Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ദിര വർമ; കാമസൂത്രയിലൂടെ ഭാരതീയ നാട്യപാരമ്പര്യം പടിഞ്ഞാറത്തെത്തിച്ച കലാകാരി

ഇന്ദിര വർമ; കാമസൂത്രയിലൂടെ ഭാരതീയ നാട്യപാരമ്പര്യം പടിഞ്ഞാറത്തെത്തിച്ച കലാകാരി

ന്ത്യക്കാരനായ പിതാവിന്റെയും സ്വിറ്റ്‌സർലണ്ടുകാരിയായ മാതാവിന്റെയും മകളായി പിറന്ന് ഇംഗ്ലീഷ് സിനിമാതാരമായി ഉദിച്ചുയർന്ന നടന പ്രതിഭയാണ് ഇന്ദിര വർമ. 1973 മെയ് 14ന് ഇംഗ്ലണ്ടിലെ സോമെർസെറ്റിലുള്ള ബാത്തിലാണ് ഇവർ ജനിച്ചത്. 1996ൽ പുറത്തിറങ്ങിയ കാമസൂത്ര എ ടെയ്ൽ ഓഫ് ലൗ എന്ന ചിത്രത്തിലെ മായ എന്ന കഥാപാത്രത്തിലൂടെയാണ് അവർ ശ്രദ്ധേയയായത്. കാന്റർബറി ടെയ്ൽസ്, റോം ലൂതർ, ഹ്യൂമൻ ടാർജറ്റ്, ഗെയിം ഓഫ് ത്രോൻസ് തുടങ്ങിയ ടെലിവിഷൻ സീരീസിലൂടെയും അവർ ശ്രദ്ധിക്കപ്പെട്ടു.

മ്യൂസിക്കൽ യൂത്ത് തിയേറ്റർ കമ്പനിയിലെ ഒരു അംഗമായിരുന്നു ഇന്ദിര വർമ. 1995ൽ റോയൽ അക്കാദമി ഓഫ് ഡ്രാമറ്റിക് ആർട്ടിൽ നിന്നാണ് അവർ ബിരുദമെടുത്തത്. കാമസൂത്രയ്ക്ക് പുറമെ 2004ൽ പുറത്തിറങ്ങിയ ബ്രൈഡ് ആൻഡ് പ്രെജുഡിസ്, ക്ലാൻസിസ് കിച്ചൺ( 1997), സിക്‌സ്ത്ത് ഹാപ്പിനസ്(1997), ജിന്നാ(1998), മാഡ് ഡോഗ്‌സ്( 2002), റോവേർസ് റിട്ടേൺ(2004), ബേസിക്ക് ഇൻസ്റ്റിക്ട് 2 (2006), സെക്‌സ് ആൻഡ് ഡെത്ത് 101(2007), എക്‌സോഡസ്: ഗോഡ്‌സ് ആൻഡ് കിങ്‌സ്( 2014) എന്നീ ചിത്രങ്ങളിലും ഇന്ദിര വർമ വേഷമിട്ടിരുന്നു.

ക്രൂഷ്യൽ ടെയ്ൽസ്, സൈക്കോസ്, സെൻ വാൻസിന്നിജി ടാഗ്, അഥർ പീപ്പിൾസ് ചിൽഡ്രൻ, സയി ഫ്രൈറ്റ്, അറ്റാച്ച്‌മെന്റ്‌സ്, ഇൻ എ ലാൻഡ് ഓഫ് പ്ലൻന്റി, ദി വിസിൽ ബ്ലൗവർ, അരീന, റോക്ക്‌ഫേസ്, റിവേർസൽസ്, ഡോണോവൻ, ദി ക്വാട്ടർമാസ് എക്‌സ്പിരിമെന്റ്, ലൗ സൂപ്പ്, എ വേസ്റ്റ് ഓഫ് ഷെയിം ദി മിസ്റ്ററി ഓഫ് ഷേക്‌സ്പിയർ ആൻഡ് ഹിസ് സോണറ്റ്‌സ്, ബ്രോക്കൻ ന്യൂസ്, ലിറ്റിൽ ബ്രിട്ടൻ, റോം ദി ഇൻസ്‌പെക്ടർ ലൈൻലേ മിസ്റ്ററീസ്, ടോർച്ച് വുഡ്, 3 ഐബിഎസ്, കോമൺചെ മൂൺ, ലോ ആൻഡ് ഓർഡർ ക്രിമിനൽ ഇന്റന്റ്, ബോൺസ്, ഇൻസൈഡ് ദി ബോക്‌സ്, മോസസ് ജോൺസ്, ഹസ്റ്റിൽ, സിൽക്ക് , ഹണ്ടഡ്, വേൾഡ് വിത്തൗട്ട് എൻഡ്, വാട്ട് റിമൈൻസ്, ഗെയിം ഓഫ് ത്രോൺസ് തുടങ്ങിയവ ഇന്ദിര വർമയുടെ ശ്രദ്ധേയമായ ടെലിവിഷൻ സീരീസുകളാണ.് ഇതിന് പുറമെ ഡ്രാഗൺ ഏജ് ഇൻക്യൂസിഷൻ എന്ന വീഡിയോ ഗെയിമിൽ വിവിന്ന എന്ന കഥാപാത്രമായും ഇന്ദിര തിളങ്ങിയിട്ടുണ്ട്.

സിനിമയ്ക്കും ടെലിവിഷനും പുറമെ തിയേറ്ററിലും തന്റെതായ സ്ഥാനമുറപ്പിച്ച അഭിനേത്രിയാണ് ഇന്ദിര വർമ. ലണ്ടനിലെ നാഷണൽ തിയേറ്റർ 1997ൽ ഷേക്ക്‌സ്പിയറുടെ ഒഥല്ലോ എന്ന നാടകം അവതരിപ്പിച്ചപ്പോൾ അതിൽ ബിയാൻക എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയത് ഇന്ദിരയായിരുന്നു. തുടർന്ന് നാഷണൽ തിയേറ്ററിന്റെ തന്നെ റിമംബറൻസ് ഓഫ് തിങ്‌സ് പാസ്റ്റ് എന്ന നാടകത്തിലും അവർ തിളങ്ങി. 2001ൽ ഹരോൾഡ് പിന്ററുടെ വൺ ഫോർ ദി റോഡ് എന്ന നാടകത്തിൽ ന്ദിര , ഗില എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ന്യൂയോർക്ക് സിറ്റിയിലെ ലിൻകോളിൻ സെന്റർ ഫോർ ദി പെർഫോമിങ് ആർട്‌സിലാണീ നാടകം അരങ്ങേറിയത്.ഇവനോവ്, ദി വോർട്ടക്‌സ, ദി സ്‌കിൻ ഓഫ് ഔവർ ടീത്ത്, ദി വെർട്ടിക്കൽ ഹൗവർ, ഷേക്‌സ്പിയറിന്റെ ട്വൽത്ത് നൈറ്റ് തുടങ്ങിയ നാടകങ്ങളിലും ഇന്ദിര വർമ അഭിനയിച്ചിട്ടുണ്ട്. ലണ്ടനിലെ ഹോൺസേയിൽ ഭർത്താവ് കോളിൻ ടിയർനേ , മകൾ എന്നിവർക്കൊപ്പമാണ് ഈ അഭിനേത്രി കഴിയുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP