായി സ്‌റ്റേഡിയത്തിലോടുമെന്ന് പറഞ്ഞതോടെയാണ് മോഡലായ പൂനംപാണ്ഡെ പ്രശസ്തയായത്. പിന്നീട് ഇന്ത്യൻ ടീം നായകൻ ധോണിയെ ചുമ്പിക്കുമെന്ന് പറഞ്ഞ് പൂനം ഒരിക്കൽ കൂടി ആരാധകരെ ഞെട്ടിച്ചിരുന്നു. സിനിമയിൽ നിന്നും വൻ ഓഫറുകൾ ലഭിച്ചതിനുപിന്നിലും ഈ പ്രശസ്തിയാണ് നടിക്ക് രക്ഷയായത്. ഇതിനിടയിൽ ചൂടൻ ചിത്രങ്ങൾ ട്വിറ്ററിലും ഫേസ്‌ബുക്കിലൂടെയും നൽകി വലിയൊരു ആരാധക സമൂഹത്തെയും പൂനം സൃഷ്ടിച്ചിരുന്നു. ഇന്റർനെറ്റിൽ സെർച്ച ചെയ്തസെലിബ്രിറ്റികളിൽ ഏറ്റവും മുൻപന്തിയിലെത്തിയതും പൂനം തന്നെയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP