Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹിന്ദു- മുസ്ലിം എന്നതിനേക്കാൾ ഞാനൊരു ഇന്ത്യക്കാരനാണ്; മിശ്രവിവാഹം ലൗജിഹാദ് അല്ല: ലൗ ജിഹാദ് വിവാദവുമായി നടക്കുന്ന ബിജെപിക്കാരോട് സെയ്ഫ് അലിഖാന് പറയാനുള്ളത്

ഹിന്ദു- മുസ്ലിം എന്നതിനേക്കാൾ ഞാനൊരു ഇന്ത്യക്കാരനാണ്; മിശ്രവിവാഹം ലൗജിഹാദ് അല്ല: ലൗ ജിഹാദ് വിവാദവുമായി നടക്കുന്ന ബിജെപിക്കാരോട് സെയ്ഫ് അലിഖാന് പറയാനുള്ളത്

മുംബൈ: ഇന്ത്യയിലെ രാഷ്ട്രീയക്കാർ സ്വന്തം നേട്ടങ്ങൽക്കായി ഉപയോഗിക്കുന്നതാണ് കൂടുതലായും മതത്തെയാണ്. അതിനായി സമുദായങ്ങളെ തമ്മിലടിപ്പിക്കാനും രാഷ്ട്രീക്കാർ കരുക്കൾ നീക്കുന്നു. ഇതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമായിരുന്നു മീററ്റിലെ ഒരു പ്രണയവിവാഹത്തെ സമുദായവൽക്കരിച്ച സംഭവം. ബിജെപി നേതാക്കളാണ് ആസൂത്രിതമായി ലൗജിഹാദ് വിവാദം ഉയർത്തികൊണ്ടുവന്നതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. ബിജെപി നേതാവ് പിതാവിന് പണം നൽകിയെന്നും ഇരയായ പെൺകുട്ടി അഭിപ്രായപ്പെടുകയുണ്ടായി. ഇങ്ങനെ ലൗജിഹാദ് വിവാദം കൊഴുക്കുന്നതിനിടെ ലൗജിഹാദ് വാദത്തെ എതിർത്തുകൊണ്ട് ബോളിവുഡ് താരം സെയ്ഫ് അലിഖാൻ രംഗത്തെത്തി. കരീന കപൂറിനെ വിവാഹം കഴിച്ചതിന്റെ പേരിൽ ലൗജിഹാദ് ആരോപണം ഏറെ കേൾക്കേണ്ടി വന്നിരുന്നു സെയ്ഫിന്.

മിശ്രവിവാഹമെന്നാൽ ജിഹാദല്ലെന്ന് വിശദീകരിച്ചുകൊണ്ടാണ് സെയ്ഫ് അലിഖാൻ രംഗത്തെത്തിയത്. ഇന്ത്യൻ എക്സ്‌പ്രസിൽ എഴുതിയ ലേഖനത്തിലാണ് സെയ്ഫ് തന്റെ നിലപാട് വിശദീകരിച്ചത്. താനൊരു സ്‌പേർട്‌സ്മാന്റെ മകനാണ്. ഇംഗ്ലണ്ട്, ഭോപാൽ, പട്ടൗഡി, ഡൽഹി, മുംബൈ എന്നിവിടങ്ങളിലാണ് വളർന്നത്. അതിനാൽ തന്നെ ഹിന്ദു, മുസ്‌ളിം എന്നതിനേക്കാൽ താനൊരു ഇന്ത്യക്കാരനെന്ന് പറഞ്ഞാണ് സെയ്ഫ് ലൗജിഹാദ് വാദത്തിന്റെ മുനയൊടിക്കുന്നത്.

മിശ്രവിവാഹത്തെ അനുകൂലിക്കാൻ പലർക്കും കഴിയുന്നില്ലെന്നും സെയ്ഫ് ലേഖനത്തിൽ വ്യക്തമാക്കുന്നു. തന്റെ കാര്യത്തിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്നാണ് സെയ്ഫിന്റെ പക്ഷം. തന്റെ രക്ഷിതാക്കൾ വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ. രാജകുടുംബത്തിനും ബ്രാഹ്മണർക്കും മതങ്ങളിലെ തീവ്ര ചിന്താഗതിക്കാർക്കും അവരുടേതായ പ്രശ്‌നങ്ങളുണ്ടായേക്കാം. ദൈവം ഒന്നാണ് എന്നാൽ പലപേരിൽ അറിയപ്പെടുന്നുവെന്ന് മനസ്സിലാക്കിയാണ് നമ്മൾ വളരുന്നത്.

താനും കരീനയും കല്യാണം കഴിച്ചപ്പോഴും പലരും ലൗ ജിഹാദെന്ന് പറഞ്ഞു. എന്നാൽ തങ്ങളുടെ വിശ്വാസം തങ്ങൾ പിന്തുടരുന്നു. രണ്ടുപേരും ഇരു വിശ്വാസങ്ങളും ബഹുമാനിക്കുകയും ചെയ്യുന്നു. മക്കളും അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നമ്മുടെ മതങ്ങളുടെ അടിസ്ഥാനമെല്ലാം ഭയമാണ്. ദൈവത്തിന്റൈ പേരിലാണ് ഇന്ന് പല അക്രമങ്ങളും നടക്കുന്നതെന്നും സൈഫ് ലേഖനത്തിൽ വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP