Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഇത്രയധികം ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കേണ്ട ആവശ്യമില്ല പെൺകുട്ടിയാണെന്ന ഓർമ്മ വേണം'; നടി ശ്രീദേവിയുടെ മകൾ ജാൻവി ഷോട്ട്‌സ് ധരിച്ച് പൊതു നിരത്തിൽ നിൽക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ വൈറൽ; ചിത്രങ്ങൾ വന്ന് മിനിട്ടുകൾക്കകം ജാൻവിക്ക് നേരെ സൈബർ സദാചാര ഗുണ്ടകളുടെ ആക്രമണം

'ഇത്രയധികം ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കേണ്ട ആവശ്യമില്ല പെൺകുട്ടിയാണെന്ന ഓർമ്മ വേണം'; നടി ശ്രീദേവിയുടെ മകൾ ജാൻവി ഷോട്ട്‌സ് ധരിച്ച് പൊതു നിരത്തിൽ നിൽക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ വൈറൽ; ചിത്രങ്ങൾ വന്ന് മിനിട്ടുകൾക്കകം ജാൻവിക്ക് നേരെ സൈബർ സദാചാര ഗുണ്ടകളുടെ ആക്രമണം

മറുനാടൻ ഡെസ്‌ക്‌

ബോളിവുഡിലെ താരങ്ങളും താരങ്ങളുടെ മക്കളും വസ്ത്രധാരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കുരുങ്ങുന്നത് പതിവാണ്. അതിന്റെ ഏറ്റവും പുതിയ ഇരയായിരിക്കുകയാണ് അന്തരിച്ച നടി ശ്രീദേവിയുടെ മകൾ ജാൻവി കപൂർ. ജാൻവി ഇറക്കം കുറഞ്ഞ വസ്ത്രങ്ങളുമായി ജിമ്മിൽ നിന്നും പുറത്ത് വരുന്നതും പൊതു നിരത്തിലൂടെ നടക്കുന്നതുമായ ചിത്രങ്ങളാണ് സമൂഹ മാധ്യമത്തിൽ തരംഗമായത്. ചിത്രം വന്ന് നിമിഷങ്ങൾക്കകം ജാൻവിയുടെ നേർക്ക് ആക്രമണവുമായി സൈബർ സദാചാര ഗുണ്ടകളും എത്തി. വളരെ ഇറക്കം കുറഞ്ഞ ഷോട്ട് ധരിച്ച ജാൻവിയുടെ ചിത്രങ്ങളുള്ള പോസ്റ്റിന് താഴെ നൂറു കണക്കിന് കമന്റുകളാണ് കുന്നു കൂടിയത്.

ഇത്രയും ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കരുതെന്നും പെൺകുട്ടിയാണെന്ന കാര്യം ഓർക്കണമെന്നുമാണ് ഇന്റർനെറ്റിൽ വരുന്ന കമന്റുകൾ.ഇതിനു മുമ്പും ഗ്ലാമർ വസ്ത്രങ്ങളുടെ പേരിൽ നടി ട്രോളുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. ജാൻവിയുടെ അരങ്ങേറ്റ ചിത്രം ധടക് വൻ വിജയമായിരുന്നു. ശശാങ്ക് ഖൈയ്ത്താർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഷാഹിദ് കപൂറിന്റെ സഹോദരൻ ഇഷാൻ കിഷാനാണ് നായകനായെത്തുന്നത്. കഴിഞ്ഞ ഡിസംബറിൽ രാജസ്ഥാനിൽ വച്ചാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. മറാത്തി സൂപ്പർ ഹിറ്റ് സൈറാത്തിന്റെ റീമെയ്‌ക്കാണ് ശശാങ്ക് ഖൈത്തറിന്റെ ധഡക്.

അഞ്ച് പതിറ്റാണ്ട് കാലം ഇന്ത്യൻ സിനിമയുടെ ഭാവസൗന്ദര്യമായി നിറഞ്ഞാടിയ ഇതിഹാസ താരമായിരുന്നു ശ്രീദേവി. ഹൃദയാഘാതത്തെത്തുടർന്ന് 2018 ഫെബ്രുവരി 25ന് രാത്രി 11.30 ന് ദുബായിൽ വച്ചായിരുന്നു അന്ത്യം. ഭർത്താവ് ബോണി കപൂറും മകൾ ഖുഷിയും മരണ സമയത്ത് സമീപത്തുണ്ടായിരുന്നു. ബോളിവുഡ് നടൻ മോഹിത് മർവയുടെ വിവാഹത്തിൽ പങ്കെടുക്കാനായാണ് ശ്രീദേവിയും കുടുംബവും ദുബായിലെക്ക് പോയത്. ബോണി കപൂറിന്റെ സഹോദരൻ സഞ്ജയ് കപൂറാണ് മരണവിവരം സ്ഥിരീകരിച്ചത്.

1963 ഓഗസ്റ്റ് 13 ന് തമിഴ്‌നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്. അച്ഛൻ അയ്യപ്പൻ അഭിഭാഷകനായിരുന്നു. അമ്മ രാജേശ്വരി. തുണൈവൻ എന്ന തമിഴ് ചിത്രത്തിലൂടെ നാലാം വയസ്സിൽ ബാലതാരമായാണ് ശ്രീദേവി അഭിനയ രംഗത്തെത്തിയത്. 'പൂമ്പാറ്റ'യിലൂടെ മലയാളത്തിലെത്തി. അതിൽ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചു. 1976ൽ പതിമൂന്നാം വയസ്സിൽ കെ.ബാലചന്ദർ സംവിധാനം ചെയ്ത 'മുണ്ട്ര് മുടിച്ച്' എന്ന ചിത്രത്തിൽ കമൽഹാസനും രജനീകാന്തിനുമൊപ്പം നായികയായിട്ടായിരുന്നു ശ്രീദേവിയുടെ അരങ്ങേറ്റം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP