Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൽമാൻ ശരിക്കുമൊരു നാണം കുണുങ്ങി; ഒന്നിച്ച് അഭിനയിക്കുന്നതിന് മുമ്പ് സല്ലുവിനെ പേടിയായിരുന്നു; കൂടെ അഭിനയിച്ചവരിൽ ഏറെ ഇഷ്ടം റാണി മുഖർജിയോട്; പ്രീതി സിന്റെയ്ക്ക് പറയാനുള്ളത്

സൽമാൻ ശരിക്കുമൊരു നാണം കുണുങ്ങി; ഒന്നിച്ച് അഭിനയിക്കുന്നതിന് മുമ്പ് സല്ലുവിനെ പേടിയായിരുന്നു; കൂടെ അഭിനയിച്ചവരിൽ ഏറെ ഇഷ്ടം റാണി മുഖർജിയോട്; പ്രീതി സിന്റെയ്ക്ക് പറയാനുള്ളത്

ബോളിവുഡ് നടിയായ പ്രീതി സിന്റയുടെ അടുത്ത സുഹൃത്താണ് സൽമാൻ ഖാൻ എങ്കിലും സല്ലുവിനെ പേടിക്കുന്ന ഒരു കാലം തനിക്കുണ്ടായിരുന്നുവെന്നാണ് നടി പറയുന്നത്. എന്നാൽ അതിനുള്ള കാരണം എന്താണെന്ന് തനിക്കറിയില്ലെന്നും താരം പറഞ്ഞു.

സിനിമാ കരീയറിലെ പതിനേഴ് വർഷത്തിനുള്ളിൽ അഞ്ച് സിനിമകളിൽ താൻ സൽമാനോടൊപ്പം അഭിനയിച്ചിട്ടുണ്ട്. സൽമാൻ വളരെ നാണംകുണുങ്ങിയാണെന്നും പ്രീതി പറഞ്ഞു. 'ചോരി ചോരി ചുപ്‌കെ ചുപ്‌കെ' എന്ന തന്റെ ചിത്രത്തിലെ ഡയലോഗുകൾ കേട്ട് സൽമാൻ ഞെളിപിരി കൊള്ളുന്നതും അത്ഭുതപ്പെടുന്നതും കാണാൻ തനിക്കേറെ ഇഷ്ടമായിരുന്നുവെന്നും നടി പറയുന്നു.

തന്റെ കൂടെ അഭിനയിച്ചവരിൽ ഏറെ ഇഷ്ടം റാണി മുഖർജിയോടാണെന്നും നടി വ്യക്തമാക്കി. ഞങ്ങൾക്കിടയിൽ നല്ലൊരു കെമിസ്ട്രി ഉണ്ട്. റാണിയോടൊപ്പം അഭിനയിക്കാൻ വലിയ രസകരമാണെന്നും പ്രീതി പറഞ്ഞു. ഹർ ദിൽ ജോ പ്യാർ കരേഗ,വീർ സാര, കഭി അൽവിദാ നാ കെഹന എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്. ഭയ്യാജി സൂപ്പർ ഹിറ്റ് എന്ന ചിത്രത്തിൽ സണ്ണി ഡിയോളിന്റെ നായികയായാണ് പ്രീതി ഇപ്പോൾ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്

1998ൽ ദിൽസേ എന്ന ചിത്രത്തിലൂടെയാണ് പ്രീതി സിന്റെ അഭിനയരംഗത്തെത്തിയത്. അതേ വർഷം പുറത്തിറങ്ങിയ സോൾജിയർ എന്ന ചിത്രത്തിലും പ്രീതി അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള അവാർഡും പ്രീതിക്ക് ലഭിച്ചിരുന്നു. ക്യാ കെഹ്‌ന എന്ന ചിത്രത്തിലെ കൗമാരക്കാരിയായ അമ്മയുടെ വേഷവും പ്രീതിയെ ശ്രദ്ധേയയാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP