Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആദ്യ സിനിമയിലെ ആദ്യ ഷോട്ടിൽ എന്റെ വയറിൽ ഒരു വലിയ ശംഖ് വീഴുന്ന രംഗമുണ്ടായിരുന്നു; എന്തിനാണിങ്ങനെ ചെയ്യുന്നത് എന്ന് ഞാൻ സംവിധായകനോട് ചോദിച്ചു; അത് കാണാൻ മനോഹരമായിരിക്കും എന്നാണ് അദ്ദേഹത്തിന്റെ മറുപടി; തെന്നിന്ത്യൻ സിനിമക്ക് നായികയുടെ അരക്കെട്ടിനോട് പ്രണയമാണെന്ന് ഇല്യാന ഡി ക്രൂസ്

ആദ്യ സിനിമയിലെ ആദ്യ ഷോട്ടിൽ എന്റെ വയറിൽ ഒരു വലിയ ശംഖ് വീഴുന്ന രംഗമുണ്ടായിരുന്നു; എന്തിനാണിങ്ങനെ ചെയ്യുന്നത് എന്ന് ഞാൻ സംവിധായകനോട് ചോദിച്ചു; അത് കാണാൻ മനോഹരമായിരിക്കും എന്നാണ് അദ്ദേഹത്തിന്റെ മറുപടി; തെന്നിന്ത്യൻ സിനിമക്ക് നായികയുടെ അരക്കെട്ടിനോട് പ്രണയമാണെന്ന് ഇല്യാന ഡി ക്രൂസ്

മുംബൈ: തെന്നിന്ത്യൻ സിനിമക്ക് നായികമാരുടെ അരക്കെട്ടിനോട് വല്ലാത്ത അഭിനിവേഷമാണെന്ന് നായിക ഇല്യാന ഡിക്രൂസ്. തന്റെ ആദ്യ ചിത്രം മുതൽ ഈ രീതിയിൽ പ്രശ്‌നങ്ങൾ താൻ നേരിട്ടിട്ടുണ്ടെന്നും താരം പറയുന്നു. ഇത്തരത്തിലുള്ള രംഗങ്ങൾ അധികമാവുമ്പോൾ അസഹ്യമാവാറുണ്ടെന്നും താരം പറയുന്നു.

'തെന്നിന്ത്യൻ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് സിനിമ എന്താണെന്ന് പോലും എനിക്കറിയില്ലായിരുന്നു. ആദ്യ സിനിമയിലെ ആദ്യ ഷോട്ടിൽ എന്റെ വയറിൽ ഒരു വലിയ ശംഖ് വീഴുന്ന രംഗമുണ്ടായിരുന്നു. അതും സ്ലോ മോഷനിൽ. എന്തിനാണിങ്ങനെ ചെയ്യുന്നത് എന്ന് ഞാൻ സംവിധായകനോട് ചോദിച്ചു. അത് കാണാൻ മനോഹരമായിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഞാൻ അത്ഭുതപ്പെട്ടുപോയി..ശരിക്കും? പക്ഷെ എങ്ങനെ എന്തുകൊണ്ട് എന്ന് ഒരു രൂപവുമുണ്ടായില്ല. എന്നാൽ ഓരോ തവണയും അതാവർത്തിക്കുമ്‌ബോൾ എന്നോട് പറയാറുണ്ടായിരുന്നു...നിനക്ക് വളരെ ഭംഗിയുള്ള അരക്കെട്ടാണുള്ളത് വളരെ ആകർഷകമാണ് അത് കാണാൻ മാത്രമല്ല സ്‌ത്രൈണതയുടെ പൂർണ്ണതയാണെന്നും പറയാറുണ്ട്. പക്ഷെ എനിക്ക് സത്യത്തിൽ മനസിലായില്ല എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് എന്ന് താരം പറഞ്ഞു.

ഇന്ത്യൻ സ്ത്രീകളുടെ സൗന്ദര്യമായി അവർ അതിനെ കാണുമ്‌ബോൾ എനിക്കത് വെറും രംഗങ്ങൾ മാത്രമായിരുന്നു. എങ്ങനെയെങ്കിലും ആ രംഗങ്ങൾ എടുത്ത് തീർക്കണമെന്ന് മാത്രമേ എനിക്കുണ്ടായിരുന്നുള്ളു. എന്റെ അരക്കെട്ടിനെ മാത്രം ചുറ്റിപ്പറ്റി നിരവധി രംഗങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഒരുപാടാകുമ്‌ബോൾ അതസഹ്യമാകാറുണ്ട്. ഞാൻ അതിൽ അത്ര കംഫർട്ടബിൾ ആയിരുന്നില്ലെങ്കിൽ പോലും എങ്ങനെയൊക്കെയോ അതെല്ലാം ചെയ്ത് തീർത്തു.

ഇന്നും കാര്യങ്ങളിൽ വലിയ മാറ്റമൊന്നുമില്ല. ഇപ്പോഴും ഇങ്ങനെയൊക്കെ തന്നയാണ് ഇവിടുത്തെ കാര്യങ്ങൾ. എനിക്കെന്നും ഇന്നും മനസികലാകാത്ത കാര്യമാണ് അരക്കെട്ടിലാണ് സൗന്ദര്യമുള്ളതെന്ന വാദം. സിനിമയിൽ വരുമ്‌ബോൾ 18 വയസ്സ് മാത്രമെ എനിക്ക് പ്രായമുണ്ടായിരുന്നുള്ളു. പണം ആയിരുന്നു മുഖ്യമായി കണ്ടിരുന്നത്. തെന്നിന്ത്യയിലെ മികച്ച സംവിധായകർക്കും നടന്മാർക്കുമൊപ്പം പ്രവർത്തിക്കാൻ എനിക്കവസരം ലഭിച്ചിരുന്നു.

വരുന്ന ഓഫറെല്ലാം ഞാൻ സ്വീകരിച്ചത് പണത്തിന് വേണ്ടി തന്നെയായിരുന്നു. സൗത്തിലെ എന്റെ ഏഴാമത്തെ ചിത്രമായപ്പോഴാണ് ഇത് അവസാനിപ്പിക്കണമെന്ന് എനിക്ക് തോന്നി തുടങ്ങിയത്. അതിനാൽ ബോളിവുഡിൽ എത്തുന്നതിന് മുൻപേ എന്തിനായിരിക്കണം മുൻഗണന നൽകേണ്ടത് എന്നതിൽ എനിക്കൊരു തീരുമാനമുണ്ടായായിരുന്നു.എന്നാൽ ബോളിവുഡിൽ ഇത്തരം കാര്യങ്ങൾ വളരെ കുറവാണ്. എന്താണ് ഞാൻ ഇവിടെ ചെയ്യേണ്ടത് എന്നും ചെയ്യരുതാത്തത് എന്നും എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അത് വല്ലാത്തൊരു മാറ്റം തന്നെയാണ്. സൗത്തിലേയും ബോളിവുഡിലെയും എന്റെ കരിയർ ഗ്രാഫിൽ ആ വ്യത്യാസം കാണാൻ സാധിക്കുമെന്നും ഇല്യാന പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP