Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാംലീലയിൽ ദിലീപേട്ടന്റെ നായികയായത് ഭാഗ്യം; ഈ വേഷം വലിയ അംഗീകാരമായി തോന്നി;ഇപ്പോഴും അങ്ങനെ തന്നെയോ എന്ന് സുരാജ് വെഞ്ഞാറമൂട്? അതിന് ഒരുമാറ്റവുമില്ലെന്ന് പ്രയാഗ

രാംലീലയിൽ ദിലീപേട്ടന്റെ നായികയായത് ഭാഗ്യം; ഈ വേഷം വലിയ അംഗീകാരമായി തോന്നി;ഇപ്പോഴും അങ്ങനെ തന്നെയോ എന്ന് സുരാജ് വെഞ്ഞാറമൂട്? അതിന് ഒരുമാറ്റവുമില്ലെന്ന് പ്രയാഗ

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: പുതുമുഖതാരങ്ങൾ തികഞ്ഞ പ്രതീക്ഷയോടെയാണ് ഓരോ ചലച്ചിത്രത്തെയും കാണുന്നത്. അതിനെ വിവാദങ്ങളുമായി കൂട്ടിക്കുഴയ്ക്കാൻ അവർ ഇഷ്ടപ്പെടുന്നുമില്ല.മമ്മൂട്ടിയെ അപമാനിച്ചെന്ന പരാമർശം ലിച്ചിയെ കരയിച്ചതും അതുകൊണ്ടാണ്. രാമലീലയുമായി ബന്ധപ്പെട്ട വിവാദങ്ങളൊന്നും നടി പ്രയാഗ മാർട്ടിനെ അലട്ടുന്നില്ല.

രാംലീലയിൽ നായികയായി അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്ന് പ്രയാഗ പറഞ്ഞു.ദിലീപേട്ടനുമായി ഒരു ചിത്രം ഓഫർ ചെയ്തപ്പോൾ സന്തോഷം തോന്നിയിരുന്നു. 'ഇങ്ങനെയാരു വേഷം എനിക്ക് ഓഫർ ചെയ്തപ്പോൾ അത് വലിയ പ്രിവിലേജായി തനിക്ക് തോന്നി'യെന്നും നടി പറഞ്ഞു. ഇപ്പോൾ അങ്ങനെയല്ലേയെന്ന അവതാകരൻ സുരാജ് വെഞ്ഞാറമ്മൂടിന്റെ ചോദ്യത്തിന് അതിന് ഒരു മാറ്റവുമില്ലെന്നായിരുന്നു നടിയുടെ മറുപടി.

തന്നെപ്പോലൊരു പുതുമുഖ താരത്തിന് ലഭിക്കാവുന്ന വലിയ അംഗീകാരമാണ് ഈ വേഷമെന്നും പ്രയാഗ പറഞ്ഞു. ഫ്ളാവഴ്‌സ് ചാനലിന്റെ കോമഡി സൂപ്പർനെറ്റ് സീസൺ 3യിൽ സംസാരിക്കുകയായിരുന്നു പ്രയാഗ.രാമലീല എന്ന ചിത്രത്തിൽ താൻ അഭിനയിക്കാനുണ്ടായ ഒരു കാരണങ്ങളിൽ ഒന്ന് ദിലീപേട്ടൻ നായകനാകുന്നു എന്നത് തന്നെയാണെന്ന് ചിത്രത്തിലെ അഭിനേതാവ് കലാഭവൻ ഷാജോണും പറഞ്ഞു.

ചിത്രത്തിൽ അഭിനയിക്കാനുള്ള മറ്റൊരു കാരണം സച്ചിയുടെ തിരക്കഥയാണ്. പിന്നെ അരുൺ ഗോപി എന്ന പുതുമുഖ സംവിധായകനിലുള്ള പ്രതീക്ഷയാണ്.ദിലീപേട്ടന്റെ ജീവിതവുമായോ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഭവവുമായോ ചിത്രത്തിന് ഒരു ബന്ധവുമില്ല. രാമനുണ്ണി എന്നയാളുടെ കഥയാണ് ചിത്രം പറയുന്നത്.ഒരു നായകന്റെ പേരിൽ ഇന്നേവരെ ഒരു സിനിമയും വിജയിച്ചിട്ടിട്ടില്ല. അങ്ങനെയാണെങ്കിൽ അവർ അഭിനയിക്കുന്ന എല്ലാ സിനിമയും വിജയിക്കണം. രാമലീല ശക്തമായ ഒരു കഥയാണ്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷ തന്നെ ചിത്രത്തെ കുറിച്ച് ഉണ്ടെന്നും ഷാജോൺ പ്രതികരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP