Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലക്‌നൗവിലെ തിരക്കേറിയ റോഡിൽ ട്രാഫിക് നിയന്ത്രിച്ച് നടൻ ജാക്കി ഷ്‌റോഫ്; റോഡിൽ തിരക്കായതോടെ കാറിൽ നിന്നിറങ്ങി വാഹനങ്ങൾക്ക് വഴിയൊരുക്കുന്ന നടന്റെ വീഡിയോ വൈറലാകുമ്പോൾ

ലക്‌നൗവിലെ തിരക്കേറിയ റോഡിൽ  ട്രാഫിക് നിയന്ത്രിച്ച് നടൻ ജാക്കി ഷ്‌റോഫ്; റോഡിൽ തിരക്കായതോടെ കാറിൽ നിന്നിറങ്ങി വാഹനങ്ങൾക്ക് വഴിയൊരുക്കുന്ന നടന്റെ വീഡിയോ വൈറലാകുമ്പോൾ

ക്‌നൗവിലെ തിരക്കേറിയ റോഡി്ൽ ട്രാഫിക് നിയന്ത്രിക്കുന്ന നടൻ ജാക്കി ഷ്‌റോഫിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുന്നു.തിരക്കേറിയ റോഡിൽ ജനങ്ങളെ വലച്ച രൂക്ഷ ട്രാഫിക് ബ്ലോകിൽ രക്ഷകനായി എത്തി സ്വയം ട്രാഫിക് പൊലീസിന്റെ ജോലിയേറ്റെടുത്ത് ബ്ലോകിൽ കുടുങ്ങി കിടന്ന വാഹനങ്ങൾക്ക് വഴിയൊരുക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.

ലക്നൗവിലെ റോഡിലായിരുന്നു സംഭവം. ട്രാഫിക് നിയന്ത്രിക്കുന്ന വീഡിയോ ജാക്കി ഷ്‌റോഫ് തന്നെയാണ് 'ലഖ്‌നൗ ട്രാഫിക് കൺട്രോൾ' എന്ന കുറിപ്പോടെ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചത്. വീഡിയോയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.ഒരൊറ്റ ദിവസം കൊണ്ടു തന്നെ ആയിരത്തിലേറെ പേർ വീഡിയോ ലൈക്ക് ചെയ്തു.ജാക്കിയെ അഭിനന്ദിച്ചും ട്രാഫിക് സംവിധാനത്തെ പഴിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.

സഞ്ജയ് ദത്തിന്റെ പ്രസ്ഥാനം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് ജാക്കി ലക്നൗവിലെത്തിയത്. തെലുങ്ക് ചിത്രത്തിന്റെ റിമേക്കാണ് ഇത്. മനീഷാ കൊയ്‌രാളയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP