Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ദ്രജയും മാനേജരും തമ്മിലുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കേസായി; കോട്ടിട്ട് വാദിച്ച് നടിയെ ജയിപ്പിത് മമ്മൂട്ടിയെന്ന് സോഷ്യൽ മീഡിയ; ഒന്നും അറിയില്ലെന്ന് വിശദീകരിച്ച് ഇന്ദ്രജയും

ഇന്ദ്രജയും മാനേജരും തമ്മിലുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കേസായി; കോട്ടിട്ട് വാദിച്ച് നടിയെ ജയിപ്പിത് മമ്മൂട്ടിയെന്ന് സോഷ്യൽ മീഡിയ; ഒന്നും അറിയില്ലെന്ന് വിശദീകരിച്ച് ഇന്ദ്രജയും

ന്ദ്രജയും മാനേജരും തമ്മിലുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കേസായി. എന്നാൽ വാദിക്കാൻ ഇന്ദ്രജയ്ക്ക് സ്ഥിരമായ വക്കീലിനെ കിട്ടിയില്ല. യഥാർത്ഥ ജീവിതത്തിൽ വക്കീലായ മമ്മൂട്ടി ഈ വാർത്ത അറിഞ്ഞ് ഇന്ദ്രജയെ സഹായിക്കാൻ എത്തുകയായിരുന്നുവത്രെ. മമ്മൂട്ടി ഇന്ദ്രജയുടെ കേസ് വാദിക്കുകയും വിജയം നേടുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ വൈറലായ കഥയാണ് ഇത്. എന്നാൽ ഇതേ കുറിച്ച് ഇന്ദ്രജയ്ക്ക് ഒന്നും അറിയില്ല.

മമ്മൂട്ടി നായകനായ ദ ഗോഡ്മാൻ എന്ന ചിത്രത്തിലൂടെയാണ് തെലുങ്ക് നടിയായിരുന്ന ഇന്ദ്രജ മലയാള സിനിമയിൽ എത്തിയത്. തുടർന്ന് ക്രോണിക് ബാച്ചിലർ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ പ്രതിനായികയായി ഇന്ദ്രജ എത്തി. ഈ വേഷം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. മമ്മൂട്ടിയുമായി ഈ രണ്ട് സിനിമകളുടെ ബന്ധം മാത്രമേയുള്ളൂ എന്നാണ് ഇന്ദ്രജ പറയുന്നത്. ഇത് ഏത് കേസ്.. ഇങ്ങനെ ഒരു കേസിനെ കുറിച്ച് എനിക്കറിയില്ല. എല്ലാം മാധ്യമങ്ങൾ കെട്ടിച്ചമച്ചതാണ്. വാർത്തയും കേസും നിഷേധിക്കുകയാണ് ഇന്ദ്രജ.

1993 ലാണ് ഇന്ദ്രജ സിനിമയിൽ എത്തുന്നത്. 98 വരെ തെലുങ്കിൽ ഇന്ദ്രജ നിറഞ്ഞു നിന്നു. അതിനിടിൽ ഒന്ന് രണ്ട് തമിഴ് സിനിമകളിലും സാന്നിധ്യം അറിയിച്ചു. 2000 ന് ശേഷമാണ് മലയാള സിനിമയിൽ എത്തിയത്. പിന്നീട് മലയാള സിനിമയിൽ സജീവമായി. ഇൻഡിപെന്റൻസ്, എഫ്ഐആർ, ഉസ്താദ്, ശ്രദ്ധ, ഉന്നതങ്ങളിൽ തുടങ്ങിയ ഒത്തിരി ചിത്രങ്ങളിലൂടെ 2007 വരെ ഇന്ദ്രജ മലയാളത്തിൽ സജീവമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP