Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആമിർഖാന്റെ മകളുടെ കാമുകൻ അറിയപ്പെടുന്ന ഗായകനും സംഗീത സംവിധായകനും; മിഷാലിന്റെ മ്യൂസിക് വീഡിയോകളിൽ മുഴുവൻ നിറയുന്നത് ലൈംഗികതയും മയക്കുമരുന്നും; ബോളിവുഡിലെ താരപുത്രിയുടെ കാമുകനെ കണ്ടെത്തിയതോടെ വിമർശനവുമായി സോഷ്യൽമീഡിയ; മിഷേലിന്റെ പ്രൊഫൈലിൽ നിറയുന്നത് ഐറയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ

ആമിർഖാന്റെ മകളുടെ കാമുകൻ അറിയപ്പെടുന്ന ഗായകനും സംഗീത സംവിധായകനും; മിഷാലിന്റെ മ്യൂസിക് വീഡിയോകളിൽ മുഴുവൻ നിറയുന്നത് ലൈംഗികതയും മയക്കുമരുന്നും; ബോളിവുഡിലെ താരപുത്രിയുടെ കാമുകനെ കണ്ടെത്തിയതോടെ വിമർശനവുമായി സോഷ്യൽമീഡിയ; മിഷേലിന്റെ പ്രൊഫൈലിൽ നിറയുന്നത് ഐറയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ

മീർഖാന്റെ ആദ്യ വിവാഹത്തിലെ മകൾ ആയ ഐറാ ഖാൻ ആണ് കുറച്ച് ദിവസങ്ങളായി ബോളിവുഡ് മാധ്യമങ്ങൾ ആഘോഷമാക്കുന്ന വ്യക്തി. കാരണം മറ്റൊന്നുമല്ല ഐറ പങ്ക് വച്ച ചിത്രങ്ങളാണ്. തന്റെ കാമുകനൊപ്പമുള്ള പ്രണയചിത്രങ്ങൾ പങ്ക് വച്ചതോടെ ഗോസിപ്പുകോളത്തിൽ നിറയുകയാണ് ഐറ. 

മിഷാൽ ക്രിപലാനി എന്ന ചെറുപ്പക്കാരനൊപ്പമുള്ള ചിത്രങ്ങളാണ് ഐറ പുറത്ത് വിട്ടത്. ഇതോടെ മിഷാൽ ക്രിപലാനി എന്നാൽ ഈ ചെറുപ്പക്കാരൻ ആരെന്നും എന്തെന്നും തിരയുകയായിരുന്നു ആരാധകർ. ഇപ്പോളിതാ മിഷാലിനെ കണ്ടെത്തിയിരിക്കുകയാണ് പാപ്പരാസികൾ. ഒപ്പം മിഷാലിന് നേരെ വിമർശനവം ചൊരിയുകയാണ് സോഷ്യൽമീഡിയ.

ആമിർ ഖാന്റെ മകളുടെ കാമുകൻ എന്നതിലുപരി അറിയപ്പെടുന്ന ഗായകനും സംഗീത സംവിധായകനുമാണ് മിഷാൽ കൃപലാനി. കലാകാരൻ, പ്രൊഡ്യൂസർ, സംഗീതസംവിധായകൻ എന്നിങ്ങനെയാണ് മിഷാലിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ കുറിച്ചിരിക്കുന്നത്.എന്നാൽ മദ്യവും മയക്കു മരുന്നും ലൈംഗികതയും നിറയുന്നതാണ് മിഷാലിന്റെ മ്യൂസിക് വിഡിയോ എന്നാണ് വിമർശകരുടെ പക്ഷം. ഇത്തരം വിഡിയോകൾ യുവാക്കളെ തെറ്റായ രീതിയിലേക്കു നയിക്കുമെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

മിഷാലിനൊപ്പമുള്ള നിരവധി ചിത്രങ്ങൾ ഐറ പങ്കുവെക്കാറുണ്ട്. കാലിഫോർണിയയിൽ നിന്നുള്ള ചിത്രങ്ങളായിരുന്നു സോഷ്യൽ മീഡിയയിൽ വൈറലായത്. മിഷാലിന്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിലെല്ലാം തന്നെ ഐറയ്‌ക്കൊപ്പം പലപോസിലുള്ള ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.എന്നാൽ പ്രണയത്തെ പറ്റി തുറന്നുപറയാൻ ഇരുവരും തയ്യാറായിട്ടില്ല. സംഗീതം പോലെ തന്നെ മിഷാലിനു പ്രിയപ്പെട്ടതാണ് ഐറയോടുള്ള പ്രണയവുമെന്ന് ആരാധകർ പറയുന്നു. ഇരുവരും ഡേറ്റിങ്ങിലാണെന്ന വാർത്തയും ഇതിനോടകം എത്തിയിട്ടുണ്ട്. ആമിർ ഖാന്റെ ആദ്യ വിവാഹത്തിലെ മകളാണ് ഐറ. ജുനൈദ് എന്നൊരു മകനും റീന ദത്തയുമായുള്ള ഈ ബന്ധത്തിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP