Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഒരു സൂപ്പർസ്റ്റാർ എന്നതിനേക്കാൾ സുഹൃത്തായിരുന്നു മമ്മൂക്ക; അദ്ദേഹത്തിന്റെ നർമ്മബോധവും കരുതലും എടുത്തുപറയണം'; 'മധുരരാജ' അനുഭവം പങ്കുവച്ച് ജയ്  

'ഒരു സൂപ്പർസ്റ്റാർ എന്നതിനേക്കാൾ സുഹൃത്തായിരുന്നു മമ്മൂക്ക; അദ്ദേഹത്തിന്റെ നർമ്മബോധവും കരുതലും എടുത്തുപറയണം'; 'മധുരരാജ' അനുഭവം പങ്കുവച്ച് ജയ്   

മറുനാടൻ ഡെസ്‌ക്‌

തമിഴ് താരം ജയ്യുടെ ആദ്യ മലയാള ചിത്രമാണ് മമ്മൂട്ടിയ്‌ക്കൊപ്പമുള്ള മധുരരാജ. ചിത്രത്തിന്റെ പോസ്റ്റർ ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. പൃഥ്വിരാജിന്റെ അസാന്നിധ്യത്തിൽ ആ റോളിലേക്കാണ് ജയ് വരുന്നതെന്ന അഭിപ്രായത്തിനായിരുന്നു മേൽക്കൈ. അങ്ങനെയല്ലെന്നും അത് വ്യത്യസ്തമായ മറ്റൊരു കഥാപാത്രമാകാമെന്ന് മറ്റൊരു വിഭാഗം വാദിച്ചിരുന്നു. ഏറെ കാത്തിരിപ്പിനൊടുവിൽ പുറത്തിറങ്ങിയപ്പോൾ മികച്ച പ്രേക്ഷകപ്രതികരണമാണ് 'മധുരരാജ'യ്ക്ക് ലഭിക്കുന്നത്. ജയ്യുടെ ആദ്യ മലയാളചിത്രമാണിത്. മമ്മൂട്ടിക്കൊപ്പമുള്ള തന്റെ 'മധുരരാജ' അനുഭവം പറയുകയാണ് അദ്ദേഹം.

'സൂപ്പർസ്റ്റാറായ മമ്മൂക്കക്കൊപ്പം അഭിനയിക്കുകയാണെന്നാണ് ഞാൻ ആദ്യം കരുതിയത്. പക്ഷേ സൂപ്പർസ്റ്റാർ എന്നതിനേക്കാൾ സുഹൃത്തായ ഒരു സഹതാരത്തിനൊപ്പം സ്‌ക്രീൻ പങ്കിടുന്നതുപോലെ, പ്രത്യേകതകളുള്ള ഒരു പുതിയ അനുഭവമാണ് എനിക്ക് ലഭിച്ചത്. ഒരു സുഹൃത്തിനൊപ്പം പ്രവർത്തിക്കുന്നതുപോലെയാണ് എനിക്ക് തോന്നിയത്. അദ്ദേഹത്തിന്റെ നർമ്മബോധവും കരുതലും എടുത്തുപറയണം. വേറെ ലെവൽ. ബഹുമാനിക്കേണ്ടതും കണ്ടുപഠിക്കേണ്ടതുമാണ്.ഈ സ്നേഹത്തിന് നന്ദി മമ്മൂക്കാ'- ജയ് ട്വിറ്ററിൽ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP