Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നില്പിലും നോട്ടത്തിലും ശ്രീദേവിയെ ഓർമ്മിപ്പിച്ച് മകൾ; ജാൻവിയുടെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ടിലെ സാദ്യശ്യത്തിന് കൈയടിയുമായി ആരാധകർ; ചുവന്ന സിൽക്കിന്റെ വസ്ത്രമണിഞ്ഞ് നില്ക്കുന്ന താരപുത്രിയുടെ വൈറലാകുന്ന ചിത്രങ്ങൾ കാണാം

ന്തരിച്ച നടി ശ്രീദേവിയുടേയും സംവിധായകനും നിർമ്മാതാവുമായ ബോണി കപൂറിന്റേയും മകളാണ് ജാൻവി. ശ്രീദേവിയുടെ മരണത്തോടെ അഭിനയരംഗത്തേക്ക് ചുവടുവച്ച താരം എന്നും വാർത്തകളിലെ താരമാണ്. വസ്ത്രധാരണത്തിന്റെ പേരിൽ എന്നും വാർത്തയിൽ ഇടംപിടിക്കുന്ന താരം വീണ്ടും വാർത്തകളിൽ നിറയുകയാണ്. എന്നാൽ ഇത്തവണ വസ്ത്രധാരണത്തിനൊപ്പം ശ്രീദേവിയുമായുള്ള രൂപ സാദൃശ്യത്തെ കുറിച്ചാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.

നിൽപ്പിലും നോട്ടത്തിലും പോലും ജാൻവി ശ്രീദേവിയെ ഓർമ്മിപ്പിക്കുന്നു. അമ്മയും മക്കളും തമ്മിൽ കാഴ്ചയിൽ സാമ്യമുണ്ടാകുന്നത് പുതിയ കാര്യമൊന്നുമല്ല. എന്നാലും ഇങ്ങനെയുണ്ടോ ഒരു സാമ്യം എന്നാണ് ആരാധകർ ചോദിക്കുന്നത്. സബ്യസാചിയുടെ ഇരുപതാം വാർഷികത്തോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോ ഷൂട്ട് ആയിരുന്നു. ചുവന്ന സിൽക്കിന്റെ വസ്ത്രമായിരുന്നു ജാൻവി ധരിച്ചിരുന്നത്.

ആറ് ലക്ഷത്തിനടുത്താണ് ജാൻവിയുടെ പുതിയ ചിത്രങ്ങൾക്ക് ലഭിച്ച ലൈക്കുകൾ. ജാൻവി തന്നെയാണ് ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്. നിരവധിയാളുകളാണ് ചിത്രത്തിന് കമന്റ് ചെയ്തത്. കമന്റുകളിൽ ഭൂരിഭാഗവും അമ്മ ശ്രീദേവിയുമായുള്ള രൂപസാദൃശ്യത്തെ കുറിച്ചുള്ളതാണ്. ശ്രീദേവിയെ പോലെതന്നെയുണ്ട് കാണാൻ, ശ്രീദേവിയുടെ പ്രതിമ എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ.

ബോളിവുഡ് നടൻ ഷാഹിദ് കപൂറിന്റെ സഹോദരൻ ഇഷാൻ ഖട്ടർ നായകനായെത്തിയ ദഡക്ക് എന്ന ചിത്രത്തിലൂടെയാണ് ജാൻവി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP