Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബോളിവുഡ് താരം ജാക്കി ഷെറോഫ് വീണ്ടും മലയാളത്തിൽ; എടിഎം എന്ന ചിത്രത്തിൽ കള്ളന്റെ വേഷത്തിൽ നടൻ

ബോളിവുഡ് താരം ജാക്കി ഷെറോഫ് വീണ്ടും മലയാളത്തിൽ; എടിഎം എന്ന ചിത്രത്തിൽ കള്ളന്റെ വേഷത്തിൽ നടൻ

വിനയൻ തിരക്കഥയൊരുക്കി സംവിധാനം നിർവ്വഹിക്കുന്ന 'അതിശയൻ' എന്ന സയൻസ് ഫിക്ഷൻ ത്രില്ലറിൽ ശാസ്ത്രജ്ഞന്റെ വേഷത്തെ അവിസ്മരണീയമാക്കിയ ബോളിവുഡ് താരം ജാക്കി ഷെറോഫ് വീണ്ടും ഒരു മലയാള ചിത്രത്തിൽ അഭിനയിക്കുന്നു. ജെസ്പാൽ ഷൺമുഖം സംവിധാനം ചെയ്യുന്ന എ.ടി.എം എന്ന ചിത്രത്തിലേക്കാണ് താരം കരാറൊപ്പിട്ടിരിക്കുന്നത്. ഒരു കള്ളന്റെ വേഷമാകും അദ്ദേഹം അവതരിപ്പിക്കുക.

ഒരു ബാങ്കിൽ ഉണ്ടാകുന്ന കവർച്ചയെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. കവർച്ചയുടെ സൂത്രധാരനാണ് ജാക്കി അവതരിപ്പിക്കുന്ന കഥാപാത്രം. ഈ വൻ കവർച്ച നടപ്പിലാക്കാനായി ജാക്കി നാല് ഛോട്ടാ കള്ളന്മാരെ തെരഞ്ഞെടുക്കുന്നു. ഈ കേസിൽ ആരെങ്കിലും പിടിക്കപ്പെട്ടാൽ അത് ഈ നാല് കള്ളന്മാരായിരിക്കണം എന്ന ഉദ്ദേശത്തിലാണ് ജാക്കി തന്റെ പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

ഭഗത് മാനുവൽ, പ്രവീൺ പ്രേം, ഹരി, വിനായകൻ എന്നിവരാണ് മറ്റ് നാല് കള്ളന്മാരുടെ വേഷം അവതരിപ്പിക്കുന്നത്. ജീവിക്കാൻ വേണ്ടി അല്ലറ ചില്ലറ മോഷണം നടത്തുന്നവരാണിവരെന്ന് മനസിലാക്കുന്ന ജാക്കി പിന്നീട് മോഷണമുതൽ അവർക്കും തുല്യമായി പങ്കുവയ്ക്കുന്നു.

ഒളിപ്പോര് എന്ന ചിത്രത്തിൽ അഭിനയിച്ച സുഭിക്ഷ ചിത്രത്തിൽ പ്രാധാന്യമുള്ളൊരു വേഷം അവതരിപ്പിക്കുന്നുണ്ട്. അരുണാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാൾ. ജെസ്പാൽ ഷണ്മുഖനും അരുണും ഇതിന് മുന്പ് മിത്രം എന്ന ഹൊറർ ചിത്രത്തിൽ ഒന്നിച്ചിരുന്നു. മലയാളത്തിലെ ഇരുവരുടേയും രണ്ടാമത്തെ പ്രൊജക്ടാണ് എ.ടി.എം

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP