Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു മിനിറ്റ് കൊണ്ട് കണ്ണാടിയിൽ നോക്കാതെ പല കളറിലുള്ള ലിപ്സ്റ്റിക് കൊണ്ട് സുന്ദരിയായി ഒരുങ്ങി ജാൻവി; പിറന്നാൾ ദിനത്തിൽ നടി പങ്ക് വച്ച ബർത്ത്ഡേ ചലഞ്ച് വൈറലാകുമ്പോൾ

ഒരു മിനിറ്റ് കൊണ്ട് കണ്ണാടിയിൽ നോക്കാതെ പല കളറിലുള്ള ലിപ്സ്റ്റിക് കൊണ്ട് സുന്ദരിയായി ഒരുങ്ങി ജാൻവി; പിറന്നാൾ ദിനത്തിൽ നടി പങ്ക് വച്ച ബർത്ത്ഡേ ചലഞ്ച് വൈറലാകുമ്പോൾ

ശ്രീദേവിയുടെ മകളും ബോളിവുഡിലെ വളർന്നുവരുന്ന നടിയുമായ ജാൻവി കപൂർ എപ്പോഴും സോഷ്യൽമീഡിയയ്ക്ക് ആഘോഷമാണ്. ജാൻവിയുടെ വസ്ത്രധാരണവും മേക്ക് ഓവറുമൊക്കെ എപ്പോഴും ചർച്ചയാകാറുമുണ്ട്. ഇപ്പോളിതാ താരപുത്രിയുടെ മേക്കപ്പ് ചലഞ്ചാണ് വൈറലായി മാറിയിരിക്കുന്നത്.

ജാൻവിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് പങ്ക് വച്ചതാണ് വീഡിയോ. ഒരു മിനിറ്റിൽ കണ്ണാടിയുടെ പോലും സഹായമില്ലാതെ എങ്ങനെ മേക്കപ്പ് ഇട്ട് ഒരുങ്ങാം എന്ന് കാണിക്കുന്ന വിഡിയോയാണ് ജാൻവി പങ്കുവെച്ചിരിക്കുന്നത്. ഒരു മിനിറ്റ് കൊണ്ട് ലിപ്സ്റ്റിക് മാത്രം ഉപയോഗിച്ച് എങ്ങനെ മേക്കപ്പ് ചെയ്യാമെന്നാണ് വിഡിയോയിൽ കാണിച്ചിരിക്കുന്നത്. മേക്കപ്പ് അണിയേണ്ടതെങ്ങനെയെന്ന് വിഡിയോയിൽ ചെയ്തുകാണിക്കുന്നതിനൊപ്പം ആരാധകരോട് ഇത്തരത്തിൽ മേക്കപ്പ് ചെയ്യാനും ജാൻവി ആവശ്യപ്പെട്ടിട്ടുണ്ട.

ജാൻവിബർത്ത്ഡേചലഞ്ച് എന്ന ഹാഷ്ടാഗ് നൽകിയാണ് മേക്കപ്പ് വിഡിയോ പോസ്റ്റ് ചെയ്യേണ്ടത്. ബ്യൂട്ടി ബ്രാൻഡായ നൈക്കയാണ് ഈ ചലഞ്ചിന് പിന്നിൽ. നൈക്കയുടെ ലിപ്സ്റ്റിക് ഉപയോഗിച്ചാണ് ജാൻവി ഒരുങ്ങിയിരിക്കുന്നത്. മാർച്ച് 12 വരെയാണ് ജാൻവിയുടെ ചലഞ്ചിൽ പങ്കെടുക്കാനുള്ള അവസരം. മികച്ച രീതിയിൽ മേക്കപ്പ് ചെയ്യുന്ന 22 പേർക്ക് സമ്മാനവും ലഭിക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP