Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലയാള സിനിമയിലേക്ക് അമ്പിളിച്ചേട്ടൻ മടങ്ങി വരുമോ? വാഹന അപകടത്തിന് ശേഷം ആദ്യമായി ആറ്റുകാലമ്മയെ കാണാൻ ജഗതി എത്തി; അഭിനയ ചക്രവർത്തിയെ ഒരു നോക്കു കാണാൻ ആരാധകരും ക്ഷേത്ര പരിസരത്ത് തിങ്ങി നിറഞ്ഞു

മലയാള സിനിമയിലേക്ക് അമ്പിളിച്ചേട്ടൻ മടങ്ങി വരുമോ? വാഹന അപകടത്തിന് ശേഷം ആദ്യമായി ആറ്റുകാലമ്മയെ കാണാൻ ജഗതി എത്തി; അഭിനയ ചക്രവർത്തിയെ ഒരു നോക്കു കാണാൻ ആരാധകരും ക്ഷേത്ര പരിസരത്ത് തിങ്ങി നിറഞ്ഞു

തിരുവനന്തപുരം: വാഹന അപകടത്തെത്തുടർന്ന് സിനിമയിൽ നിന്നും മാറി നിൽക്കുന്ന മലയാളിയുടെ സ്വന്തം അമ്പിളിച്ചേട്ടൻ സിനിമയിലേക്ക് ഉടൻ തിരിച്ചെത്തുമെന്ന് സൂചന. നീണ്ട ഇടവേളയ്ക്ക് ശേഷം ജഗതി ശ്രീകുമാർ ആറ്റുകാലമ്മയെ കാണാൻ എത്തി. കുടുംബ സമേതമായിരുന്നു അഭിനയ കുലപതി ക്ഷേത്രത്തിലെത്തിയത്.

കാറിനകത്ത് ഇരുന്ന് കൊണ്ടാണ് അദ്ദേഹം പ്രാർത്ഥിച്ചത്. വിശേഷാൽ പൂജയും നടത്തിയിട്ടാണ് മടങ്ങിയത്. എത്രയും പെട്ടന്ന് സിനിമയിലേക്ക് തിരിച്ചു വരുമെന്നാണ് വീട്ടുകാർ പറയുന്നത്. ഇപ്പോൾ ആരോഗ്യ നിലയിൽ നല്ല പുരോഗതി ഉണ്ട്. ഷൂട്ടിങ് കാണാൻ പോകാറുണ്ട്. ആളുകളോടൊക്കെ ചെറുതായി പ്രതികരിക്കാനും തുടങ്ങിയിട്ടുണ്ട്. വീട്ടുകാർ പറയുന്നു. തങ്ങളുടെ പ്രിയപ്പെട്ട നടനെ ഒരു നോക്കുകാണാൻ നൂറു കണക്കിന് ആളുകളാണ് എത്തിച്ചേർന്നത്.

ഒട്ടനവധി ചിത്രങ്ങളിൽ പൂർത്തിയാകാത്ത കഥാപാത്രങ്ങളെ അവശേഷിപ്പിച്ചാണ് ജഗതിയെന്ന നടനെ അപകടം വിളിച്ചത്. ഒട്ടേറെ ചിത്രങ്ങളിലേക്ക് കരാർ ചെയ്യപ്പെട്ടിട്ടുമുണ്ടായിരുന്നു. ജയന്റെ മരണശേഷം അദ്ദേഹത്തിന്റെ ചിത്രങ്ങൾ പുറത്തിറക്കിയതുപോലെ പൂർത്തിയാകാത്ത ചിലതൊക്കെ ഉള്ളതുവച്ച് അഡ്ജസ്റ്റ് ചെയ്ത് മറ്റൊരാളെക്കൊണ്ട് ശബ്ദം നൽകിച്ച് പുറത്തിറങ്ങി. മറ്റുചിലവയിൽ ജഗതി അഭിനയിച്ച ഭാഗങ്ങൾ വേറെ നടന്മാരെവച്ച് റീഷൂട്ട് ചെയ്തു. അത്തരം പല കഥാപാത്രങ്ങളും അമ്പേ പരാജയപ്പെടുന്നതിന് നാം സാക്ഷ്യം വഹിച്ചു.

ഒരു കഥാപാത്രത്തെ സൃഷ്ടിക്കുമ്പോൾ തന്നെ ഇത് അമ്പിളിച്ചേട്ടൻ ചെയ്യും എന്നു തീരുമാനിച്ചിരുന്ന തിരക്കഥാകൃത്തുക്കളും സംവിധായകരുമാണ് പ്രതിസന്ധിയിലായത്. അഭിനയിക്കുന്നത് ജഗതിയാണെങ്കിൽ തകർത്തോളും എന്നുകരുതി തിരക്കഥയിൽ ജഗതി സീൻ എന്നുമാത്രം എഴുതിവിട്ടിരുന്നവരും കുഴപ്പത്തിലായതും നമ്മൾ കണ്ടിരുന്നു.

പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ നാല് വർഷമായി മലയാളസിനിമ ചിരിക്കാനുള്ള വക തരുന്നില്ലെന്നു പറഞ്ഞാൽ തെല്ലും അതിശയോക്തിയില്ല. ഇതിന്റെ കാരണം ജഗതിക്കു തീരുമാനിച്ച വേഷം മറ്റാരെങ്കിലും അഭിനയിച്ചതോ കഥാപാത്രത്തിന്റെ പ്രാധാന്യം വെട്ടിക്കുറച്ചതോ ആണെന്നതിൽ തർക്കമില്ല.

ജഗതി ശ്രീകുമാർ ചെയ്യേണ്ടിയിരുന്ന പല കഥാപാത്രങ്ങൾക്കും പകരക്കാരെത്തി,തങ്ങളുടെ കഴിവിന്റെ പരമാവധി ഇവരൊക്കെ വെള്ളിത്തിരയിൽ പെർഫോം ചെയ്തെങ്കിലും പ്രേക്ഷകനെ തലകുത്തിമറിച്ച് ചിരിക്കുന്ന ആ ജഗതി മാജിക്ക് ഇവരിൽനിന്ന് ലഭിച്ചില്ല. എന്നതും ഒരു നഗ്ന സത്യമാണ്. ആ അതുല്യ പ്രതിഭയുടെ അഭിനയ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിന് കാത്തിരിപ്പ് തുടരുന്നു...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP