Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മലയാള സിനിമയിൽ അടുപ്പം തോന്നിയത് മണിച്ചേട്ടനോട്; സിനിമയിൽ നിന്ന് മാറിയതോടെ അടുപ്പം കുറഞ്ഞു;പാപനാശം സിനിമയിൽ കണ്ടപ്പോൾ ക്ഷീണിച്ചതായി തോന്നി; പിന്നീട് ആർഐപി എന്നെഴുതിയ ഫോട്ടോ കണ്ടപ്പോൾ തകർന്നുപോയി; മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ഇന്ദ്രജയ്ക്ക് പറയാനുള്ളത്

മലയാള സിനിമയിൽ അടുപ്പം തോന്നിയത് മണിച്ചേട്ടനോട്; സിനിമയിൽ നിന്ന് മാറിയതോടെ അടുപ്പം കുറഞ്ഞു;പാപനാശം സിനിമയിൽ കണ്ടപ്പോൾ ക്ഷീണിച്ചതായി തോന്നി; പിന്നീട് ആർഐപി എന്നെഴുതിയ ഫോട്ടോ കണ്ടപ്പോൾ തകർന്നുപോയി; മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ഇന്ദ്രജയ്ക്ക് പറയാനുള്ളത്

സ്വന്തം ലേഖകൻ

ലയാളത്തിൽ ഒരുകാലത്ത് ഒട്ടേറെ ശ്രദ്ധേയ കഥാപാത്രങ്ങളായി എത്തി കയ്യടി നേടിയ താരമാണ് ഇന്ദ്രജ. എഫ്‌ഐആർ, ഉസ്താദ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ഇന്ദ്രജ പ്രേക്ഷകരുടെ പ്രിയം നേടിയിരുന്നു. സമീപകാലത്ത് തെലുങ്ക് സിനിമകളിൽ നിറഞ്ഞ് നിന്ന നടി വീണ്ടും മലയാളത്തിലേക്ക് മടങ്ങിവരവിനൊരുങ്ങുകയാണ്.12 സി എന്ന ചിത്രത്തിലാണ് ഇന്ദ്രജ അഭിനയിക്കുന്നത്. പതിനാല് വർഷത്തേ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ച് വരവിനൊരുങ്ങുന്ന നടി വനിതയക്ക് നല്കിയ അഭിമുഖത്തിൽ പങ്ക് വച്ച വിശേഷങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ഇന്ദ്രജയ്ക്ക് മലയാള സിനിമയിൽ ഏറ്റവും അടുപ്പമുണ്ടായിരുന്നത് അന്തരിച്ച നടൻ കലാഭവൻ മണിയോടായിരുന്നു. 'മലയാള സിനിമയിൽ അടുപ്പം തോന്നിയത് മണിച്ചേട്ടനോടായിരുന്നു. സെറ്റിൽ മണിച്ചേട്ടനെത്തിയാൽ ആകെ ഉത്സവമായിരുന്നു. ചില കഥകൾ കേൾക്കുമ്പോൾ അതിൽ അഭിനയിക്കണോ എന്നു സംശയം തോന്നും. അപ്പോൾ മണിച്ചേട്ടനെ വിളിക്കാറുണ്ടായിരുന്നു. കിട്ടുന്ന ഉത്തരം കൃത്യമായിരുന്നു. 'മലയാളത്തിൽ ഇന്ദ്രജ തന്നെ ഡബ് ചെയ്യാൻ ശ്രമിക്കണമെന്ന്' ഇടയ്ക്ക് പറഞ്ഞു തന്നു.

സിനിമയിൽ നിന്നു ഞാൻ മാറി നിന്നതോടെ ആ അടുപ്പം കുറഞ്ഞു. ഇന്നത്തെ പോലെ മൊബൈലും വാട്സ്ആപ്പും ഒന്നും ഇല്ലല്ലോ. നമ്പരുകൾ മാറി. അതോടെ ആരുമായും സൗഹൃദം ഇല്ലാതായി. ഞാൻ എന്നിലേക്കു തന്നെ ഒതുങ്ങി. വർഷങ്ങൾ കഴിഞ്ഞ് 'പാപനാശം' എന്ന സിനിമയിലാണ് ഞാൻ മണിച്ചേട്ടനെ കാണുന്നത്. അതിൽ ഒരുപാടു ക്ഷീണിച്ചതു പോലെ തോന്നി. വിശേഷങ്ങളറിയാൻ വിളിക്കണമെന്നുണ്ടായിരുന്നു. അതും നടന്നില്ല. പിന്നീടാണ് ആരോ 'RIP' എന്നെഴുതിയ മണിച്ചേട്ടന്റെ ഫോട്ടോ അയച്ചു തരുന്നത്. ഞെട്ടിപ്പോയി ഞാൻ. പിന്നെ, ചാനലിലെ വാർത്ത കണ്ടു. ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല ആ മരണം.' - ഇന്ദ്രജ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP