Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശാരിരികമായി ക്ഷീണിതനായിട്ടും ചിരിക്കുന്ന മുഖവുമായി ഇർഫാൻ ഖാൻ; ക്യാൻസർ രോഗത്തിന് ലണ്ടനിൽ ചികിത്സയിലായിരിക്കെ പുതിയ ചിത്രം പങ്ക് വച്ച് നടൻ

ശാരിരികമായി ക്ഷീണിതനായിട്ടും ചിരിക്കുന്ന മുഖവുമായി ഇർഫാൻ ഖാൻ; ക്യാൻസർ രോഗത്തിന് ലണ്ടനിൽ ചികിത്സയിലായിരിക്കെ പുതിയ ചിത്രം പങ്ക് വച്ച് നടൻ

കാൻസറിനെ തുടർന്ന് ലണ്ടനിൽ ചികിത്സയിലുള്ള ബോളിവുഡ് താരം ഇർഫാൻ ഖാൻ ആരാധകർക്കായി തന്റെ പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.മഞ്ഞ ടീ ഷർട്ട് ധരിച്ച് ഇയർഫോണും വെച്ച് ഗ്ലാസ് ജനലിന് സമീപം ചിരിച്ചു കൊണ്ട് നിൽക്കുന്ന ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. 51കാരനായ താരം ശാരീരി കമായി ക്ഷീണിതനായിട്ടാണ് കാണപ്പെടുന്നതെങ്കിലും വളരെ സന്തോഷവാനാണ്.

മാർച്ചിലാണ് തനിക്ക് ന്യൂറോ എൻഡോക്രൈൻ കാൻസറാണെന്ന് ഇർഫാൻ ആരാധകരെ അറിയിച്ചത്. അപൂർവമായ രോഗമാണിതെന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിച്ചിരിക്കുകയാണെന്നും ഇർഫാൻ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ചികിത്സക്കായി അദ്ദേഹം ലണ്ടനിലെത്തിയത്.

ഇർഫാൻ ഖാനൊപ്പം ദുൽഖർ സൽമാനും അഭിനയിച്ച ബോളിവുഡ് ചിത്രം കാർവാനിലെ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും ആശംസ നേർന്നാണു പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഓഗസ്റ്റ് മൂന്നിനാണു ചിത്രത്തിന്റെ റിലീസ്..ദുൽഖർ സൽമാന്റെ കന്നി ബോളിവുഡ് ചിത്രം ആണ് കാർവാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP