Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജയറാം പവിഴമല്ലിത്തറ മേളം വായിച്ചത് 151 കലാകാരന്മാരുമായി ചേർന്ന്; ചോറ്റാനിക്കരയിൽ എത്തിയ ഭക്തർക്ക് നിർവൃതിയുടെ ഉൽസവ ദിനം

ജയറാം പവിഴമല്ലിത്തറ മേളം വായിച്ചത് 151 കലാകാരന്മാരുമായി ചേർന്ന്; ചോറ്റാനിക്കരയിൽ എത്തിയ ഭക്തർക്ക് നിർവൃതിയുടെ ഉൽസവ ദിനം

ചോറ്റാനിക്കര : നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ചോറ്റാനിക്കര ഭഗവതിക്ഷേത്രത്തിൽ നടൻ ജയറാമിന്റെ പ്രമാണത്തിൽ അരങ്ങേറിയ പവിഴമല്ലിത്തറ അവേശമായി. ജയറാമിന്റെ നേതൃത്വത്തിൽ 151 വാദ്യകലാകാരന്മാരാണ് ക്ഷേത്രമുറ്റത്ത് അണിനിരന്നത്. രണ്ടാം വട്ടമാണ് പവിഴമല്ലിത്തറ മേളത്തിന് പ്രമാണിയായി ജയറാം എത്തിയത്.

ഭക്തർ തിങ്ങി നിറഞ്ഞ ക്ഷേത്രാങ്കണത്തിൽ ജയറാമിന് ക്ഷേത്രകലാ ആസ്വാദക വൃന്ദം ഏർപ്പെടുത്തിയ പ്രഥമ പവിഴമല്ലി പുരസ്‌കാരമായ സ്വർണപ്പതക്കം ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.പി. ഭാസ്‌കരൻ നായർ സമ്മാനിച്ചു. തുടർന്ന് ഇടംതലയിൽ ജയറാം, ചോറ്റാനിക്കര സത്യനാരായണ മാരാർ, തിരുമറിയൂർ രാജേഷ് മാരാർ എന്നിവരും വലംതലയിൽ കുഴൂർ ബാലൻ, പള്ളിപ്പുറം ജയൻ,തിരുവാങ്കുളം രഞ്ജിത് എന്നിവരും നിരന്നു. ചോറ്റാനിക്കര സുനിൽ, വേണു മാരാർ, പറവൂർസോമൻ മേളവും ചെങ്ങമനാട് അപ്പു നായർ, ഓടക്കാലിൽ മുരളി , മറ്റാട്ഹരിദാസ് എന്നിവർ കൊമ്പും പെരുവനം സതീശൻ, ചേർത്തല ബാബു , തുറവൂർ വിഷ്ണു എന്നിവർ കുഴലും പൊലിപ്പിച്ചു.

പഞ്ചാരിയുടെ പരമ്പരാഗതശൈലിയിൽ ഒന്നാംകാലത്തിലാണ് മേളം തുടങ്ങിയത്. ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പൂത്തുലഞ്ഞ പവിഴമല്ലിയുടെ ചുവട്ടിൽനിന്ന് ആരംഭിച്ച മേളം രണ്ടും മൂന്നും കാലങ്ങൾ കൊട്ടി അഞ്ചാംകാലത്തിലേക്ക് കയറിയപ്പോൾ പതികാലത്തിന്റെ പതിനാറിരട്ടിയായിരുന്നു വേഗം. രണ്ടരമണിക്കൂറോളം നീണ്ട മേളം നടപ്പുരയിലാണ് സമാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP