Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താൻ വേദിയിൽ നിൽക്കുന്നതിനാൽ കാഴ്‌ച്ചക്കാർക്ക് ട്രെയിലർ കാണാൻ ബുദ്ധുമുട്ടാകും എന്നു മനസിലാക്കി നിലത്ത് കുത്തിയിരുന്ന് ഇന്ദ്രൻസ്; വീട്ടിലിപ്പഴും തയ്യൽ മെഷീനൊണ്ട്; ഗ്യാപ്പ് കിട്ടുമ്പഴൊക്കെ തയ്ക്കാറും ഒണ്ട്; വന്ന വഴി മറന്നാലല്ലേ തലക്കനം വയ്ക്കത്തൊള്ളൂവെന്ന് തുടക്കകാരനായ തിരക്കഥാത്തിനോട് തുറന്ന് പറഞ്ഞ് നടൻ; വിജയകൊടുമുടിയിൽ നില്ക്കുന്ന ഇന്ദ്രൻസ് എന്ന നടന്റെ ലാളിത്യവും എളിമയും വീണ്ടും ചർച്ചയാകുമ്പോൾ

താൻ വേദിയിൽ നിൽക്കുന്നതിനാൽ കാഴ്‌ച്ചക്കാർക്ക് ട്രെയിലർ കാണാൻ ബുദ്ധുമുട്ടാകും എന്നു മനസിലാക്കി നിലത്ത് കുത്തിയിരുന്ന് ഇന്ദ്രൻസ്; വീട്ടിലിപ്പഴും തയ്യൽ മെഷീനൊണ്ട്; ഗ്യാപ്പ് കിട്ടുമ്പഴൊക്കെ തയ്ക്കാറും ഒണ്ട്; വന്ന വഴി മറന്നാലല്ലേ തലക്കനം വയ്ക്കത്തൊള്ളൂവെന്ന് തുടക്കകാരനായ തിരക്കഥാത്തിനോട് തുറന്ന് പറഞ്ഞ് നടൻ; വിജയകൊടുമുടിയിൽ നില്ക്കുന്ന ഇന്ദ്രൻസ് എന്ന നടന്റെ ലാളിത്യവും എളിമയും വീണ്ടും ചർച്ചയാകുമ്പോൾ

സ്വന്തം ലേഖകൻ

രു തുന്നൽ മെഷീനിൽ നിന്നു തുടങ്ങി ചൈനയിലെ ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിലെ റെഡ് കാർപ്പറ്റ് വരെ എത്തി നിൽക്കുകയാണ് നടൻ ഇന്ദ്രൻസിന്റെ സിനിമാ യാത.ദീർഘകാലം അഭിനേതാക്കൾക്ക് ചമയമൊരുക്കി കൊച്ചു കൊച്ചു വേഷങ്ങളിലൂടെ ഇന്ദ്രൻസ് മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനാണ്. സ്വന്തം ലാളിത്യവും വിനയവുമാണ് എന്നും ഈ നടനെ പ്രിയങ്കരനാക്കുന്നത്.വിജയക്കൊടുമുടിയിൽ കയറി നിൽക്കുമ്പോഴും ഇന്ദ്രൻസ് എന്ന നടന്റെ എളിമയും ലാളിത്യവും ഏവർക്കുമിടയിൽ വീണ്ടും ചർച്ചയാകുകയാണ്. രണ്ട് സംഭവങ്ങളിലൂടെയാണ് നടൻ വീണ്ടും വാർത്തകളിൽ നിറയുന്നത്. ഒന്ന് സണ്ണി വെയ്ൻ നായകനാകുന്ന അനുഗ്രഹീതൻ ആന്റണി എന്ന സിനിമയുടെ കഥ എഴുതിയ ജിഷ്ണു എസ്. രമേശ് ഇന്ദ്രൻസിനെക്കുറിച്ച് എഴുതിയ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള എന്ന സിനിമയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിനിടയിൽ തറയിലിരിക്കുന്ന നടന്റെ വീഡിയോയും വൈറലാവുകയാണ്.

കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടന്ന ചടങ്ങിന്റെ വീഡിയോ ആണ് വൈറലാകുന്നത്.താൻ സ്റ്റേജിൽ നിന്നാൽ ട്രെയിലർ കാണാൻ കാഴ്ചക്കാർക്ക് ബുദ്ധിമുട്ടുണ്ടാവുമല്ലോ എന്നു കരുതി അദ്ദേഹം നിലത്ത് മുട്ടുകുത്തി ഇരുന്നാണ് ട്രെയിലർ കണ്ടത്. നിരവധി പേർ ഇത് വീഡിയോയിൽ പകർത്തി എടുത്ത് സോഷ്യൽമീഡിയയിൽ പങ്കുവെച്ചതോടെ വൈറലാവുകയായിരുന്നു. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാര ജേതാവു കൂടിയായ ഇന്ദ്രൻസേട്ടന്റെ ഈ എളിമ തന്നെയാണ് ഓരോ ദിവസവും അദ്ദേഹത്തിന് ആരാധകർ ഏറി വരുന്നതിനുള്ള കാരണം എന്നാണ് പലരും ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.

ഷാനു സമദ് ആണ് 'മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള' എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. തിരുവനന്തപുരം ചാല കോളനിയിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് നാടുവിട്ട് ബോംബെയിലേക്ക് പോയ അബ്ദുള്ള 50 വർഷങ്ങൾക്ക് ശേഷം നാട്ടിൽ തിരിച്ചെത്തുന്നതും തന്റെ പ്രണയിനിയായിരുന്ന അലീമ എന്ന സ്ത്രീയെ അന്വേഷിച്ച് നടക്കുന്നതുമൊക്കെയാണ് 'മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള' എന്ന ചിത്രത്തിന്റെ കഥാതന്തു. അബ്ദുള്ളയായി എത്തുന്നത് നടൻ ഇന്ദ്രൻസ് ആണ്.

സണ്ണി വെയ്ൻ നായകനാകുന്ന അനുഗ്രഹീതൻ ആന്റണി എന്ന സിനിമയുടെ കഥ എഴുതിയ ജിഷ്ണു എസ്. രമേശ് ഇന്ദ്രൻസിനെക്കുറിച്ച് എഴുതിയ കുറിപ്പാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്ന നടനെക്കുറിച്ചുള്ള മറ്റൊരു അനുഭവ കുറിപ്പ്,

ജിഷ്ണുവിന്റെ കുറിപ്പ് വായിക്കാം-

കഴിഞ്ഞ മാർച്ചിൽ പെട്ടെന്നൊരു ദിവസം എനിക്കൊരു കോൾ വന്നു, ' ഹലോ....അനുഗ്രഹീതൻ ആന്റണീടെ കഥയെഴുതിയ ആളല്ലേ ?? 'അതേയെന്ന് ഞാൻ പറഞ്ഞപ്പോ കിട്ടിയ മറുപടിയിതായിരുന്നു... 'സാറേ.... ഞാൻ ഇന്ദ്രൻസാണേ.....

'ആ....ആര്...?? പകച്ച് പോയ ഞാൻ വിക്കി വിക്കി ചോദിച്ചു, 'ആക്ടർ ഇന്ദ്രൻസാ....ജിനോയി നമ്പറ് തന്നിട്ടാ വിളിക്കുന്നെ.... എന്റെ പോർഷൻ എന്നാ വരുന്നേന്ന് അറിയാൻ വിളിച്ചതാ.. ലൊക്കേഷനിൽ വേറാരുടേം നമ്പറ് എന്റെ കൈയിലില്ലാരുന്നു അതാ.'

എന്റെ പ്രായത്തേക്കാൾ എക്സ്പീരിയൻസുള്ള സംസ്ഥാന അവാർഡും ദേശീയ ശ്രദ്ധയും നേടിയ ഒരു നടൻ വെറും തുടക്കക്കാരനായ ഒരു ചെറുപ്പക്കാരനെ സാറേയെന്ന് വിളിക്കുക. നിന്ന് തിരിയാൻ സമയമില്ലാത്ത നേരത്ത് സ്വന്തം കാരക്ടറിന്റെ ഷൂട്ട് എന്ന് തുടങ്ങും എന്നറിയാൻ ഇങ്ങോട്ട് വിളിച്ച് ഡേറ്റ് ഉറപ്പ് വരുത്തുക. അത്യാവശ്യം തലക്കനം ഒക്കെ വയ്ക്കാവുന്ന സാഹചര്യമായില്ലേ ചേട്ടാ എന്ന് തമാശക്ക് ഞാൻ ചോദിച്ചപ്പോ പുള്ളി മറുപടി പറഞ്ഞതിങ്ങനെയാണ്,

'വീട്ടിലിപ്പഴും തയ്യൽ മെഷീനൊണ്ട്. ഗ്യാപ്പ് കിട്ടുമ്പഴൊക്കെ തയ്ക്കാറും ഒണ്ട്. വന്ന വഴി മറന്നാലല്ലേ തലക്കനം വയ്ക്കത്തൊള്ളൂ. അതാണേൽ മറക്കാനും പറ്റത്തില്ല, അത്രേം ആഴത്തിലാ പതിഞ്ഞേക്കുന്നേ..'

'ഞാനാ മനുഷ്യനെ നോക്കി മനസുകൊണ്ടൊന്ന് തൊഴുതൂ... കഴിഞ്ഞ കുറച്ച് ദിവസം ഒരുമിച്ചുണ്ടായിരുന്നു. ഒന്നിച്ച് നിന്ന് പടം തീർത്തു. എല്ലാം കഴിഞ്ഞ് യാത്ര പറയുന്നതിന്റെ തൊട്ട് മുന്നേ വിറച്ച് വിറച്ച് വാങ്ങിച്ചെടുത്ത ഓട്ടോഗ്രാഫാണിത്. ഒരു വെറും മനുഷ്യന്റെ ഓട്ടോഗ്രാഫ്.

സിനിമയുടെ ഷെഡ്യൂൾ അറിയാൻ ഇന്ദ്രൻസ് തന്നെ വിളിച്ച അനുഭവമാണ് ജിഷ്ണു പങ്കുവെച്ചത്. ഗൗരി കിഷനാണ് ചിത്രത്തിലെ നായിക.നവീൻ ടി മണിലാൽ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിദ്ദിഖ്, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, മണികണ്ഠൻ, സുരാജ്, പാർവ്വതി, ബൈജു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. തുഷാർ എസ് ആണ് ചിത്രം നിർമ്മിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP